Image

കേരളത്തിലെ കൃസ്തുമതത്തിന്‍റ്റെ മുഖഛായ ((ജോര്‍ജ് നെടുവേലില്‍: ഫ്‌ളോറിഡ)

Published on 25 March, 2019
കേരളത്തിലെ കൃസ്തുമതത്തിന്‍റ്റെ മുഖഛായ ((ജോര്‍ജ് നെടുവേലില്‍: ഫ്‌ളോറിഡ)
മാര്‍ച്ച് 22ലെ മലയാള മനോരമയുടെ കേരളവാര്‍ത്താപംക്തിയില്‍ വായിച്ച ഏതാനും കേരള െ്രെകസ്തവസഭാസുവിശേങ്ങളെഎടുത്തുപറയാതെവയ്യ. രണ്ടുശതമാനത്തിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ഭാരത െ്രെകസ്ത വസമൂഹത്തിന്‍റ്റെ മുഖം, മറ്റു 98%ന് എങ്ങനെ കാണപ്പെടുന്നുവെന്ന് മനോരമയുടെ ഒരൊറ്റ ദിവസത്തെ കേരളവാര്‍ത്ത കാട്ടിത്തരും.

ആ സുവിശേഷങ്ങളുടെ സവിശേഷതകള്‍ നമുക്ക് ഒന്നൊന്നായി ദര്‍ശിക്കാം.

സുവിശേഷം 1: കട്ടച്ചിറപ്പള്ളിയില്‍ തിരഞ്ഞെടുപ്പുകഴിയുംവരെ തല്‍സ്ഥിതി തുടരാന്‍ കളക്റ്ററുടെ നിര്‍ദ്ദേശം.

ആലപ്പുഴ ജില്ലയിലെ കട്ടച്ചിറയിലുള്ള മാതാവിന്‍റ്റെ പള്ളിസംബന്ധിച്ചാണ് നിര്‍ദ്ദേശം. ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതിനായി, ഇരുഭാഗവുമായുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പുകഴിഞ്ഞുമാത്രമേ നടത്തുകയുള്ളു എന്നാണ് കലക്റ്റര്‍ പ്രസ്താവിച്ചിരിക്കുന്നത്. അതുവരെ, ഇരുകൂട്ടരും പള്ളിയില്‍ പ്രവേശിച്ചുകൂടാ! നിരോധനാജ്ഞ തുടരുകയും ചെയ്യും! രണ്ടുകൂട്ടരുടെയും ദൈവം സക്രാരിയില്‍ അത്രയുംനാള്‍ ഏകാന്തത്തടവില്‍ കഴിയണം. അനുയായികള്‍ ദൈവത്തിനു വരുത്തിവച്ച കഷ്ടമേ!

"നിങ്ങള്‍ ദൈവശുശ്രുഷക്കു തുനിയുമ്പോള്‍, നിങ്ങളുടെ സഹോദരനുമായി സ്വരച്ചേര്‍ച്ചയിലല്ലെന്നു തോന്നിയാല്‍, സഹോദരനുമായി രമ്യപ്പെട്ടശേഷം ദൈവശുശ്രുഷ ചെയ്യുക. അപ്പോള്‍ അത് ദൈവത്തിന് പ്രീതികരമായിരിക്കും". യേശുവിനും അദ്ദേഹത്തിന്‍റ്റെ വചനങ്ങള്‍ക്കും പുല്ലുവിലയാണല്ലോ സഭാധികാരികള്‍ കല്പിച്ചിരിക്കുന്നത്.

സുവിശേഷം രണ്ട്: ചാലിശ്ശേരി ഓര്‍ത്തഡോസ്പള്ളി വികാരി പോലീസ്‌സംരക്ഷണം തേടി ഹൈക്കോടതിയില്‍.

മതപരമായ ചടങ്ങുകള്‍ നടത്താന്‍ യാക്കോബായക്കാര്‍ വിഘാതം ഉണ്ടാക്കുന്നുവെന്ന ആരോപണവുമായിട്ടാണ് ചാലിശ്ശേരി സെയിന്‍റ്റ് പീറ്റര്‍/സെയിന്‍റ്റ് പോള്‍ പള്ളി വികാരി ഹൈക്കോടതിയെ സമീപിച്ചത്. കളക്റ്ററും പോലീസും സഹകരിക്കുന്നില്ലായെന്നും വികാരി കോടതിയെ ധരിപ്പിച്ചു.

സുവിശേഷം 3 നാഗഞ്ചേരിപള്ളിയില്‍ സംഘര്‍ഷം!

കോതമംഗലത്തെ നാഗഞ്ചേരി സെയിന്‍റ്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായപ്പള്ളിയില്‍, ഓര്‍ത്തഡോക്‌സുകാരും യാക്കോബായക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് മൂന്നാമത്തെ സുവിശേഷം നമുക്ക് വെളിവാക്കിത്തരുന്ന സദ്‌വാര്‍ത്ത. യേശുവിന്‍റ്റെ അന്ത്യഅത്താഴത്തിന്റെ സ്മരണ കൊണ്ടാടുവാന്‍പള്ളിയില്‍ വന്ന ഓര്‍ത്തഡോക്‌സ് വികാരിയെ യാക്കോബായ വിഭാഗം തടഞ്ഞു. പള്ളിയുടെ ഗേറ്റ് അതിനുമുന്‍പ് പൂട്ടിയിരുന്നു. തിരിച്ചു വീണ്ടും വരുമെന്നുപറഞ്ഞുകൊണ്ട് ഓര്‍ത്തഡോക്‌സ് സംഘം പിരിഞ്ഞുപോയി.ഒരു വന്‍പൊലീസ്‌സംഘം പള്ളിപരിസരത്തില്‍ റോന്തു ചുറ്റുന്നു.

സുവിശേഷം  4. പള്ളികളോ സ്ഥാപനങ്ങളോ വീതം വയ്ക്കാനില്ല  ഓര്‍ത്തഡോക്‌സ് സഭ!

ജനസംഖ്യാനുപാതികമായി പള്ളികളും സ്ഥാപനങ്ങളും വീതംവയ്ക്കണമെന്ന യാക്കോബായ വിഭാഗത്തിന്‍റ്റെ ആവശ്യത്തെ ഓര്‍ത്തഡോക്‌സ് വിഭാഗം നിരാകരിച്ചു.1064 പള്ളികളില്‍ ചിലത് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് യാക്കോബായക്കാര്‍ വാദിക്കുന്നു. ആ വാദം തെറ്റാണെന്ന് ഓര്‍ത്തഡോക്‌സ്കാര്‍ പറയുന്നു.

മേലുദ്ധരിച്ച നാലു നല്ലവാര്‍ത്തകള്‍ക്കപ്പുറം മറ്റു ചില വാര്‍ത്തകളും ശ്രദ്ധാര്‍ഹമാണ്.

കട്ടച്ചിറപ്പള്ളിയില്‍ യാക്കോബായക്കാര്‍ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി എന്ന സദ്‌വാര്‍ത്തയാണ് ഒന്ന്. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തി. തല്‍സമയം യാക്കോബായക്കാര്‍ പള്ളിക്കു വെളിയില്‍ പ്രാര്‍ത്ഥനാ യജ്ഞം തുടര്‍ന്നു.

തര്‍ക്കമുള്ള പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷാഭിപ്രായം മാനിക്കണമെന്നുള്ള യാക്കോബായ സഭക്കാരുടെ ആവശ്യമാണ് മറ്റൊരു നല്ല വര്‍ത്തമാനം. സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ഒരു സമ്മേളനത്തിലാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചത്. ഓര്‍ത്തഡോക്‌സ് സഭ ആ സമ്മേളനത്തില്‍നിന്നും വിട്ടുനിന്നു. ഹിതപരിശാധന എന്ന ആശയത്തെ തള്ളിക്കളയുകയുംചെയ്തു.

മേല്‍ പറഞ്ഞവയെക്കാള്‍ ഉതപ്പും വെറുപ്പും, െ്രെകസ്തവര്‍ക്കും അെ്രെകസ്തവര്‍ക്കും,ഒന്നുപോലെ ഉളവാക്കിയ എന്തെന്തു ദുഷ്ക്കര്‍മ്മകളാണ് കേരളത്തിലെ ക്രിസ്തീയസഭകള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

അനീതി അക്രമം, അഴിമതി, ആടോപം, ആഡംമ്പരം, അധികാരാസക്തി,  അസത്യപ്രസ്താവനകള്‍, രാജ്യനിയമങ്ങളോടുള്ള കൂറില്ലായ്മ, സുതാര്യതയില്ലായ്മ, പെണ്ണുകേസുകള്‍, സാമ്പത്തികതിരിമറികള്‍ വിദേശപ്പണത്തിന്‍റ്റെ ദുര്‍വിനിയോഗം, കരംവെട്ടിക്കല്‍, വനംകയ്യേറ്റം എന്നി ങ്ങനെയുള്ള മറ്റനേകം കാര്യങ്ങളിലും മുച്ചൂടും മുഴുകിക്കഴിയുന്നവയാണ്‌കേരളത്തിലെ എല്ലാ ക്രിസ്തീയസഭകളും.  

ഈ ദുസ്ഥിതിക്ക് ഒരു മാറ്റം അതിയായി ആഗ്രഹിക്കുന്നവരാണ് എല്ലാ സഭകളിലെയും സാധാരണക്കാരായ വിശ്വാസികള്‍. പക്ഷെ ആഗ്രഹിച്ചതുകൊണ്ടായില്ല. ജീവനില്ലാത്ത കുതിരയാണ് ആഗ്രഹം. കുതിരക്കു ജീവനേകി കുതിപ്പിക്കേണ്ടവരാണ് വിശ്വാസികള്‍.

കേരളത്തിലെ എല്ലാ സഭകളിലെയും വിശ്വാസികളെ ഉണരുക! ഊര്‍ജ്ജ്വസ്വലരാകുക! ഒത്തൊരുമയോടെ നീങ്ങുക! നമ്മള്‍ക്ക് നഷ്ടപ്പെടുവാന്‍ പോകുന്നത് സഭകള്‍ സമ്മാനിച്ച അടിമത്തവും നാണക്കേടും മാത്രം!

Join WhatsApp News
STOP BEING A FOOL. 2019-03-26 15:52:28

A great viewpoint from a great mind of Mr George Neduvelil.

 This kind of problem created by the fanatic faithful is not just limited to Orthodox X Patriarch groups. It was there in many different forms in all religious groups and is infectious. We see the same in the fight between the Cardinal X Bishops X priests in RC church. Commonsense can eliminate a lot of friction. Friction is due to the stubbornness of one or both groups. Here is a classical / role model example of how my family solved the fight. St. Addai’s, Nalunnakkal was a Karippal family church. Later during the fight between Catholicate & patriarch; family split and one side supported Catholicate & the other Patriarch. The end result is the Parish church – the St. Addai’s was given to the Patriarch group and the sister churches {chapels} to the Catholicate. Same can be done in all the churches with the dispute.

 Catholicos side has to give up the stubbornness just because they won the case.

Here is an age-old suggestion for the disputed churches which was presented to both sides long ago. Let there be 3 or more appraisal for the entire property & wealth of the church. Take the average and divide it as:- one share each for all the members of the church. Let the majority keep the main church & help and provide for the minority to have their own separate church. It can be done. Now the Catholicos has the full authority on all the churches. So, he himself with the assistance of Malankara Association should stop the fight and dispute. The fanatic laymen need to calm down and realize that you are living next to the people whom you are fighting in the name of your god. Stop being a foolish fanatic hypocrite. How can you say you are a Christian? You are not better than ISIS fighters. Remember! You have been fighting all these days just because you were born in that group. You have no other reason. None of these groups is better than the other. None of these groups has made you a better Christian. You became worse. No religion can make you better. The urge to be better; need to come from within you. If you cannot change; leave your church and take care of your family. Give good education & lifestyle for your family. If the fanatic fighters can leave the church; it will be easy for the remaining to make changes and establish peace.  - andrew {gracepub@yahoo.com}

ക്രിസ്തുമതത്തിന്റെ മുഖച്ഛായയുള്ളവൻ 2019-03-28 08:04:53
ക്രിസ്തുമതത്തിന്റെ മുഖച്ഛായയുള്ളവൻ
ക്രിസ്തുമതത്തിനു മുഖച്ഛായ
ഒന്നാണ് എല്ലാടവും നെടുവേലി
അത് നടുവേ കീറിയാലും 
നെടുങ്ങനെ കീറിയാലും 
മുഖച്ഛായ ഒന്നാണ് കേരളത്തിലും 
ഇങ്ങ് അമേരിക്കയിലും 
ഞങ്ങടെ കിസ്തുവിനെ കണ്ടാൽ 
നാന്നായി തൊലി വെളുപ്പുണ്ട് 
പൊക്കത്തിൽ ആറടി മൂന്നിഞ്ച് പൊക്കം 
മത്തങ്ങ തലയുണ്ട് മുടി ചുവന്നിട്ടുണ്ട് 
സത്യം പറയാനറിയില്ല നാക്കെടുത്താൽ 
പച്ചക്കള്ളം  ആറെണ്ണം ഒരു ദിവസം പറയും 
അകെ പറഞ്ഞതാറായിരം ഇന്നേവരെ 
പാവങ്ങളെ കണ്ടാൽ അവന്റെ 
ഭാവം ആകെ മാറും ആള് പരനാറിയാകും
പെണ്ണുങ്ങളെ കണ്ടാൽ ആള് കൃഷ്ണനാകും
ആരാധിക്കുന്നവനെ ഞങ്ങൾ എല്ലാം 
വീണ്ടും വന്ന ക്രിസ്തുവായി പ്രവാചകനായി 
ക്രിസ്തുമതത്തിന്റെ രക്ഷകനായി 
   
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക