Image

എന്‍എംസിസി 'ദശസന്ധ്യ 2019 മേയ് 4 ന്

Published on 03 April, 2019
എന്‍എംസിസി 'ദശസന്ധ്യ 2019 മേയ് 4 ന്

മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബ് (എന്‍എംസിസി) പത്താം വാര്‍ഷികാഘോഷം 'ദശസന്ധ്യ 2019’ എന്ന പേരില്‍ മേയ് നാലിന് (ശനി) ഗ്രീന്‍സ്ബറോ സെര്‍ബിയന്‍ ചര്‍ച്ച് ഹാളില്‍ നടക്കും. 

വൈകുന്നേരം 5ന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്ത സിനിമാകോമഡി താരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുക്കും. ടിനി ടോം ഷോ, ചെണ്ടമേളം, ലൈവ് മ്യൂസിക്, പ്രഫഷണല്‍ ബോളിവുഡ് ഡാന്‍സ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികളാണ് 5 മണിക്കൂറോളം നീളുന്ന ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും. 

വിവരങ്ങള്‍ക്ക്: ഡെന്നി 0430 086 020, സഞ്ജു 0431 545 857, റോഷന്‍ 0411 849 867, ഷാജി 0431 465 175, സജി 0403 677 835.

റിപ്പോര്‍ട്ട് : പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക