Image

ദീപാ നിശാന്ത് എന്ന ആക്ടിവിസ്റ്റ് കോമാളിയെ ജനങ്ങള്‍ നിയന്ത്രിക്കണം.

കലാകൃഷ്ണന്‍ Published on 26 March, 2019
ദീപാ നിശാന്ത് എന്ന ആക്ടിവിസ്റ്റ് കോമാളിയെ ജനങ്ങള്‍ നിയന്ത്രിക്കണം.

ഫേസ്ബുക്ക് ആക്ടിവിസത്തിന്‍റെ ഏറ്റവും വികൃതമായ മുഖങ്ങളിലൊന്നാണ് കവിതാ മോഷണക്കേസിലൂടെ കുപ്രസിദ്ധയായ ദീപാ നിശാന്ത്. ഇപ്പോഴിതാ ദീപയുടെ പുതിയ വിവാദപടപ്പ് എത്തിയിരിക്കുന്നു. ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെതിരെയുള്ള അധിക്ഷേപമാണ് ദീപയുടെ പുതിയ സൃഷ്ടി. തനിക്ക് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ 55 വയസ് കഴിഞ്ഞ ശേഷം പോകാനാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള രമ്യയുടെ പോസ്റ്റാണ് ദീപാ നിശാന്തിനെ ചൊടിപ്പിച്ചത്.  രമ്യയെ ദളിത് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസുകാര്‍ പരിചയപ്പെടുത്തുന്നു എന്നതാണ് ദീപയുടെ മറ്റൊരു പ്രശ്നം. രമ്യാ ഹരിദാസ് പാട്ടുപാടുന്നു എന്നതാണ് വേറൊരു പ്രശ്നം. പാട്ടൊന്നും പാടേണ്ട വേണമെങ്കില്‍ ഇലക്ഷന്‍ പ്രചരണം നടത്തി പൊയ്ക്കൊള്ളണം എന്നൊരു  ഭീഷിണിയും ദീപ മുഴക്കുന്നു. 
എന്തായാലും സംഭവം വിവാദമായി. ദീപയുടെ ഫേസ്ബുക്ക് ആക്ടിവിസം പോലെയല്ല താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് നേതാവായ ആളാണ് എന്ന ഉശിരന്‍ മറുപടിയും രമ്യ നല്‍കി കഴിഞ്ഞു. അനില്‍ അക്കര എം.എല്‍.എ രമ്യയെ ജാതീയ അധിക്ഷേപം നടത്തിയതിന് ദീപക്കെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതിയും നല്‍കി. 
ആരാണ് രമ്യാ ഹരിദാസ് എന്നത് ഇവിടെ ഏറ്റവും പ്രസക്തമാണ്. 
ജവഹര്‍ ബാലജനവേദിയിലൂടെയാണ് രമ്യ പൊതുമണ്ഡലത്തിലേക്ക് കടന്നു വരുന്നത്. പഠനകാലത്ത് കെ.എസ്.യു പ്രവര്‍ത്തകയായി. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്‍റെ കോഴിക്കോട് പാര്‍ലമെന്‍റ് സെക്രട്ടറിയായി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാള്‍. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്‍റെ മുഖ്യപ്രവര്‍ത്തയായിരുന്നു രമ്യ. അങ്ങനെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. നിരവധി ആദിവാസി സമരങ്ങളില്‍ പങ്കെടുത്തു. രാജ്യമെമ്പാടുമായി ആദിവാസിക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും ചെയ്തു. അതുവഴി നേടിയ അനുഭവ സമ്പത്ത് ചെറുതല്ല. 2012ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തു. 2013ല്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ നടത്തിയ ടാലന്‍റ് ഹണ്ടിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായി രമ്യയെ രാഹുല്‍ കണ്ടെത്തുന്നത്. അതോടെ രാഹുല്‍ ടീമിലെ ഒരു അംഗമായി രമ്യ. 
നിലവില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാണ് രമ്യാ ഹരിദാസ്. 29ാം വയസില്‍ രമ്യ ത്രിതല പഞ്ചായത്തിലെ പ്രസിഡന്‍റ് പദവിയില്‍ എത്തി. അന്നു മുതല്‍ തന്‍റെ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് രമ്യയെ വലിയ മതിപ്പ് തന്നെയാണ്. ഇപ്പോഴിതാ ലോക്സഭയിലേക്ക് മത്സരിക്കുന്നു രമ്യ. ദളിത് സമൂഹത്തില്‍ നിന്ന് എത്തുകയും സ്വന്തം പ്രയത്നം കൊണ്ടും ജനസേവനം ചെയ്തും വളര്‍ന്ന പ്രായോഗിക പരിജ്ഞാനമുള്ള നേതാവാണ് രമ്യ. എല്ലാത്തിനും ഉപരിയായി സാധാരണ കൂലിത്തൊഴിലാളിയായ അച്ഛന്‍റെയും അമ്മയുടെയും മകള്‍. 
ഇനി ദീപാ നിശാന്ത് ആരാണ് എന്നതാണ് ചോദ്യം. 
ദിപാ നിശാന്ത് തൃശ്ശൂര്‍ കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപികയാണ്. എസ്.കലേഷ് എന്ന യുവ കവിയുടെ കവിത അക്ഷരം തെറ്റാതെ കോപ്പിയടിച്ച് സ്വന്തം പടവും പേരും വെച്ച് പ്രസിദ്ധീകരിച്ച കവിതക്കള്ളി കൂടിയാണ് ദീപ. മലയാളം അധ്യാപികയുടെ യോഗ്യതയാണിത്. ഇനി അതും പോരാഞ്ഞ് രണ്ട് നൊസ്റ്റാള്‍ജിയ സാഹിത്യ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളം സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നത്  സിനിമയാണെങ്കില്‍ സാഹിത്യ ലോകത്ത് ദിപാ നിശാന്ത് എഴുതുന്നതും സാഹിത്യമാണ്. കാല്‍ കാശിന് കൊള്ളാത്ത പൈങ്കിളി. ഇതു പോരാഞ്ഞ് ഫേസ്ബുക്ക് ആക്ടിവിസമാണ് ദീപാ നിശാന്തിന്‍റെ മറ്റൊരു യോഗ്യത. 
രാജ്യമെങ്ങുമായി ആദിവാസി ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും ചെയ്തിട്ടുള്ള, ത്രിതല പഞ്ചായത്തില്‍ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം നിന്ന് വളരുന്ന രാഷ്ട്രീയക്കാരിയെ കീബോര്‍ഡ് ആക്ടിവിസ്റ്റ് വിമര്‍ശിക്കുന്നതിനോളം വലിയ കോമാളിത്തരവും ക്രൈമും ഇനി നടക്കാനില്ല. കേരളത്തിലെ രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ജനത ദീപാ നിശാന്തിനെപോലെയുള്ളവരെ നിലയ്ക്ക് നിര്‍ത്തണം. 
കൊലയാളിയും കോമാളിയും മുതലാളിയും ഇലക്ഷന് നില്‍ക്കുയാണ് ഇടതുപക്ഷത്തിന്‍റെ ബാനറിന് കീഴില്‍. അതിലൊന്നും ദീപാ നിശാന്ത്മാര്‍ക്ക് വേദനയില്ല. കേരളത്തിലെ കാര്‍മേഘത്തെ ജപ്പാന്‍ അടിച്ചുമാറ്റുന്നു എന്ന പമ്പര വിഡ്ഡിത്തം വിളമ്പിയ പി.വി അന്‍വര്‍ കേമന്‍. പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ദളിത് പെണ്‍കുട്ടി മോശം. 
ഇതൊക്കെ ജാതിവെറിയും സവര്‍ണ്ണ മേല്‍ക്കോയ്മയും തന്നെയാണ് ദീപ ടീച്ചര്‍. ദളിതനായ കവിയുടെ കവിത മോഷ്ടിച്ച് കവിയായി തീര്‍ന്നപ്പോള്‍ അത് പിടിക്കപ്പെട്ടപ്പോള്‍ ഇനി ദളിതരോട് നിങ്ങള്‍ വൈരാഗ്യം തോന്നുന്നുവെങ്കില്‍ അത് മനോരോഗം തന്നെയാണ്. ആ മനോരോഗം വേണം ചികിത്സിച്ച് മാറ്റുന്നതാണ് നല്ലത്. 
Join WhatsApp News
Aniyankunju 2019-03-26 16:02:07
FWD: ( __ by P K Sureshkumar) "....ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാടുകയോ ആടുകയോ ചെയ്യട്ടെ... അത് കണ്ടിട്ട് വോട്ട് ചെയ്യാൻ തോന്നുന്നവർ ഉണ്ടെങ്കിൽ വോട്ട് ചെയ്യട്ടെ. പക്ഷേ ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് പാർലമെന്റിക്കോണ്.. ഇവിടെ ചർച്ച ചെയ്യേണ്ടത് ദേശീയ- സംസ്ഥാന രാഷ്ട്രീയവും. പിന്നിട്ട അഞ്ച് വർഷക്കാലം രാജ്യം ഭരിച്ച മോദി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ, കർഷക ആത്മഹത്യ ,സാമ്പത്തിക രംഗത്തെ തകർച്ച, തൊഴിലില്ലായ്മ പെരുകിയത്, സംഘപരിവാറിന്റെ വർഗ്ഗീയ ഫാസിസം... അങ്ങനെ നൂറായിരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടിടത്ത് രാജ്യത്തിന്റെ വിധി നിർണ്ണായക തെരഞ്ഞെടുപ്പിൽ ഇതൊന്നും ചർച്ചയാകാതെ ഒരു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥി നടത്തുന്ന പെർഫോമൻസ് കാട്ടിക്കൂട്ടുന്ന സ്ഥാനാർത്ഥിയെ വിമർശിച്ചു കൂടേ. സ്ഥാനാർത്ഥിയെ ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ രമ്യയെ ഈ കോമാളി കളിക്ക് വേഷം കെട്ടിക്കുന്ന കേശൂ നിലവാരം വിട്ടുമാറാത്ത സതീശൻ കഞ്ഞിക്കുഴി MLA മാരും അവരുടെ ഓൺലൈൻ ബ്രിഗേഡും ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ ....... പറഞ്ഞ് പോകും: 

1. അനിൽ അക്കര MLA യും സംഘവും സ്ഥാനാർത്ഥിക്ക് online hype കൂട്ടാൻ ചാർത്തി നൽകിയ വിശേഷണത്തിൽ ഒരു പ്രയോഗം ഉണ്ട്.  "രമ്യ ജയിച്ചാൽ കേരളത്തിൽ നിന്നുള്ള ആദ്യ ദളിത് വനിതാ എം പി" ആകും എന്ന്.. രമ്യ ജനിക്കുന്നതിന് ഒന്നര പതിറ്റാണ്ട് മുമ്പ് ഇപ്പോൾ ഈ കോൺഗ്രസ്സുകാർ തള്ളി മറിക്കുന്നതിന് മൂന്ന് പതിറ്റാണ്ട് മുമ്പ് ഭാർഗവി തങ്കപ്പൻ CPI പ്രതിനിധിയായി ലോക്സഭയിലേക്ക് പോയിട്ടുണ്ട്. (in 1971 from Adoor)
2. സംഘിണി കുലസ്ത്രീകൾ പ്രചരിപ്പിച്ച "Ready To Wait" അതേപടി ഏറ്റുപിടിച്ച് ...... ആർത്തവ ലഹളയെ പിന്തുണച്ച് മാളികപ്പുറമാകാൻ 20 കൊല്ലം കാത്തിരിക്കാം എന്ന് പറയുന്ന സ്ഥാനാർത്ഥി എന്ത് പുരോഗമന നിലപാടാണ് മുന്നോട്ട് വെയ്ക്കുന്നത് ? സവർണ്ണ സംഘികളുടെ നിലപാടിന് ഒപ്പം നിൽക്കേണ്ട വ്യക്തിത്വമാണോ ടാലന്റ് ഹണ്ടിലൂടെയാണെങ്കിലും രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിൽ ഇടം പിടിച്ച് ജനപ്രതിനിധിയായി വളർന്ന ദളിത് വ്യക്തിത്വം എടുക്കേണ്ടത് ?
3. രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാണ്. മൂന്ന് വർഷവും 5 മാസവും ആ പദവിയിൽ പൂർത്തീകരിച്ചു. പക്ഷേ സംസ്ഥാനത്ത് പദ്ധതി നിർവഹണത്തിൽ / ഫണ്ട് ചിലവഴിക്കുന്നതിൽ 152 ൽ 138 ആം സ്ഥാനത്താണ് കുന്ദമംഗലം ബ്ലോക്ക്. ചിലവഴിക്കാതെ ലാപ്സായതിൽ പട്ടികജാതി- വർഗ്ഗ ക്ഷേമ ഫണ്ടും ഉണ്ടെന്നതാണ് ഖേദകരം. 
പി.കെ.ബിജുവിന്റെ പത്ത് വർഷക്കാലത്തെ പാർലമെന്റ് ഇടപെടലുകൾ പൊതു സമൂഹത്തിൽ ഉണ്ട്. രമ്യയുടെ 41 മാസക്കലത്തെ ജനപ്രതിനിധി എന്ന ഇടപെടലും പൊതു സമൂഹത്തിൽ ഉണ്ട് .. ഇതെല്ലാം കണ്ട് ആലത്തൂരിലെ ജനങ്ങളാണ് വിധിയെഴുതുന്നത് .. സംഘപരിവാർ ഫാസിസത്തിനെതിരെ അതിശക്തമായ പോരാട്ടം രാജ്യത്ത് ഇനിയും ശക്തമായി നിലനിർത്തി പോകേണ്ടിടത്ത് പാർലമെന്റിൽ ശക്തമായ നിലപാടുകൾ ഉയർന്ന് വരേണ്ടിടത്ത് പി.കെ. ബിജു വേണോ രമ്യ വേണോ എന്ന ചോദ്യത്തിന് ആലത്തൂർ PK ബിജുവിന് തന്നെ വോട്ട് ചെയ്ത് മറുപടി പറയും..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക