Image

ശാരദ ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്തെ കമ്മിഷണറായിരുന്ന രാജീവ്‌ കുമാറിനെതിരെ ഗൗരവ വെളിപ്പെടുത്തലുകളെന്ന്‌ സുപ്രീംകോടതി

Published on 26 March, 2019
ശാരദ ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്തെ കമ്മിഷണറായിരുന്ന രാജീവ്‌ കുമാറിനെതിരെ ഗൗരവ വെളിപ്പെടുത്തലുകളെന്ന്‌ സുപ്രീംകോടതി
ശാരദ ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്തെ കമ്മിഷണറായിരുന്ന രാജീവ്‌ കുമാറിനെതിരെ ഗൗരവ വെളിപ്പെടുത്തലുകളെന്ന്‌ സുപ്രീംകോടതി.

സി.ബി.ഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയുടെ പരാമര്‍ശം . അതീവഗൗരവമായ കാര്യങ്ങളാണ്‌ റിപ്പോര്‍ട്ടിലുള്ളതെന്നും കണ്ണും കെട്ടിയിരിക്കാനാകില്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ വ്യക്തമാക്കി.

രാജീവ്‌ കുമാറിനെതിരെ എടുക്കേണ്ട നടപടി എന്താണെന്ന്‌ സൂചിപ്പിച്ച്‌ പത്തുദിവസത്തിനകം അപേക്ഷ നല്‍കാനും സി.ബി.ഐക്ക്‌ നിര്‍ദേശം നല്‍കി.

മുന്‍ കൊല്‍ക്കത്ത കമ്മിഷണര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ സി . ബി . ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

രാജീവ്‌ കുമാറിനെ ചോദ്യം ചെയ്യാനായി സി . ബി . ഐ സംഘം കൊല്‍ക്കത്തയിലെത്തിയത്‌ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിന്‌ വഴിവച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക