Image

വീണ്ടും വന്നെത്തി വിഷു (രേഖാ ഷാജി)

Published on 14 April, 2019
വീണ്ടും വന്നെത്തി വിഷു (രേഖാ ഷാജി)
കതിരോന്‍ കിഴക്ക് വെയില്‍പാകി
ഉണര്‍ന്നു.
മേട പക്ഷി വിളിച്ചു വിഷുവിനെ
സാനന്ദം.
മന്ദഹാസം തൂകി വന്നെത്തി വിഷു.
സ്വര്‍ണ്ണവല്ലരി പോല്‍ തെന്നലില്‍
ആലോലമാടുന്ന കൊന്നപ്പൂക്കള്‍.
നവനീതമായൊരു സംസ്കാരത്തിന്‍
സമാരംഭമായി എന്നു വിളിച്ചോതുന്നു
സംക്രമ പക്ഷികള്‍.

കണ്ണനു കണികാണാന്‍  വിടുന്നു
മലരുകള്‍. കണിവെള്ളരിയും
കദളിപ്പഴങ്ങളും സ്ഥാനംപിടിച്ചു
ഓട്ടുരുളില്‍.

ആഢ്യത്തംനിറയും പുത്തന്‍
വസ്ത്രവും നിലവിളക്കിന്‍ തിരിനാളവുംനിറഞ്ഞു
കത്തുന്നു.
ഒക്കെയും നിനക്കായി കണികാണാന്‍
ഒരുക്കിവെച്ചു സാമോദം സ്വാഗതതമരുളി

പുതിയൊരു കാര്‍ഷിക
സംസ്കാരത്തെ കണ്ണനു
നേദിച്ച നിവേദ്യങ്ങള്‍ ഒക്കെയും
കണികണ്ടുണരുമീ മധുരമനോജ്ഞ
മലയാള നാട്

Join WhatsApp News
Sudhir Panikkaveetil 2019-04-14 21:55:02
അക്ഷരങ്ങൾ കൊണ്ട് കണിയൊരുക്കി. ഗ്രാമത്തിന്റെ 
വിശുദ്ധിയും കൊന്നപ്പൂക്കളും ഒരിക്കൽ കൂടി 
ഓർമ്മകളിൽ ഉണർത്തി. കവിതക്ക് ഇതാ 
ഒരു വിഷുക്കൈനീട്ടം. സമ്പല്സമൃദ്ധമാകട്ടെ  നിങ്ങൾക്കും 
കുടുംബത്തിനും ഈ വർഷം .ആശംസകൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക