വിഷു ആഘോഷങ്ങള്‍ക്കിടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം
Published on 15 April, 2019
ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ തീപിടുത്തം.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിഷു ആഘോഷങ്ങള്‍ക്കായി
സമീപത്ത് പടക്കം പൊട്ടിച്ചതില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടകാരണമെന്ന്
അധികൃതര്‍ പറഞ്ഞു.
കൃത്യസമയത്ത് ചാലക്കുടി
ഫയര്‍ഫോഴ്സ് എത്തി ഇടപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. ആദ്യഘട്ടത്തില്‍ ഒരു
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. മറ്റ് അപകടങ്ങളൊന്നും
റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റ്
രേഖകളും കത്തിപ്പോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല