Image

ബിഷപ്പ് മൂര്‍ അലുംമ്‌നി അസോസിയേഷന്‍ റവ. ജോണ്‍ മത്തായിക്ക് യാത്രയയപ്പ് നല്‍കി

അലന്‍ ചെന്നിത്തല Published on 16 April, 2019
ബിഷപ്പ് മൂര്‍ അലുംമ്‌നി അസോസിയേഷന്‍ റവ. ജോണ്‍ മത്തായിക്ക് യാത്രയയപ്പ് നല്‍കി
ചിക്കാഗോ: .ചിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് വികാരിയും മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റവ. ജോണ്‍ മത്തായിക്കും കുടുംബത്തിനും ബിഷപ്പ് മൂര്‍ അലുംമ്‌നി അസോസിയേഷന്‍ ചിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി.

മികച്ച സംഘാടകനും വാഗ്മിയുമായ റവ. ജോണ്‍ മത്തായി ചിക്കാഗോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ തന്റെ പ്രവര്‍ത്തന മികവുകൊണ്ടും സംഘാടക ശക്തികൊണ്ടും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാവായിരുന്നു റവ. ജോണ്‍ മത്തായി. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ അധ്യാപക- വിദ്യാര്‍ത്ഥി സുഹൃദ് ബന്ധങ്ങള്‍ തുടര്‍ന്നും കാത്തുസൂക്ഷിക്കുന്ന അപൂര്‍വ വ്യക്തിത്വമാണ് റവ. ജോണ്‍ മത്തായി.

ബിഷപ്പ് മൂര്‍ അലുംമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് റവ. മാത്യു ഇടിക്കുള അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ. തമ്പി മാത്യു, ഡാനിയേല്‍ സി. വര്‍ഗീസ്, ആനി ജേക്കബ്, ഫിലിപ്പ് മാത്യു, തോമസ് മാത്യു, ഐപ്പ് സി. പരിമണം എന്നിവര്‍ ആശംസകളും യാത്രാമംഗളങ്ങളും നേര്‍ന്നു. സമ്മേളനത്തില്‍ ഡോ. ബിനു ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.

ബിഷപ്പ് മൂര്‍ കോളജ് അലുംമ്‌നി അസോസിയേഷനിലൂടെ ലഭിച്ച എല്ലാ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും റവ. ജോണ്‍ മത്തായി മറുപടി പ്രസംഗത്തില്‍ നന്ദി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക