Image

ഡാളസ്സിലെ ഐസ് മഴ- 480 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം

പി.പി. ചെറിയാന്‍ Published on 26 March, 2019
ഡാളസ്സിലെ ഐസ് മഴ- 480 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം
ഡാളസ് : ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ കൗണ്ടികളില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ ആലിപഴ വര്‍ഷത്തില്‍ 480 മില്യനിലധികം  ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിരവധി കെട്ടിടങ്ങളുടെ മേല്‍കൂരകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നിട്ടുണ്ട്. പുറത്തു പാര്‍ക്ക് ചെയ്തിരുന്ന നൂറുകണക്കിന് വില കൂടിയ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായും അധികൃതര്‍ വെളിപ്പെടുത്തി. ബേസ് ബോള്‍ വലിപ്പമുള്ള ഐസ്‌കട്ടകളാണ് ശക്തമായ കാറ്റിന്റെ അകമ്പടിയോടെ താഴേക്ക് പതിച്ചത്. വയലി, ഡെന്റന്‍, ഡാളസ്, പ്ലാനോ സിറ്റികളാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്.

വാഹന വില്പന കേന്ദ്രങ്ങളിലെ നൂറുകണക്കിന് വാഹനങ്ങള്‍ക്ക് 'ഹെയ്ല്‍' ഡാമേജ് ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്.

സിറ്റി അധികൃതര്‍ ഹെയ്ല്‍ സ്റ്റോമിനുശേഷമുള്ള ക്ലീന്‍ അപ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ടെക്‌സസ്സിലെ ഇന്‍ഷ്വറന്‍സ് കമ്പനികളിലെ അഡ്ജസ്റ്റര്‍മാര്‍ തിരക്കിലായതിനാല്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

ഡാളസ്സിലെ ഐസ് മഴ- 480 മില്യണ്‍ ഡോളറിന്റെ നാശനഷ്ടംഡാളസ്സിലെ ഐസ് മഴ- 480 മില്യണ്‍ ഡോളറിന്റെ നാശനഷ്ടംഡാളസ്സിലെ ഐസ് മഴ- 480 മില്യണ്‍ ഡോളറിന്റെ നാശനഷ്ടംഡാളസ്സിലെ ഐസ് മഴ- 480 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക