Image

അയ്യപ്പഭക്തരുമായി വന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക്

Published on 15 April, 2019
അയ്യപ്പഭക്തരുമായി വന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 25 പേര്‍ക്ക് പരിക്ക്

പമ്ബ: നിലയ്ക്കലിനും പമ്ബയ്ക്കുമിടയില്‍ അയ്യപ്പഭക്തരുമായി വന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ 25 പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിലധികവും ആന്ധ്ര തമിഴ്നാട് സ്വദേശികളാണ്.

അപകടത്തില്‍പ്പെട്ട അയ്യപ്പഭക്തരുടെ പരിക്ക് ഗുരുതരമല്ല. കോട്ടയത്ത് നിന്ന് പമ്ബയിലേക്ക് വന്ന ബസും പമ്ബയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക