Image

കണി..(കവിത-സോയ ബിനു)

Published on 15 April, 2019
കണി..(കവിത-സോയ ബിനു)

കനകക്കിങ്ങിണി പൂവുകള്‍ പൂത്തിടും

മേടമാസം വന്നെത്തിയല്ലോ

വാസുദേവാ ക്യഷ്ണാ

എന്മനമോഹനാ

ഓടക്കുഴലൂതി ചാരെ വായോ..

ധാന്യങ്ങള്‍ നാണ്യങ്ങള്‍

കായ്കനികള്‍

പട്ടും സ്വര്‍ണ്ണനിറമാം കണിപ്പൂവും

ഏഴുതിരിനാളത്തിന്‍ ശോഭയില്‍

ഇന്നിതാ

കണിയായ് നിന്നു തിളങ്ങീടുന്നൂ..

മഞ്ഞത്തുകിലും മയില്‍പ്പീലിയും

ചാര്‍ത്തി

ചേലോടെ പുഞ്ചിരി തൂകിടുമ്പോള്‍

ഉള്ളിലെ കല്‍മഷമെല്ലാമകലുന്നു

ഉള്ളു തുറന്നു കൈകൂപ്പുന്നു ഞാന്‍..

കണികാണും നേരം

കൈകളിലെത്തീടും കൈനീട്ടം

ഭക്ത്യാ വാങ്ങീടുമ്പോള്‍

കാര്‍മ്മുകില്‍ വര്‍ണ്ണാ

ക്യഷ്ണാഹരേജയ

ഐശ്വര്യം എന്നെന്നും തന്നീടേണേ..

കണിയായ് വന്നെന്റെ കരളിലെ ദുഖങ്ങള്‍

അലിയിച്ച കണ്ണാ നിന്‍

അപദാനങ്ങള്‍

ഇനി വരും കാലങ്ങള്‍

പാടാനും ആടാനും

ആയുരാരോഗ്യം നീ നല്‍കേണേ!

കാരുണ്യവാരിധേ വാരിജനേത്രനേ

കാത്തരുളീടേണമെന്നെന്നും

കാപട്യമെല്ലാം നീക്കി മനുജരില്‍

നിര്‍മ്മലസ്‌നേഹം നീ നല്‍കീടേണേ..
കണി..(കവിത-സോയ ബിനു)
Join WhatsApp News
വിഷുക്കണി 2019-04-15 08:56:53
കർണ്ണികാരത്തിൻ സ്വർണ്ണം,
       കണിവെള്ളരിക്കയും
വാൽക്കണ്ണാടിയിൽ കാണും
       പുഞ്ചിരിത്തെളിമയും
ഉള്ളം‌കൈക്കുളിലൊരു
        വെള്ളിനാണയത്തുട്ടും
ആദിത്യ സ്തോത്രം ചൊല്ലി
        സൂര്യനമസ്കാരത്തിൽ
മനസ്സിൻ മഞ്ഞിൻ‌പാളി
         ക്കുള്ളിലേക്കിറങ്ങുന്ന
ശാന്തി കിരണങ്ങൾതൻ
          അവാച്യാനുഭൂതിയും
നന്മതൻ മേടമാസ
          പ്പുലരി സമ്മാനിക്കും
ഐശ്വര്യ വിഷുക്കണി
             എന്നും കണിയാവട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക