Image

വിദ്യാര്‍ഥികള്‍ തന്റെ വീടിനുള്ളില്‍ അതിക്രമിച്ച്‌ കടന്നുവെന്നു ജെഎന്‍യു വൈസ്‌ ചാന്‍സലര്‍

Published on 26 March, 2019
വിദ്യാര്‍ഥികള്‍ തന്റെ വീടിനുള്ളില്‍ അതിക്രമിച്ച്‌ കടന്നുവെന്നു ജെഎന്‍യു വൈസ്‌ ചാന്‍സലര്‍


ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ തന്റെ വീടിനുള്ളില്‍ അതിക്രമിച്ച്‌ കടന്ന്‌ ഭാര്യയെ വീട്ടിനുള്ളില്‍ ബലമായി തടഞ്ഞു വെച്ചതായി ജെഎന്‍യു വൈസ്‌ ചാന്‍സലര്‍ എം ജഗദീഷ്‌കുമാര്‍. ട്വിറ്ററിലൂടെയാണ്‌ ജഗദീഷ്‌കുമാര്‍ ഇക്കാര്യം അറിയിച്ചത്‌. തിങ്കളാഴ്‌ചയായിരുന്നു സംഭവം.

ജെഎന്‍യു വിദ്യാര്‍ഥികള്‍ ഒരാഴ്‌ചയായി നടത്തിവരുന്ന നിരാഹാര സമരത്തിന്റെ ഭാഗമായാണ്‌ വൈസ്‌ ചാന്‍സലറുടെ വസതിയില്‍ വിദ്യാര്‍ഥികള്‍ അതിക്രമിച്ചു കടന്നത്‌. ഈ അധ്യയന വര്‍ഷം മുതല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്താനുള്ള തീരുമാനത്തിനെതിരെയാണ്‌ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്‌.

വിസിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ജഗദീഷ്‌ കുമാര്‍ നിരസിച്ചിരുന്നു. ഇതാണ്‌ വിദ്യാര്‍ഥികളെ പ്രകോപിതരാക്കിയതെന്നാണ്‌ സൂചന. കഴിഞ്ഞ ആഴ്‌ച ഇതേ ആവശ്യം ഉന്നയിച്ച്‌ വിദ്യാര്‍ഥി സംഘം എത്തിയെങ്കിലും ചര്‍ച്ചയ്‌ക്ക്‌ വിസി തയ്യാറായില്ല.

തിങ്കളാഴ്‌ച വൈകിട്ടോടെ വിസിയുടെ വീട്ടിലേക്ക്‌ വിദ്യാര്‍ഥികള്‍ എത്തുമ്‌ബോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. തുടര്‍ന്ന്‌ വിദ്യാര്‍ഥികള്‍ ഭാര്യയെ വളഞ്ഞ്‌ തടഞ്ഞു വെയ്‌ക്കുകയായിരുന്നു. സമീപത്ത്‌ താമസിക്കുന്ന യൂണിവേഴിസിറ്റി അധ്യാപകരുടെ ഭാര്യമാര്‍ എത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്‌തുവെന്ന്‌ ജഗദീഷ്‌ കുമാര്‍ പറഞ്ഞു.

മാനസിക സമ്മര്‍ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ജഗദീഷ്‌ കുമാറിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച്‌ പരാതി നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ഥികളോട്‌ ക്ഷമിച്ചുവെന്നും വിസി ട്വീറ്റ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക