Image

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു

ജീമോന്‍ റാന്നി Published on 26 March, 2019
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു
ഡാളസ് :  ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോത്ഘാടനവും പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങും സണ്ണിവെയില്‍ സിറ്റി മേയറും മലയാളികളുടെ അഭിമാനവുമായ സജി ജോര്‍ജ്, കോപ്പേല്‍ സിറ്റി  കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു ,ഐ എ പി സി നാഷണല്‍ ചെയര്മാന് ഡോ ബാബു സ്റ്റീഫന്‍,വിശിഷ്ട അതിഥികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് 24 നു ഞായറാഴ്ച  വൈകുന്നേരം 6 മണിക്ക് ഡാളസ് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. 

ഉത്ഘാടന ചടങ്ങില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീനാ നിബു  അദ്ധ്യക്ഷത വഹിച്ചു . ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തോടെയാണു പരിപാടികള്‍ ആരംഭിച്ചത് . തുടര്‍ന്നു മീന വിശിഷ്ട  അതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു .ഡാലാസ് ചാപ്റ്റര്‍ രൂപീകരണത്തെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും ആമുഖമായി പ്രസിഡണ്ട് വിശദീകരിച്ചു .മുഖ്യാതിഥി മേയര്‍ സജിജോര്‍ജ് ഐഎപിസി യുടെ പ്രവര്‍ത്തനംങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. മാധ്യമ പ്രവപ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലെ അനീതികള്‍ക്കെതിരെയും  ഉച്ചനീചത്വങ്ങള്‍ക്കെതിരെയും  തൂലിക പടവാളാക്കി പോരാടണമെന്ന് മേയര്‍ ഉദ്‌ബോധിപ്പിച്ചു .തുടര്‍ന്നു ചാപ്റ്ററിന്റെ പ്രവത്തനോത്ഘാടനം   സിറ്റി മേയര്‍ സജി ജോര്‍ജ്ജ് , കൗണ്‍സിലര്‍  ബിജു മാത്യൂ , ഐഎപിസി നാഷണല്‍ ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍ ചാപ്റ്റര്‍ ഭാരവാഹികളോടൊപ്പം നിലവിളക്കു കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.

സംഘടന രൂപീകരിച്ചു ആറു വര്‍ഷത്തിനുള്ളില്‍ ഉണ്ടായ വളര്‍ച്ച അഭൂതപൂര്‍വ്വ മാണെന്നും , ഇന്ത്യയിലും അമേരിക്കയിലും സംഘടനക്കു വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ചെയര്മാന് പറഞ്ഞു .മാധ്യമ രംഗത്തേക്ക് കടന്നുവരാന്‍ താല്പര്യമുള്ള ഇവിടെ ജനിച്ചു വളര്‍ന്ന യുവജനങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചെയര്മാന് പറഞ്ഞു.ആനുകാലിക വിഷയങ്ങളെ കുറിച്ച് ശരിയായി വിശകലനം ചെയ്തു സത്യസന്ധമായ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുവാനുള്ള ഉത്തരവാദിത്വം മാധ്യമ പ്രവര്‍ത്തകരില്‍ നിക്ഷിപ്തമാണെന്നു കൗണ്‍സിലര്‍ ബിജുമാത്യു പറഞ്ഞു 

അമേരിക്കയിലെ  മുതിര്‍ന്ന മാധ്യമ  പ്രവര്‍ത്തകന്‍ പി.പി. ചെറിയാന്‍, ഐഎപിസി ഹൂസ്റ്റണ്‍  ചാപ്റ്റര്‍  പ്രസിഡണ്ട് ജയിംസ് കൂടല്‍, നേര്‍ക്കാഴ്ച ന്യൂസ് പേപ്പര്‍ ചീഫ്  എഡിറ്റര്‍  സൈമണ്‍  വളച്ചേരി, കേരള  അസോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍  കുന്നേല്‍,വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, റിപ്പോര്‍ട്ടര്‍ ടി വി  ന്യൂസ് ഡയറക്ടര്‍ അനുപമ വെങ്കിടേഷ് , ഐഎപിസി ഉപദേശക സമിതി ആംഗങ്ങളായ ഫ്രിക്‌സ്‌മോന്‍  മൈക്കിള്‍, പ്രൊഫ . ജോയി പല്ലാട്ട് മഠം, രാജു തരകന്‍ ഐഎപിസി ഡാളസ് വൈസ് പ്രസിഡന്റ്, തിരുവല്ലാ അസോസിയേഷന്‍ പ്രസിഡന്റ് ജെ.പി ജോണ്‍, ഹൂസ്റ്റണ്‍ ഉപദേശക സമിതി അംഗം ജോജി ജോസഫ്, ജോജി അലക്‌സ്ണ്ടര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. 

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെ ദേശീയ മാധ്യമ സെമിനാര്‍ ഈ വര്‍ഷം ഒക്ടോബര്‍ 11,12,13 തിയതികളില്‍ ഹൂസ്റ്റണില്‍ വെച്ച് നടക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും  മാധ്യമ രാഷ്ട്രീയ രംഗത്തെ  ഇരുപതില്പരം ഉന്നതവ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ഐഎപിസി നാഷണല്‍ ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ അറിയിച്ചു. ഹൂസ്റ്റണില്‍ വച്ച് നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സെമിനാറിന്റെ  വിജയത്തിനു വേണ്ടി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായും എല്ലാ പിന്തുണയും ഉണ്ടാകണമെന്നും ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് കുടല്‍ അഭ്യര്‍ത്ഥിച്ചു .ഐഎപിസി ട്രഷറര്‍ വിത്സണ്‍ തരകന്‍ സ്വാഗതവും സെക്രട്ടറി സാം മത്തായി കൃതജ്ഞതയും  പറഞ്ഞു. 

റിപ്പോര്‍ട്ടര്‍: ജീമോന്‍ റാന്നി

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തനോത്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക