Image

രാ​ജ്യ​ത്തെ തൊഴി​ലി​ല്ലാ​യ്മയ്ക്ക് സ​ര്‍​ക്കാ​രു​ക​ള്‍ ഊ​ന്ന​ല്‍ നല്‍കുന്നില്ല; ര​ഘു​റാം രാ​ജ​ന്‍

Published on 26 March, 2019
രാ​ജ്യ​ത്തെ തൊഴി​ലി​ല്ലാ​യ്മയ്ക്ക് സ​ര്‍​ക്കാ​രു​ക​ള്‍ ഊ​ന്ന​ല്‍ നല്‍കുന്നില്ല; ര​ഘു​റാം രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ തൊഴി​ലി​ല്ലാ​യ്മ സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രു​ക​ള്‍ മ​തി​യാ​യ ഊ​ന്ന​ല്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നത് ത​ന്നെ അ​സ്വ​സ്ഥ​നാ​ക്കു​ന്നെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. വി​വാ​ദ​പ​ര​മാ​യ നോ​ട്ട് നി​രോ​ധ​നം സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മ​തി​യാ​യ സ​മ​യം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു. ഇ​നി നോ​ട്ട്നി​രോ​ധ​നം സം​ബ​ന്ധി​ച്ച്‌ ന​മ്മ​ള്‍ പി​ന്നി​ലേ​ക്ക് നോ​ക്ക​ണം, ഇ​തി​ല്‍​നി​ന്ന് എ​ന്താ​ണ് പ​ഠി​ക്കാ​നാ​യ​തെ​ന്ന് ചോ​ദി​ക്ക​ണം. ഇ​ത് ശ​രി​യാ​യ ഫ​ലം ന​ല്‍​കി​യോ ഇ​ല്ല​യോ? എ​ന്താ​ണ് അ​തി​ന്‍റെ ന​ല്ല​തും ചീ​ത്ത​യും. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. മി​ക​ച്ച ഭ​ര​ണ​ത്തി​നും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നും എ​ല്ലാ സ​ര്‍​ക്കാ​രു​ക​ളും ചെ​യ്യേ​ണ്ട​കാ​ര്യ​മാ​ണ് ആ​ത്മ പ​രി​ശോ​ധ​ന."- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ വ​ലി​യ തോ​തി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യു​ണ്ട്. ന​മ്മു​ടെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ള്‍ വ​ള​രെ നാ​ളു​ക​ളാ​യി പ​രി​താ​പ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക