Image

ഡോ. ഫിലിപ്പ് കടുതോടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു

Published on 31 March, 2019
ഡോ. ഫിലിപ്പ് കടുതോടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു
പാപ്പുവാ ന്യൂഗിനി: യൂണിവേഴ്‌സിറ്റി ഓഫ് ഗ്രോക്കയിലെ സെന്റര്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജോസഫ് കടുതോടി രചിച്ച ഗവേണ്‍സ് ഓഫ് എഡ്യുക്കേഷന്‍ എന്ന ഗ്രന്ഥം ജര്‍മനിയിലെ ലാബര്‍ട്ട് അക്കാദമിക് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു. ഹോങ്കാംഗിലെ മോര്‍ ബുക്ക്‌സ് ആണ് വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ വിഭാഗത്തില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഗ്രന്ഥമാണ് ഇത്. 

പുസ്തകത്തിന്റെ ആമുഖ സന്ദേശം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രഫ. മുസേവാ സിനിബ്രയും അഭിന്ദനസന്ദേശം പാപ്പുവാ ന്യുഗിനിയയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. കുര്യന്‍ മാര്‍ വയലുങ്കലുമാണ് എഴുതിയിരിക്കുന്നത്. ഡോ. ഫിലിപ്പ് ജോസഫ് കടുതോടി കോട്ടയം കിടങ്ങൂര്‍ സ്വദേശിയും ന്യൂസ്‌ലാന്‍ഡില്‍ സ്ഥിരതാമസക്കാരനുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക