Image

തെരഞ്ഞെടുപ്പില്‍ നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ത്ഥിക്കണം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Published on 14 April, 2019
തെരഞ്ഞെടുപ്പില്‍ നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ത്ഥിക്കണം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: തെരഞ്ഞെടുപ്പില്‍ നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ത്ഥിക്കണമെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം സെന്റ്‌മേരീസ് ബസിലിക്കയില്‍ നടന്ന ഓശാന ശ്രുശൂഷയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ആറുമണിയോടെ വിശ്വാസികള്‍ ദേവാലയങ്ങളിലേക്ക് ഒഴുകിയെത്തി. മറ്റുള്ളവന്റെ നേട്ടത്തിലും ആത്മാര്‍ത്ഥമായി സന്തോഷിക്കാനും, എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്ന് കര്‍ദിനാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. 

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓശാന ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. യേശുകൃസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. സംസ്ഥാനത്തെമ്ബാടുമുള്ള കൃസ്തീയ ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു.
Join WhatsApp News
Bishopoptimist 2019-04-14 09:05:18
God disposes what Man proposes. HIS Will, 99 oercent,  not our prayers.
Modi or Rahul depends on HIS plan for India, as it has been always.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക