Image

മോഡി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്

Published on 26 March, 2019
മോഡി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്


ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനവ്. രാജ്യത്ത് ബീഫിന്റെ പേരില്‍ നിരവധി കൊലപാതകങ്ങള്‍ നടക്കുമ്പോഴും രാജ്യത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്ന് കണക്കുകള്‍.

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ തന്നെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നതായി കണക്കുകള്‍ വ്യക്തതാക്കുന്നു. 2014ല്‍ മാത്രം 14,75,540 മെട്രിക് ടണ്‍ ബീഫാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. 2013-14 വര്‍ഷത്തില്‍ ഇത് 13,65,643 മെട്രിക് ടണ്‍ മാത്രമായിരുന്നു. 

2016-17 വര്‍ഷത്തില്‍ 13,30,013 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. 2017-18ല്‍ 13,48,225 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 4 ബില്യണ്‍ ഡോളറിന്റെ ബീഫാന് ഇന്ത്യ ഒരു വര്‍ഷം കയറ്റി അയയ്ക്കുന്നത്.

Join WhatsApp News
സഹോദരനെ തല്ലികൊല്ലുന്നവന്‍ 2019-03-26 16:20:53
will the BJP/ RSS fanatics ever realize this?
who kills gomatha & export them?
who own those slaughterhouses?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക