Image

ഡോ. ബാബു പോള്‍ ഐ. എ. എസിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ അന്ത്യ പ്രണാമം

Published on 13 April, 2019
ഡോ. ബാബു പോള്‍ ഐ. എ. എസിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ അന്ത്യ പ്രണാമം
ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍, സംഘടനയുടെ ഫൗണ്ടര്‍മാരില്‍ ഒരാളും കേരള അഡ്മിനിസ്‌ട്രേഷനില്‍ അണ്ടര്‍ സെക്രട്ടറി എന്ന നിലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച അഡ്മിനിസ്‌ട്രേറ്റര്‍, സാഹ്യത്യകാരന്‍, വാഗ്മി, കറ കളഞ്ഞ വിശ്വാസി, പൊതു പ്രവര്‍ത്തകന്‍, രാജ്യസ്‌നേഹി എന്നീ നിലകളിലൊക്കെ വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു മണ്ണിനോട് വിട പറഞ്ഞ ഡോ. ബാബു പോളിന് വേള്‍ഡ് മലയാളീ ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യു റീത്തു സമര്‍പ്പിച്ചു. ഒപ്പം ഗ്ലോബല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍, മുതലായ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
 
അമേരിക്ക റീജിയന്‍ സംഘടനയുടെ മാര്‍ഗ ദര്ശികൂടിയായിരുന്ന ഡോ. ബാബു പോളിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി അടിയന്തിര ടെലി കോണ്‍ഫറന്‍സ് മീറ്റിംഗ് വിളിക്കുമെന്നു ജനറല്‍ സെക്ക്രട്ടറി സുധിര്‍ നമ്പ്യാര്‍ (ന്യൂ ജേഴ്‌സി) അറിയിച്ചു.

ഡോ. ബാബു പോള്‍ വേള്‍ഡ് മലയാളീ കോണ്‍സിലിനു നല്‍കിയിരുന്ന സംഭാവനകള്‍ സ്തുത്യരഹമാണെന്നു റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു, ശ്രീ ജെയിംസ് കൂടല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ കൂടി അറിയിച്ചു.

റീജിയന്‍ അഡ്വൈസറി ചെയര്‍മാന്‍ ശ്രീ ചാക്കോ കോയിക്കലേത്, ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡര്‍ മാരായ സോമന്‍ ബേബി, ഡോ. ക്രിസ്ടി ഫെര്‍ണാണ്ടസ്, അലക്‌സ് കോശി വിളനിലം, ഡോ. ജോര്‍ജ് ജേക്കബ്, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബല്‍ വിപി അഡ്മിന്‍ ടി. പി. വിജയന്‍, അമേരിക്ക റീജിയന്‍ ചുമതലയുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ.റീജിയന്‍  ചെറിയാന്‍ (ഹൂസ്റ്റണ്‍) ഗ്ലോബല്‍ വി. പി. തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് ചെയര്‍ (ന്യൂ ജേഴ്‌സി) തങ്കമണി അരവിന്ദന്‍, ജിനേഷ് തമ്പി, പിന്റോ കണ്ണമ്പള്ളി, രുക്മിണി പദ്മകുമാര്‍, മുതലായവര്‍ ഉള്‍പ്പെടെ വിവിധ പ്രൊവിന്‍സുകളിലെ ഭാരവാഹികളും കോണ്‍ഫെറെന്‍സ് മീറ്റിംഗില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുധിര്‍ നമ്പ്യാര്‍ അറിയിച്ചു.

വാര്‍ത്ത: പി. സി. മാത്യു

ഡോ. ബാബു പോള്‍ ഐ. എ. എസിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ അന്ത്യ പ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക