Image

ഏഞ്ചല മൈ എഞ്ചല (നോവല്‍ -3: നീന പനക്കല്‍)

Published on 26 March, 2019
ഏഞ്ചല മൈ എഞ്ചല (നോവല്‍ -3: നീന പനക്കല്‍)
ഒരിക്കല്‍ സ്‌കൂള്‍ കഴിഞ്ഞ് മാളിലേക്ക് പോകുന്നവഴി കാറിലിരുന്ന് ഞാന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. 'മതി കുടിച്ചത്.' കൂട്ടുകാര്‍ വിലക്കി, വഴക്കു പറഞ്ഞു. ' കാറിനകം മുഴുവന്‍ നാശമാക്കണ്‍ട.'

കാറിനു പ ുറത്തേക്ക് തലയിട്ട് ഞാന്‍ ഛര്‍ദ്ദിച്ചു. മാളിലെത്തുവോളം ഛര്‍ദ്ദിച്ച് ഛര്‍ദ്ദിച്ച് ഞാന്‍ അവശയായി.

'യു ആര്‍ വിത്ത് ബേബി.' എന്നെ പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടര്‍ പറഞ്ഞു. പിന്നെയവര്‍ ചുറ്റും നോക്കി.' നിന്റെ ഭര്‍ത്താവ് വന്നിട്ടുണ്‍ടോ?' ഭര്‍ത്താവോ? ഞാനവരെ തുറിച്ചു നോക്കി. പിന്നെയവര്‍ ഒന്നും ചോദിച്ചില്ല. എന്റെ കൂട്ടുകാര്‍ നോട്ടം കൊണ്‍ട് പരസ്പരം കുറ്റപ്പെടുത്തി.

''എവിടെപ്പോകുമ്പോഴും നമ്മള്‍ ഒരുമിച്ചായിരുന്നില്ലേ?'' ഒരുത്തന്‍ ചോദിച്ചു .. '' പിന്നെ എങ്ങിനെ ഇത് സംഭവിച്ചു? ഇവള്‍ നമ്മളറിയാതെ ഏതവന്റെ കൂടെ പോയി?''

ആറ്ക്കും ധൈര്യമുണ്‍ടായില്ല എന്നോടതു ചോദിക്കാന്‍. ചോദിച്ചാലും വിശേഷമുണ്‍ടാവുമായിരുന്നില്ല. കാരണം എനിക്കറിയില്ല എങ്ങനെയിത് സംഭവിച്ചു എന്ന്. ഒരവന്റെയും കൂടെ പോയതായും ഒരവനും എന്നെ തൊട്ടതായും ഞാന്‍ ഓറ്ക്കുന്നുമില്ല.

ഞാന്‍ ചെക്ക് അപ്പുകള്‍ക്ക് പോയില്ല. ഗൈനക്കോളജിസ്റ്റിനെ കണ്‍ടില്ല. ഒരു വി ധത്തിലുള്ള ടെസ്റ്റ്കളും നടത്തിയില്ല. എന്റെ വയറ്റില്‍ കടന്നു കൂടിയ , എന്റെ ശരീരത്തിന് അസ്വസ്ഥത മാത്രം തരുന്ന ആ സാധനം എങ്ങനെയെങ്കിലും പുറത്തു പോയാല്‍ മതിയെന്നായിരുന്നു എന്റെ മനസ്സില്‍.

എങ്കിലും എന്റെ കൂട്ടുകാരികള്‍ക്ക് സന്തോഷമായിരുന്നു എന്നു തോന്നുന്നു. ന്യൂ ബോണ്‍ ബേബികളെ വളര്‍ത്തേണ്‍ട വിധങ്ങള്‍ അവര്‍ പുസ്തകങ്ങളില്‍ നിന്ന് വായിച്ചു പഠിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..

എന്റെ വയറു വലുതായിട്ടൊന്നും വീര്‍ത്തില്ല. ചെറിയൊരു തടിപ്പ്. അത്രമാത്രം. ഞാന്‍ പിന്നെയും ധാരാളം വിലകുറഞ്ഞ മദ്യം കുടിച്ചു, ജങ്ക് ഫുഡ് കഴിച്ചു, നിരവധി സോഡാ ബോട്ടിലുകള്‍ കാലിയാക്കി. കോണ്‍സെര്‍ട്ടുകള്ക്കും, അറ്റ്‌ലാന്റിക് സിറ്റിയിലും പോയി. ഇടയ്ക്കിടെ വീട്ടിലും.

അങ്ങനെ യഥാ സമയം ആശുപത്രിയില്‍ വച്ച് ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. ഡാഡിയാരെന്നറിയാത്ത, പൂടയില്ലാത്ത പൂച്ചക്കുട്ടിയെ പോലൊരു ജീവിയെ. പിറ്റേന്നു തന്നെ എന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു. കുഞ്ഞിനെ അവര്‍ക്ക് അവിടെ കീപ്പ് ചെയ്യണമെന്നു പറഞ്ഞു. ചില ടെസ്റ്റുകള്‍ ചെയ്യാനുണ്‍ടത്രെ.

'എന്താ ഈ കുഞ്ഞ് ഇങ്ങനെയിരിക്കുന്നത്?' ഞാന്‍ ഡോക്ടറോട് ചോദിച്ചു. ' ദിസ് ഇസ് എ വെരി സിക്ക് ബേബി. ഇവള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് ഞങ്ങള്‍ക്ക് സംശയമുണ്‍ട്. ഇത് ജീവിക്കുമോ എന്നു പോലും ഉറപ്പു പറയാനാവില്ല. അഥവാ ജീവിച്ചാല്‍ , ഈ ബേബിക്ക് പ്രത്യേക ചികില്‍സകള്‍ വേണ്‍ ടിവരും.' '

രണ്‍ടാഴ്ച്ച കഴിഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍ ചെന്ന് കുഞ്ഞിനെ എടുത്ത് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ കൊണ്‍ടു വന്നു.

' നമുക്ക് ഈ ബേബിയെ വേണ്‍ട ലീസാ.' കൂട്ടുകാര്‍ പറഞ്ഞു. ' ഇതിനെ നമുക്ക് ആര്‍ക്കെങ്കിലും കൊടുക്കാം. ഇതുപോലെ സിക്ക് ആയ കുട്ടികളെ വളര്‍ത്തുന്ന സ്ഥാപനങ്ങള്‍ ഉണ്‍ട് . നമുക്ക് അന്വേഷിക്കാം.'

ഞാന്‍ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. പൂച്ചക്കുട്ടിയുടേതു പോലെ പാതി തുറന്ന കണ്ണുകള്‍ കൊണ്‍ട് അത് എന്നെ നോക്കി ചുണ്‍ ടുകള്‍ പിളര്‍ത്തി.' എനിക്ക് വിശക്കുന്നു മാം.' എന്ന് അവള്‍ പറയുന്നതു പോലെ എനിക്കു തോന്നി. എന്റെ നെഞ്ച് ചുരത്തി. ഞാനതിനെ എടുത്ത് എന്റെ നെഞ്ചില്‍ പിടിപ്പിച്ചു എന്റെ ശരീരമാകെ കോരിത്തരിപ്പിച്ച് എന്റെ കൈവെള്ളയിലൊതുങ്ങുന്ന ആ മനുഷ്യ ജീവി അവളുടെ ജീവാമൃതം വലിച്ചെടുത്തു.

' ഞാനിതിനെ ആറ്ക്കും കൊടുക്കുന്നില്ല. ഇതിനെ ഞാന്‍ എന്റെ വീട്ടില്‍ കൊണ്‍ടുപോകയാണ്.'

എന്റെ മിനിയെച്ചര്‍ കുഞ്ഞിനെ ആദ്യം മമ്മി അവഗണിച്ചു. പെഴച്ചുണ്‍ടായ കുഞ്ഞ്. അവര്‍ പലവട്ടം ഞാന്‍ കേള്‍ക്കെ പുലമ്പി. അസുഖം ഉള്ള ആ കുഞ്ഞ് എപ്പോഴും കരഞ്ഞു, രാവെന്നും പകലെന്നും ഇല്ലാതെ. ഈ സാധനത്തെ എടുത്ത് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞാലോ എന്നു വരെ ഞാന്‍ ചിന്തിച്ചുപോയിട്ടുണ്‍ട്.

കാറബെല്‍ എന്റെ കൈയില്‍ നിന്ന് അതിനെ എടുത്ത് കരച്ചില്‍ ശമിപ്പിക്കാന്‍ ആവതും ശ്രമിക്കുമായിരുന്നു. ഫലമില്ലാതെ വരുമ്പോള്‍ അതിനെ കരയാന്‍ വിട്ട് നിസ്സഹായയായി ഇരിക്കും.. അങ്ങനെ നിര്‍ത്താതെ കരഞ്ഞ ഒരു രാത്രിയില്‍ മമ്മി വന്ന് കാറബെലിന്റെ കയ്യില്‍ നിന്ന് ബേബിയെ വാങ്ങി . അവര്‍ എന്തു ചെയ്തു എന്നു എനിക്കറിയില്ല. അത് കരച്ചില്‍ നിഋത്തി.

' മമ്മീ ! എന്തതിശയം. മമ്മീടെ കൈകള്‍ക്ക് എന്തോ മാജിക് ഉണ്‍ട്' . തൊട്ടപ്പോളവള്‍ കരച്ചില്‍ നിര്‍ത്തിയതു കണ്‍ടോ.' കാറബെല്‍ വളരെ എക്‌സൈറ്റഡ് ആയി, മമ്മിയെ വാനോളം പുകഴ്ത്തി. മമ്മിക്കത് വളരെ ഇഷ്ടമാവുകയും ചെയ്തു.

ഒരു ദിവസം കുഞ്ഞിനെ മടിയില്‍ വച്ച് താലോലിക്കുന്ന മമ്മിയുടെ മുന്‍പില്‍ ചെന്ന് ഞാന്‍ പറഞ്ഞു: ' ഞാനിനി കൂട്ടുകാരോടൊപ്പം തെണ്‍ടി നടക്കില്ല മമ്മീ. ഞാന്‍ മമ്മിയെ ഒരുപാട് വേദനിപ്പിച്ചു എന്റെ തെറ്റുകള്‍ പൊറുത്ത് എനിക്ക് മാപ്പു തരണം. ഈ കുഞ്ഞിനെ എനിക്ക് വളര്‍ത്തണം. എനിക്ക് പഠിക്കണം, നല്ല ജോലി സമ്പാദിക്കണം എന്നെ സഹായിക്കുമോ മമ്മീ , എന്നെ സ്‌നേഹിക്കുമോ മമ്മീ പ്ലീസ് '

മമ്മി ഒന്നും മിണ്‍ ടാതെ കാറബെലിനെ നോക്കി. ' നീയിനി സ്‌കൂളില്‍ പോവണ്‍ട കാറാബെല്‍. വീട്ടിലിരുന്ന് ബേബിയെ വളര്‍ത്ത്. പലഹാരമുണ്‍ടാക്കലും പഠിത്തവും കൂടി നിനക്ക് വലിയ പ്രയാസമാണെന്ന് നീ എന്നോട് എപ്പോഴും പറയാറുണ്‍ടല്ലൊ. ലീസാ പോയി പഠിക്കട്ടെ.' എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ മമ്മിയെ കെട്ടിപ്പിടിച്ച് ചെയ്തു പോയ തെറ്റുകള്‍ക്കെല്ലാം വീണ്‍ടും മാപ്പു ചോദിച്ചു. മമ്മി ഒന്നും മിണ്‍ടാതെ എന്റെ തലയില്‍ ഒന്നു തൊടുകമാത്രം ചെയ്തു. എല്ലാ തെറ്റുകള്ക്കും എന്റെ മമ്മിയെന്ന കോടതി മാപ്പുനല്കി. എന്നെ നിരുപാധികം വിട്ടയച്ച് ആ ജഡ്ജി ഗേവല്‍ മേശമേല്‍ അടിച്ചു .

ശനിയാഴ്ച്ച. ജോലിക്കു പോകുന്നതിനു മുന്‍പ് മമ്മി തോറ എടുത്ത് വായിച്ചു. അപ്പാര്‍ട്ട്‌മെന്റിനു പ ുറത്തിറങ്ങുന്നതിനു മുന്‍പ് എന്നെയും കാറബെലിനെയും അടുത്തു വിളിച്ചു.''' നമുക്ക് ഈ കുഞ്ഞിന് ഏഞ്ചല എന്നു പേരിടാം. ഈ കുഞ്ഞ് ഒരു ഏഞ്ചല്‍ ആണ്. നമ്മുടെ മനസ്സിന്റെ ശൂന്യത മാറ്റാന്‍ വന്ന ഏഞ്ചല്‍.''

മമ്മിയുടെ മനസ്സിലെ ശൂന്യതയും ഏകാന്തതയും മാറ്റാന്‍ എന്റെ മിനിയെച്ചര്‍ ബേബിക്ക് സാധിച്ചെങ്കില്‍... അതു നിസ്സാര കാര്യമല്ല.

ഏഞ്ചലയുടെ തലയില്‍ മുടി ഇല്ലായിരുന്നു. അവള്‍ക്ക് പുരികങ്ങളും ഇല്ലായിരുന്നു. ആ കുഞ്ഞു മൂക്കിലൂടെ എപ്പോഴും മഞ്ഞ നിറത്തിലുള്ള ജലമൊഴുകി. അവള്‍ എപ്പോഴും കരഞ്ഞു കൊണ്‍ടേയിരുന്നു. ആ ചെറിയ ശരീരത്തില്‍ നിന്നുമാണോ ഈ കാതടപ്പിക്കുന്ന ശബ്ദം വരുന്നതെന്ന് ഞാന്‍ അതിശയിച്ചിട്ടുണ്‍ട്. ജീവിക്കുമോ എന്നു തന്നെ പറയാനാവില്ല എന്നു ഡോക്ടര്‍ പറഞ്ഞിട്ട് ?....

ഏഞ്ചലയുടെ കുഞ്ഞു വായില്‍ കൊള്ളുന്ന നിപ്പിളുള്ള ഒരു മുലക്കുപ്പി മമ്മി സംഘടിപ്പിച്ചു. അതിനുവേണ്‍ടി ഒരു വലിയ പാവയെ മമ്മിക്ക് വാങ്ങേണ്‍ടി വന്നു എന്നു മാത്രം. സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് ഒരു കപ്പില്‍ എന്റെ പാല്‍ എടുത്തു ഫ്രിഡ്ജില്‍ വക്കും. കാറബെല്‍ പകല്‍ അതെടുത്ത് മുലക്കുപ്പിയിലാക്കി ഏഞ്ചലക്ക് കൊടുക്കും.

ഒരു ദിവസം സ്‌കൂളില്‍ നിന്ന് നേരത്തേ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഞാന്‍ ഏഞ്ചലക്ക് മുലകൊടുക്കുന്ന കാറബെലിനെ കണ്‍ ട്' അമ്പരന്നു. 'നീ... നീ.. എന്താ ഈ കാട്ടുന്നത് കാറബെല്‍?'

' ഇവള്‍ക്ക് എന്തൊരു നിലവിളിയാണെന്നറിയില്ലെ ലീസാ? എനിക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. തലക്ക് ഭ്രാന്ത് പിടിക്കുന്നതു പോലെ. വീട്ടിലാണെങ്കില്‍ നൂറു കൂട്ടം പണിയും. നിന്റെ മുലപ്പാല്‍ കൊടുത്താലവള്‍ കുടിക്കില്ല. നിപ്പിള്‍ വായ്ക്കകത്തു പോലും എടുക്കില്ല. അങ്ങനെയായപ്പോള്‍ ഒരു ദിവസം ഞാന്‍ എന്റെ ബ്രസ്റ്റ് കൊടുത്തു നോക്കി. പാല്‍ കിട്ടിയില്ലെങ്കിലും ഏഞ്ചല വായടയ്ക്കും. കരച്ചില്‍ നിര്‍ത്തും.' അവള്‍ ചിരിച്ചു.' പിന്നെ, എനിക്കും ഒരു പ്രത്യേക സുഖമുണ്‍ട് ഏഞ്ചല മുല ചപ്പുമ്പോള്‍.'

ഏഞ്ചലയെ ആശുപത്രിയില്‍ കൊണ്‍ടു പോയിരുന്നതും കാറബെലാണ്. അവള്‍ കുഞ്ഞിനെ കുളിപ്പിച്ചു, നാപ്പികള്‍ മാറ്റി. ബലം പ്രയോഗിച്ച് മരുന്നുകള്‍ കൂടിപ്പിച്ചു. റോക്കബൈ ബേബി പാടിയുറക്കി.

പ്രസവിക്കാത്ത, മുലപ്പാലില്ലാത്ത കാറബെലിന്റെ മുലകള്‍ തടിച്ചുരുണ്‍ടതെങ്ങനെ എന്ന് ഞാന്‍ അതിശയിച്ചു. രോമമില്ലാത്ത ഒരു പൂച്ചക്കുട്ടി ഇരു കൈകളും കൊണ്‍ ട് കാറബെലിന്റെ ബ്രസ്റ്റില്‍ പൊത്തിപ്പിടിച്ച് ഇല്ലാത്ത പാല്‍ കുടിക്കുന്ന കാഴ്ച്ച സ്‌കൂള്‍ വിട്ടു വരുമ്പോള്‍ പതിവായി ഞാന്‍ കാണാന്‍ തുടങ്ങി. മെല്ലെ അതിനെ എടുത്ത് ഞാന്‍ എന്റെ മാറില്‍ പിടിപ്പിക്കും.

പിന്നെയൊരു വലിച്ചു കുടിയാണ്. പകല്‍ മുഴുവന്‍ ഒരു തുള്ളി കുടിക്കാന്‍ കിട്ടാത്ത ദാഹത്തിന്റെ വിശപ്പിന്റെ വലി. ഒരു സ്‌കാര്‍ഫ് കൊണ്‍ടു തൊട്ടിലുണ്‍ടാക്കി കഴുത്തില്‍ തൂക്കിയിട്ട് ഏഞ്ചലയെ അതില്‍ കിടത്തി, ഇരുത്തി എന്നു പറയുന്നതാവും ശരി, അവളുടെ വായ നെഞ്ചില്‍ പിടിപ്പിച്ചിട്ടാണ് കാറബെല്‍ വീട്ടുജോലികള്‍ എല്ലാം ചെയ്യുന്നതും, വില്ക്കാന്‍ പലഹാരങ്ങള്‍ ഉണ്‍ ടാക്കുന്നതും.

വീട്ടില്‍ ഞാന്‍ പഠിക്കുമ്പോഴും, നോട്ടുകള്‍ എഴുതുമ്പോഴ്ഉം, പ്രോജക്ടുകള്‍ ചെയ്യുമ്പോഴും ആ വെളുത്തു തുടുത്ത പൂച്ചക്കുട്ടി എന്റെ മാറിലുമുണ്‍ടാവും. ഒരു ഷാളില്‍ തൂങ്ങി.

മമ്മിയ്ക്കും ഉണ്‍ടായിരുന്നു ഒരു ഷാള്‍ തൊട്ടില്‍. ഏഞ്ചലക്കറിയാം ആരൊക്കെയാണ് അവള്‍ക്ക് ബ്രസ്റ്റ് കൊടുക്കുന്നവരും കൊടുക്കാത്തവരും എന്ന്. ഗ്രാന്‍ഡ്മായുടെ നെഞ്ച് അവള്‍ തലയിണയാക്കി. എന്തുകൊണ്‍ടോ ആ തലയിണകളെ അവള്‍ക്കിഷ്ടമായിരുന്നു. കൂക്ക് ചെയ്യുന്നതിന്റെ മണമാണോ, മമ്മിയുടെ സോപ്പിന്റെ , ബോഡി ക്രീമിന്റെ, മണമാണോ അതോ രക്തബന്ധത്തിന്റെ മണമാണോ അവളെ ആകര്‍ഷിച്ചത്?

ഒരു ക്രോമൊസോം കൂടിയാലെന്താ കുഴപ്പം എന്നവള്‍ വെല്ലുവിളിച്ചതാണോ? ഒരു വര്‍ഷം കഴിഞ്ഞ് മമ്മി ഒരു പരീക്ഷണമെന്നോണം അവള്‍ക്ക് ബേബിഫുഡ് കൊടുത്തു നോക്കി. ഞങ്ങളെ സ്ഥബ്ധരാക്കി അവളത് സന്തോഷത്തോടെ സ്വീകരിച്ചു. അതോടെ അവള്‍ക്ക് ശരീര പ ുഷ്ടിയും ഉണ്‍ടായി. പെഴച്ചുണ്‍ടായ കുഞ്ഞ്' എന്നു വെറുത്തിരുന്ന അവളെ ഗ്രാന്‍ഡ്മാ കൂടുതല്‍ സ്‌നേഹിക്കണം എന്നാ കുഞ്ഞു മനസ്സില്‍ തോന്നിയോ? എങ്കിലും അതോടെ അവളുടെ ശരീരത്തിന്റെ വ്യത്യസ്ഥതകള്‍ തെളിഞ്ഞു കാണായിവന്നു. വട്ടക്കണ്ണുകള്‍ തമ്മിലുള്ള അകലം, ചപ്പിയ മൂക്ക്, കാലിലെ തള്ള വിരലും അതിന്റെ തൊട്ടടു ത്ത വിരലും തമ്മിലുള്ള അകലം അങ്ങനെ പലതും. ഡൗണ്‍ സിണ്‍ട്രോമില്‍ പല വിഭാഗങ്ങള്‍ ഉണ്‍ടുപോലും!!

ക്രോമൊസോമുകളെക്കുറിച്ചു ഞാന്‍ ശ്രദ്ധയോടെ പഠിച്ചത് ഹൈസ്‌കൂളില്‍ വച്ചാണ്. ഹൈ സ്‌കൂളില്‍ നിന്ന് ഗ്രാഡ്വേറ്റ് ചെയ്യാന്‍ ഞാന്‍ എത്ര കഷ്ടപ്പെടേണ്‍ടി വന്നു എന്നെനിക്ക് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലുമാവില്ല. റോക്കി മൗണ്‍ടന്‍സിന്റെ മുകളിലേക്ക് വെറും കൈയോടെ കയറുന്നതു പോലെ. ടീച്ചര്‍മാര്‍ക്കൊക്കെ എന്നോട് പുശ്ചമായിരുന്നു. ബീയറും മദ്യവും കുടിച്ച്, ഒരു ക്ലാസ്സിലും ശ്രദ്ധിക്കാതെ, എല്ലാ വിഷയങ്ങള്ക്കും 'എഫ് ' വാങ്ങുന്നവളായിരുന്നു ഞാന്‍. പാരന്റ് ടീച്ചര്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാന്‍ എന്റെ വീട്ടില്‍ നിന്നു മാത്രം ആരും സ്‌കൂളില്‍ വന്നില്ല. വൃത്തിയില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് ക്ലാസില്‍ വന്നിരുന്ന എന്നെ നാറുന്നു എന്ന് പലരും പരാതി പറഞ്ഞിരുന്നതാണല്ലൊ.

എങ്കിലും ഈ ലോകത്ത് നന്മ അവശേഷിക്കുന്നു എന്നെനിക്ക് കാണിച്ചു തന്ന ചില ടീച്ചര്‍മാരുണ്‍ട്. എന്റെ പശ്ചത്താപവും, പഠിക്കാനുള്ള ആഗ്രഹവും ആത്മാര്‍ഥമാണെന്നു മനസ്സിലാക്കിയ ആ അധ്യാപകര്‍ എന്നെ ഒരുപാട് സഹായിച്ചു. ദെ വെന്റ് ആന്‍ എക്‌സ്ട്രാ മൈല്‍ ഫോര്‍ മി. ഒരു വിദ്യാര്‍ഥിക്ക് ജ്ഞാനം പകരാന്‍ ഒരു നല്ല അധ്യാപകന്‍ എന്തൊക്കെ ചെയ്യുമോ അതെല്ലാം അവരും ചെയ്തു. ഒരു '' സി'' ആവറേജില്‍ ഞാന്‍ ഹൈസ്‌കൂളില്‍ നിന്ന് ഡിപ്ലോമ സമ്പാദിച്ച് (ജയിച്ച്) പുറത്തു വന്നു..

എന്നെ നല്ല ഏതെങ്കിലും കോളേജില്‍ അയച്ചു പഠിപ്പിക്കണമെന്ന് മമ്മിക്ക് ആഗ്രഹമുണ്‍ടായിരുന്നു. പക്ഷെ ..മമ്മിക്കത് താങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്‍ടായിരുന്നില്ല. സ്ഥിരമായൊരു ജോലി കിട്ടിയതോടെ വെല്‌ഫെയര്‍ മണിയും ഫുഡ്സ്റ്റാമ്പും കിട്ടാതായി. കോളേജില്‍ നിന്ന് സ്‌കോളര്‍ഷിപ ് കിട്ടുവാന്‍ തക്ക മാര്ക്കും എനിക്കുണ്‍ടായിരുന്നില്ല. നാലു വര്‍ഷം കോളേജില്‍ പഠിക്കണമെങ്കില്‍ ഭാരിച്ച തുക ലോണെടൂക്കണം. എന്തു കൊണ്‍ട് കമ്മ്യൂണിറ്റി കോളേജില്‍ പോയി പഠിച്ചു കൂടാ? എന്റെ ഒരു ടീച്ചര്‍ ഉപദേശിച്ചു. നല്ല മാര്‍ക്ക് വാങ്ങിയാല്‍ അവസാന വര്‍ഷം ഏതെങ്കിലും നല്ല കോളേജിലേക്ക് മാറാം. ആ കോളേജില്‍ നിന്ന് ഗ്രാഡ്വേറ്റും ചെയ്യാം

ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ബില്ലിങ്ങ് ഐഛിക വിഷയമായി എടുത്ത് ഞാന്‍ കമ്മ്യൂണിറ്റി കോളേജില്‍ ചേറ്ന്നു. ഒരു ഹെല്ത്ത് ഫുഡ് സ്റ്റോറില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തുണ്‍ടാക്കുന്ന ഡോളറും, പിന്നെ മമ്മിയും കാറബെലും തരുന്ന ഡോളറും ഒക്കെയായി ഫീസും, ബുക്‌സും ട്രാന്‍സ്‌പേ ാര്‍ട്ടേഷനും ഒരുവിധം ഭംഗിയായി നടന്നു.

എന്റെ ക്ലാസ്സിലെ ജാക്ക്‌സണ്‍ ഫെഡെര്‍മാന്‍ പഠിത്തതില്‍ നല്ല മിടുക്കനായിരുന്നു. അവന് എന്നെക്കാള്‍ പത്തു വയസ്സ് എങ്കിലും കൂടുതല്‍ കാണുമെന്ന് ഞാന്‍ കണക്കു കൂട്ടി. എനിക്ക് പ്രയാസമുള്ള, എന്റെ തലയില്‍ കയറാത്ത കോഡിങ്ങില്‍ അവനായിരുന്നു എനിക്ക് ആശ്രയം. അവന്റെ സമൃദ്ധമായ തലമുടിയില്‍ യാമുക്ക ബോബിപിന്‍ കൊണ്‍ട് ഉറപ്പിച്ചിരിക്കുന്നതു കാണുമ്പോള്‍ എനിക്ക് പരിഹസിച്ച് ചിരിക്കാന്‍ തോന്നുമായിരുന്നു. ഒരു യഹൂദനെയും എനിക്ക് വിശ്വസിക്കാനാവുമായിരുന്നില്ല. അവന്റെ അബ്ബ ഒരു വലിയ ബിസിനസ്സ്മാന്‍ ആന്നെന്നും, അവന്‍ ആദ്യഭാര്യയെ ഡൈവോഴ്‌സ് ചെയ്തു അബ്ബയോടൊപ്പം താമസിക്കയാണെന്നും ഒരു ദിവസം സംസാരത്തിനിടയില്‍ എന്നോടു പറഞ്ഞു. അവന്‍ എന്നെ സ്‌നേഹിക്കുന്നു എന്നും. കോഡിങ്ങിലെ സംശയങ്ങള്‍ തീര്‍ക്കാന്‍ പെ ണ്കുട്ടികള്‍ അവന്റെ ചുറ്റും കൂടുന്നതു കണ്‍ട് ഞാന്‍ നെറ്റി ചുളിച്ചു. ഇവനാരാ? ഒരു ലേഡീസ് മാന്‍ ആണോ? ഞാനവനില്‍ നിന്ന് അകന്നു നിന്നു.

ഒരു ദിവസം അവന്‍ എന്റെ അനുവാദം വാങ്ങാതെ അവന്റെ അബ്ബയെയും കൂട്ടി അപ്പാര്‍ട്ട്‌മെന്റില്‍ വന്ന് ബല്ലടിച്ചു. മമ്മി അന്ന് വീട്ടിലുണ്‍ടായിരുന്നു. എന്റെ കൂടെ പഠിക്കുന്ന ജാക്‌സണ്‍ ആണെന്നു കേട്ടപ്പോള്‍ മമ്മി അവരെ സന്തോഷപൂര്‍വം സ്വീകരിച്ചിരുത്തി. ' പറയാതെ വന്നതിനു മാപ്പുതരണം.' അവന്റെ അബ്ബ ഒരു വലിയ കെട്ട് പൂക്കള്‍ മമ്മിക്ക് സമ്മാനിച്ചിട്ട് ക്ഷമ ചോദിച്ചു. ജീവിതത്തിലാദ്യമായി തനിക്ക് ഒരു കെട്ട് പൂക്കള്‍ സമ്മാനമായി നല്കിയ , തന്നോട് ക്ഷമ ചോദിച്ച അബ്ബയെ മമ്മി അമ്പരന്നു നോക്കി.

ഞാന്‍ ലിവിങ്ങ് റൂമില്‍ ചെന്ന് അവര്‍ക്ക് ഹായ് പറഞ്ഞിട്ട് മുറിയില്‍ പോയി . ഇവനിത് എന്തിന്റെ പുറപ്പാടാ? ഞാന്‍ ചിന്തിച്ചു. ഇവന് എന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല.

ജാക്കിന്റെയും അവന്റെ അബ്ബയുടെയും തലയിലെ യാമുക്ക കണ്‍ടതോടെ മമ്മിക്ക് മറ്റൊന്നും അറിയണ്‍ട എന്നായി. എല്ലാം ദൈവത്തിന്റെ ഇഷ്ടമാണെന്നും, അതിനെ മറുതലിക്കരുതെന്നും മമ്മി എന്നോട് കണ്ണീരോടെ യാചിച്ചു. 'എനിക്കു സാധിക്കുന്നതിന്റെ പരമാവധി നന്നായിട്ട് നിന്റെ വിവാഹം നടത്തിത്തരാം ലീസാബെല്‍. നീയൊരു നല്ല ഭാര്യയായിരുന്നാല്‍ മാത്രം മതി.' ' വാട്ട് ഡു യു മീന്‍ ബൈ നല്ല ഭാര്യ? അവന്‍ തല്ലിയാല്‍ ഞാനതു സഹിച്ചോണം എന്നോ? അവന്‍ നല്ല ഭര്‍ത്താവായിരുന്നാല്‍ ഞാനും നല്ല ഭാര്യയാവും. ഇനിയൊരു ജറമി എന്റെ ജീവിതത്തില്‍ ഉണ്‍ടാവില്ല മമ്മി.' ഞാന്‍ തീര്‍ത്തു പറഞ്ഞു.

'ഓ ലീസാ, നിന്റെ ഇഞ്ചി സ്വഭാവം ഒന്നു മാറ്റ്. അവന്‍ ഒരു പണക്കാരന്റെ ഒറ്റ മകനാണ്. ഇങ്ങോട്ട് വിവാഹാലോചനയുമായി വന്നതുമാണ് . നീയൊരു നല്ല ഭാര്യയായിരുന്നാല്‍ ഞാനനുഭവിച്ചതുപോലെ ദാരിദ്ര്യം നിനക്ക് അനുഭവിക്കേണ്‍ടി വരില്ല.'

'അവനോട് ഞാനൊന്ന് സംസാരിക്കട്ടെ. എന്റെ പഴയ കാര്യങ്ങളൊക്കെ കേള്ക്കുമ്പോള്‍ അവന്റെ പ ൂതി മാറിക്കോളും.'

പിറ്റേന്ന് ഞാന്‍ അവനോടൊപ്പം ഒരു ചെറിയ റെസ്റ്റോറണ്‍ടില്‍ ലഞ്ചിനുപോയി. 'മാരി മി ലീസാ' അവന്‍ പറഞ്ഞു. ' എന്റെ അബ്ബാക്ക് നിന്നെ ഇഷ്ടമായി. നിന്റെ മമ്മിയെയും. നല്ല ഉല്ക്കൃഷ്ഠ ചിന്താഗതിയുള്ള സ്ത്രീയാണവരെന്ന് അബ്ബ പറഞ്ഞു.'

' നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല ജാക്ക്.' ഞാന്‍ പറഞ്ഞു. 'വിവാഹം ഞാന്‍ കഴിച്ചിട്ടില്ല. എന്നാല്‍ ഒരു കുഞ്ഞിന്റെ അമ്മയാണു താനും . തന്തയാരെന്നറിയാത്ത ഒരു കുഞ്ഞിന്റെ അമ്മ. ഡൗണ്‍ സിന്‍ഡ്രോമൊ അതു പോലെയെന്തോന്നോ ഉള്ള ആ കുഞ്ഞിനെ എന്റെ അനുജത്തി കാറാബെലാണ് എനിക്ക് വളര്‍ത്തി തരുന്നത്.'

'വാട്ട് ഡു യു മീന്‍? തന്തയാരെന്നറിയാത്ത കുഞ്ഞ് എന്നു പറയുമ്പോള്‍?' അവന്റെ മുഖം ചുവന്നു.

' ഞാന്‍ പറഞ്ഞതു തന്നെ അര്‍ഥം.'

ഭക്ഷണം കഴിക്കുന്നതു നിര്‍ത്തി ബില്ല് പേ ചെയ്ത് അവനിറങ്ങിപ്പോയി. ഞാന്‍ അവിടെയിരുന്ന് എനിക്കായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുഴുവന്‍ കഴിച്ചിട്ടാണ് പുറത്തിറങ്ങിയത്.

എനിക്ക് ദുഖമോ നിരാശയോ തോന്നിയില്ല. അവന്‍ പൊക്കോട്ടെ. ഏഞ്ചലയുടെ തന്ത ആരെന്ന് എനിക്കറിയില്ല എന്നു പറഞ്ഞാല്‍ അറിയില്ല തന്നെ.

ഒരു മാസത്തോളം അവന്‍ എന്നില്‍ നിന്ന് അകന്നു നിന്നു. ഞാന്‍ അവനെ ശ്രദ്ധിക്കാന്‍ പോയില്ല. അവനു പണമുണ്‍ടെങ്കില്‍ അവനു കൊള്ളാം. അവന്റെ ചുറ്റും കൂടാന്‍ എത്ര പെണ്കുട്ടികള്‍ വേണമെങ്കിലും ഉണ്‍ടെന്നു കാണിക്കാനാണ് അവന്‍ ശ്രമിക്കുന്നതു എന്ന് തോന്നിയപ്പോഴെല്ലാം ഞാനവനെ പരിപൂര്‍ണ്ണമായും അവഗണിച്ചു. എനിക്ക് ഭര്‍ത്താവായി ഒരു ലേഡീസ് മാനെ വേണ്‍ടേ വേണ്‍ട.

അടുത്ത ഒരു മാസം അവന്റെ അബ്ബ ഞങ്ങളെ ശല്യം ചെയ്തു. ഈ കല്യാണം എത്രയും വേഗം നടത്തണം. ജാക്കിന്റെ ഒരു മകനെ കണ്‍ടിട്ടുവേണം എനിക്ക് കണ്ണടയ്ക്കാന്‍.

ജാക്ക് പിന്നെയും വന്നു. 'ഐ ലവ് യു ലീസാ. എനിക്ക് നിന്നെ വിവാഹം കഴിക്കണം. നീ സമ്മതിക്കു ലീസാ.'

' എന്തിന്?' ഞാന്‍ ചോദിച്ചു. ' എന്താ നിന്റെ ഉദ്ദേശ്യം?'

' ചീത്ത ഉദ്ദേശ്യങ്ങളൊന്നുമില്ല.ലീസാ' അവന്‍ പറഞ്ഞു. 'രണ്‍ടു കാര്യങ്ങളേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു. ഒന്ന്, നീയെന്നോട് വിശ്വസ്തയായിരിക്കണം. രണ്‍ ട്' നിന്റെ ഏഞ്ചലയെ നിനക്ക് എന്റെ വീട്ടില്‍ കൊണ്‍ടു വരാന്‍ സാധിക്കില്ല. നിനക്ക് അങ്ങനെയൊരു കുഞ്ഞുണ്‍ടെന്ന് ആരുമറിയാന്‍ പാടില്ല.'

'യൂ, സണ്‍ ഓഫ് എ ബിച്ച്.' ഞാന്‍ മനസ്സില്‍ പറഞ്ഞു

' അമ്മ എന്ന വാക്കിനര്‍ഥം നിനക്കറിയുറിയുമോ?'

' നീയും എന്നോടൊരു പ്രോമിസ് ചെയ്തു തരണം ജാക്ക്' ഞാന്‍ ആവശ്യപ്പെട്ടു.

'എനിത്തിങ്ങ്. യു ജസ്റ്റ് നയിം ഇറ്റ്.'

' എന്റെ ഏഞ്ചലയെ നീ പുശ്ചിക്കാനോ പരിഹസിക്കാനോ തന്തയില്ലാത്തവളെന്നു വിളിക്കാനോ പാടില്ല. വിളിച്ചാല്‍ ഞാനത് സഹിക്കില്ല. പിന്നെ നീയും എന്നോട് വിശ്വസ്തന്‍ ആയിരിക്കണം. ആരാധികമാരെയൊക്കെ കളഞ്ഞോണം.'

' നോ പ്രോബ്ലെം.'

ആ വാഗ്ദാനത്തിന്റെ പുറത്ത് ഞാന്‍ ജാക്കിനെ വിവാഹം കഴിച്ചു. അവന്റെ അബ്ബയുടെയും , എന്റെ മമ്മിയുടെയും അപേക്ഷയും മറ്റൊരു കാരണമായി. മമ്മിക്ക് വളരെ സന്തോഷമായി. കാറബെലിനും. ഏഞ്ചല കാറബെലിന്റെ മനസ്സിന്റെ മാത്രമല്ല, ശരീരത്തിന്റെയും ഒരു ഭാഗമായി തീര്‍ന്നിരുന്നുവല്ലൊ. 
ഏഞ്ചല മൈ എഞ്ചല (നോവല്‍ -3: നീന പനക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക