Image

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍

ജോസ് മാളേയ്ക്കല്‍ Published on 16 April, 2019
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍
ഫിലാഡല്‍ഫിയ: യേശു തന്റെ പരസ്യജീവിതത്തിë വിരാമംകുറിച്ചുകൊണ്ട് നടത്തിയ ജറുസലേം രാജകീയപ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഏപ്രില്‍ 14 ഞായറാഴ്ച ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയും ഓശാനത്തിêനാള്‍ ആചരിച്ചു. കഴുതപ്പുറത്തേന്തി വിനയാന്വീതനായി വിജയശ്രീലാളിതനായ രാജാവിനെപ്പോലെ അനുയായികളുടെ ഓശാനഗീതങ്ങളും, വരവേല്പ്പുകളും, ഒലിവു മരക്കൊമ്പുകള്‍ വീശിയുള്ള ജയ് വിളികളും ഏറ്റുവാങ്ങിയുള്ള ജറുസലം പട്ടണപ്രവേശനം യേശുവിന്റെ 33 വര്‍ഷത്തെ പരസ്യജീവിതത്തിë അന്ത്യം കുറിക്കുകയും, വിശുദ്ധവാരത്തിലേക്കുള്ള കവാടം തുറക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ ഒമ്പതരമണിക്ക് ചിക്കാഗൊ സെ. തോമസ് സീറോ മലബാര്‍ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മ്മികനും, ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലും, സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫ് സഹകാര്‍മ്മികരുമായി ഓശാനപ്പെêനാളിന്റെ തിêക്കര്‍മ്മങ്ങള്‍ നടന്നു. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുകൊണ്ട് പള്ളിçവെളിയിലൂടെയുള്ള പ്രദക്ഷിണം, “”വാതിലുകളെ തുറക്കുവിന്‍’’ എന്നുദ്‌ഘോഷിച്ചുകൊണ്ടു പ്രധാനദേവാലയ കവാടം മുട്ടിത്തുറന്നുള്ള ദേവാലയപ്രവേശം, വിശുദ്ധ æര്‍ബാന എന്നിവയായിരുന്നു യേശുനാഥന്റെ രാജകീയ ജറുസലം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാനപ്പെരുന്നാളിന്റെ ചടങ്ങുകള്‍. ആശീര്‍വദിച്ച കുരുത്തോലകള്‍ കൈകളിലേന്തി ഓശാനഗീതങ്ങള്‍ ഈണത്തില്‍പാടി ഇടവകജനങ്ങള്‍ ഭക്തിനിര്‍ഭരമായി ഓശാനത്തിêനാള്‍ ആചരിച്ചു.

ആശീര്‍വദിച്ചുനല്‍കിയ æêത്തോലകള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, “”വാതിലുകളെ തുറക്കുവിന്‍’’ എന്നുദ്‌ഘോഷിച്ചുകൊണ്ടു പ്രധാനദേവാലയകവാടം മുട്ടിത്തുറന്നുള്ള ദേവാലയ പ്രവേശനത്തിനും കാര്‍മ്മികര്‍ക്കൊപ്പം കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓശാന ശുശ്രൂഷയിലും, ദിവ്യബലിയിലും ഇടവകയിലെ 450 ല്‍ പരം കുടുംബങ്ങള്‍ പങ്കെടുത്തു.

തിരുക്കര്‍മ്മങ്ങളെതുടര്‍ന്ന് വിവിധ æടുംബകൂട്ടായ്മകള്‍ തയാറാക്കിയ പരമ്പരാഗത കൊഴുക്കട്ട നേര്‍ച്ച വിതരണം നടന്നു.

ക്രിസ്തുനാഥന്റെ പീഡാസഹനവും, æരിശുമരണവും, മഹത്വപൂര്‍ണമായ ഉത്ഥാനവും അനുസ്മരിക്കുന്ന പീഡാനുഭവവാര തിരുക്കര്‍മ്മങ്ങള്‍.

തിങ്കള്‍, ചൊവ്വ, ബുധന്‍: വൈകുന്നേരം ഏഴുമണി വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി. 7 മുതല്‍ 8 വരെ കുമ്പസാരത്തിëള്ള സൗകര്യം ഉണ്ടായിരിക്കും.

പെസഹാ വ്യാഴം: രാവിലെ ഒമ്പതു മണി മുതല്‍ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെസഹാ അപ്പം തയാറാക്കല്‍.

വൈകുന്നേരം ഏഴുമണിമുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ പ്രദക്ഷിണം. പെസഹാ അപ്പം പèവക്കല്‍. ഒരുമണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന.
ദുഃഖവെള്ളി: രാവിലെ ഒമ്പതര മുതല്‍ പീഡാനുഭവശൂശ്രൂഷ (മലയാളം), ഭക്തിപൂര്‍വമുള്ള കുരിശിന്റെ വഴി, കുരിശുവണക്കം, ഡിവൈന്‍മേഴ്‌സി നൊവേന, ഒരുനേരഭക്ഷണം. നീന്തു നേര്‍ച്ച
ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള പാനവായന.

6 മണിമുതല്‍ ഇംഗ്ലീഷിലുള്ള പീഡാനുഭവശുശ്രൂഷയും യുവജനങ്ങളും, മതബോധനസ്കൂള്‍ കുട്ടികളും അവതരിപ്പിക്കുന്ന æരിശിന്റെ വഴിയുടെ മനോഹരമായ ദൃശ്യാവിഷ്കരണവും.
ദുഃഖശനി: രാവിലെ ഒമ്പതു മണി പുത്തന്‍ വെള്ളം, പുതിയ തിരി വെഞ്ചരിപ്പ്, ജ്ഞാനസ്‌നാനവൃത നവീകരണം, കുര്‍ബാനയും മാതാവിന്റെ നോവേനയും. തുടര്‍ന്ന് 10:30 നു കുട്ടികള്‍çള്ള ഈസ്റ്റര്‍ എഗ് ഹണ്ട് മല്‍സരം.

ഈസ്റ്റര്‍ വിജില്‍ സര്‍വീസ:് ശനിയാഴ്ച വൈകുന്നേരം ഏഴുമണിമുതല്‍ ഉയിര്‍പ്പു തിരുനാളിന്റെ ചടങ്ങുകള്‍, മെഴുകുതിരി പ്രദക്ഷിണം, æര്‍ബാന. ഉയിര്‍പ്പു ഞായര്‍: രാവിലെ ഒമ്പതരയ്ക്ക് വിശുദ്ധ കുര്‍ബാന. ഫോട്ടോ: ജോസ് തോമസ്


ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ഭക്തിസാന്ദ്രമായ ഓശാനപെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക