Image

ഓര്‍മ്മയുടെ വിഷു (ജിഷ രാജു )

ജിഷ രാജു Published on 12 April, 2019
ഓര്‍മ്മയുടെ വിഷു (ജിഷ രാജു )
മനസ്സുണര്‍ത്തുമീക്കാലം..
കൊന്നപൂക്കമീക്കാലം..
വിഷുപ്പക്ഷി പാടുമീക്കാലം..
ഓര്‍മ്മതന്‍ വിഷുക്കാലം..

മിഴികള്‍ മെല്ലെ തുറന്ന് നോക്കുമ്പോള്‍..
മുന്നില്‍ തെളിയുന്നു
കള്ള ചിരിയുമായ് ..
കാര്‍മുകില്‍ വര്‍ണ്ണന്‍.

മണ്ണിന്റെ മണവുമായി
കണിവെള്ളരിയും..
സ്വര്‍ണ്ണവും ,ജ്വലിക്കുന്ന ദീപവും,
മഞ്ഞില്‍കുളിച്ച് നില്‍ക്കും പ്രഭാതവും,
കണ്ണുപൊത്തി കണി 
കാണിക്കും അമ്മയും.....
വിഷു കൈനീട്ടം തരും
അച്ഛനും ....

സ്വപ്നമായിരുന്നോ?

വിത്തും കൈകോട്ടും
പാടിയുണര്‍ത്തും
വിഷുപ്പക്ഷിയെവിടെ?

മേടമാസത്തില്‍
പച്ചപട്ടു മാറ്റി മഞ്ഞയുടുക്കും
കണിക്കൊന്നയെവിടെ?

മേടമാസപാല്‍നിലാവില്ല
വിഷുപ്പക്ഷി പാടിയ ഈണമില്ല
വിഷുക്കൈ നീട്ടമില്ല....

നന്മ വറ്റിയ മനുഷ്യമനസ്സുകള്‍ മാത്രം...

വര-ആദി

ഓര്‍മ്മയുടെ വിഷു (ജിഷ രാജു )ഓര്‍മ്മയുടെ വിഷു (ജിഷ രാജു )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക