Image

ഇത്തവണയും പതിവ് തെറ്റിച്ചില്ല; വിഷുകൈനീട്ടവും, അരിയും, പച്ചക്കറിയുമായി സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തി

Published on 15 April, 2019
ഇത്തവണയും പതിവ് തെറ്റിച്ചില്ല; വിഷുകൈനീട്ടവും, അരിയും, പച്ചക്കറിയുമായി സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തി

തൃശ്ശൂര്‍: സാമൂഹിക രംഗത്ത് സജീവമാസാന്നിധ്യമായ സന്തോഷ് പണ്ഡിറ്റിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കിയിരിക്കുന്നത്. വിഷുകൈനീട്ടവുമായി അദ്ദേഹം അട്ടപ്പാടിയില്‍ എത്തി. ആശ്രിതര്‍ക്കും ആരുമില്ലാത്തവര്‍ക്കും സന്തോഷ് പണ്ഡിറ്റ് സഹായം ചെയ്യാറുണ്ട്. മാത്രമല്ല എല്ലാ വിഷുവിനും മുടങ്ങാതെ പണ്ഡിറ്റ് ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുകയും കൈനീട്ടം നല്‍കുകയും ചെയ്യാറുണ്ട് ഇത്തവണയും പതിവ് തെറ്റിച്ചില്ല.

അട്ടപ്പാടിയില്‍ പോഷകക്കുറവ് മൂലം ശിശുമരണമുണ്ടായതു മുതല്‍ എല്ലാവര്‍ഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്. നിര്‍ധനര്‍ക്ക് സഹായവും അദ്ദേഹം നല്‍കാറുണ്ട്. കതിരംപതി, തൂവ, ഉറിയന്‍ചാള, ചാവടിയൂര്‍ എന്നീ ഊരുകളില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തകരും പിആര്‍ഒ രാകേഷ് ബാബുവും കൂടെയുണ്ടായിരുന്നു.

കഴിഞ്ഞ വിഷുവിന് അട്ടപ്പാടിയില്‍ കൈനീട്ടമായി കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റര്‍ ടാങ്ക് രണ്ടിടങ്ങളില്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓണവും അട്ടപ്പാടിയിലെ ആദിവാസി ഊരിലായിരുന്നു. ഊരിലെ ആളുകള്‍ക്ക് വേണ്ട അരിയും പുത്തന്‍ വസ്ത്രങ്ങളുമായാണ് സന്തോഷ് പണ്ഡിറ്റ് അന്ന് അവിടെയെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക