Image

669 കോടിയുടെ സമ്ബാദ്യവുമായി ബിഎസ്പി ഒന്നാം സ്ഥാനത്ത്

Published on 15 April, 2019
669 കോടിയുടെ സമ്ബാദ്യവുമായി ബിഎസ്പി ഒന്നാം സ്ഥാനത്ത്

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് സമ്ബാദ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി). രണ്ടാം സ്ഥാനം സമാജ്‌വാദി പാര്‍ട്ടിക്കാണ് (എസ് പി). എട്ട് അക്കൗണ്ടുകളിലായി 669 കോടിയുടെ സമ്ബാദ്യമുണ്ടെന്നാണ് ബിഎസ്പി തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്ബാകെ സത്യവാങ് മൂലം നല്‍കിയിരിക്കുന്നത്. 2019 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ദേശീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്.


ഡല്‍ഹി കേന്ദ്രീകരിച്ച്‌ എട്ട് ദേശാസാല്‍കൃത ബാങ്കുകളിലാണ് ബിഎസ്പിയുടെ ബാങ്ക് അക്കൗണ്ടുകള്‍. 669 കോടിയുടെ ബാങ്ക് നിക്ഷേപത്തിന് പുറമേ 95.54 ലക്ഷം രൂപ പണമായിട്ടും ബിഎസ്പി സൂക്ഷിച്ചുണ്ട്. രണ്ടാം സ്ഥാനത്തുള്ള എസ്പി യുടെ സാമ്ബാദ്യം 471 കോടിയാണ്. കോണ്‍ഗ്രസ്സിന് 196 കോടിയും ബിജെപിയ്ക്ക് 82 കോടിയും സിപിഎമ്മിന് 3 കോടിയും ആണ് ബാങ്ക് നിക്ഷേപം ഉള്ളത്.

ആദായ നികുതി രേഖകള്‍ പ്രകാരം 2018ല്‍ ബിജെപിയ്ക്ക് സംഭാവനയായി ലഭിച്ചത് 1,027 കോടിയായിരുന്നു. വരവുമായ് താരതമ്യം ചെയ്യുമ്ബോള്‍ താരതമ്യേന വളരെ കുറവാണ് ബിജെപിയുടെ നിക്ഷേപം. സംഭാവന തുകയില്‍ 758 കോടിയും ചിലവാക്കിയതായാണ് ബിജെപിയുടെ വിശദീകരണം. ഇലക്ടറല്‍ ബോണ്ട് വഴി പണം സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപി മാത്രമാണ്. 210 കോടി രൂപയാണ് ഇതുവഴി പാര്‍ട്ടി 2018ല്‍ കൈപറ്റിയത്.

പ്രാദേശിക പാര്‍ട്ടികളില്‍ സമ്ബാദ്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ്. 107 കോടി രൂപയാണ് പാര്‍ട്ടിയുടെ സമ്ബാദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക