Image

തുലാഭാരനേര്‍ച്ചക്കിടെ ത്രാസ്‌ പൊട്ടിവീണ്‌ ശശി തരൂരിന്റെ തലയില്‍ 11 തുന്നിക്കെട്ട്‌

Published on 15 April, 2019
തുലാഭാരനേര്‍ച്ചക്കിടെ ത്രാസ്‌ പൊട്ടിവീണ്‌ ശശി തരൂരിന്റെ തലയില്‍ 11 തുന്നിക്കെട്ട്‌


തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ്‌ പൊട്ടി വീണ്‌ തിരുവനന്തപുരത്തെ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂരിന്‌ പരിക്ക്‌. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം.

തിങ്കളാഴ്‌ച രാവിലെയാണ്‌ തിരുവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക്‌ എത്തിയത്‌. പഞ്ചസാര കൊണ്ടുള്ള തുലാഭാര നേര്‍ച്ചക്കിടെയായിരുന്നു അപകടം.
ത്രാസിന്റെ കൊളുത്ത്‌ ഇളകിവീണതാണ്‌ അപകടകാരണം. ശശി തരൂരിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്‌. തലയില്‍ 11 സ്റ്റിച്ചിട്ടുണ്ട്‌.

അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.


Join WhatsApp News
CID Moosa 2019-04-15 12:28:26
കേരള രാഷ്ട്രീയത്തിലെ പെരും കള്ളന്മാർ തൂങ്ങിയുട്ടുള്ള ത്രാസാണ് . പിന്നെ ഇതെങ്ങനെ പൊട്ടി ? ബിജെപിക്കാർ ത്രാസ് പൊട്ടിച്ചതായിരിക്കും. അന്വേഷണം ഉടനടി വേണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക