Image

ഒരു ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാന്‍ ആര്‍ജവമുണ്ടോ?; കോടിയേരിക്ക് സ്വാമി ചിദാനന്ദപുരിയുടെ മറുപടി

Published on 17 April, 2019
ഒരു ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാന്‍ ആര്‍ജവമുണ്ടോ?; കോടിയേരിക്ക് സ്വാമി ചിദാനന്ദപുരിയുടെ മറുപടി

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശത്തിന് മറുപടിയുമായി സ്വാമി ചിദാനന്ദപുരി. താന്‍ സന്യാസിയല്ലെന്ന് കോടിയേരി പറഞ്ഞത് ഏത് മാനദണ്ഡത്തിലാണെന്നും ഒരു ബിഷപ്പിനോടോ മൗലവിയോടോ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ചോദിക്കുമോയെന്നും സ്വാമി ചിദാനന്ദപുരി ആരാഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയില്‍ വിലയിരുത്താനും വിമര്‍ശിക്കാനും അവകാശമുണ്ട്. ഒരു വ്യക്തി സന്യാസനിഷ്ഠ പുലര്‍ത്തുന്നുണ്‌ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയൂ. സന്യാസി അല്ല എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. ഏതെങ്കിലും ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാനുള്ള ആര്‍ജവം കോടിയേരിക്കുണ്ടോ സ്വാമി ചിദാനന്ദപുരി ചോദിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ശബരിമല കര്‍മസമിതിയുടെ പ്രതിഷേധത്തില്‍ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സ്വാമി ചിദാനന്ദപുരിയെ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. സ്വാമി ചിദാനന്ദപുരി സന്യാസിയല്ല, സന്യാസിവേഷം കെട്ടിയ ആര്‍.എസ്.എസുകാരനാണെന്നും ശബരിമല കര്‍മസമിതി ആര്‍.എസ്.എസിന്റെ കര്‍മസമിതിയാണെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം. 

Join WhatsApp News
കപട സന്യാസി 2019-04-17 20:56:43
 കോടിയേരി പറഞ്ഞതിലും കാര്യമുണ്ട്. ഇദ്ദേഹത്തെ സന്യാസി ഗണങ്ങളിൽ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. ഈ മനുഷ്യനെ സന്യാസി വര്യനായി ആദരിക്കുന്നതിൽ എന്ത് യോഗ്യതയാണുള്ളത്. വർഗീയത ഉള്ളിൽ കിടക്കുന്നതുകൊണ്ടാണ് നാവിൽക്കൂടി ബിഷപ്പുമായി താരതമ്യപ്പെടുത്തുന്നത്. 

മഹാന്മാരായ വിവേകാനന്ദൻ, പരമഹംസ, ശ്രീ നാരായണഗുരു മുതലായ മഹാന്മാരുടെ ജീവചരിത്രം ആദ്യം ശ്രീ ചിദാനന്ദപുരി വായിച്ചിട്ട് അവരുടെ മാതൃക പിന്തുടരൂ. എല്ലാ മതങ്ങളെയും ഹിന്ദുമതത്തെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തികളായിരുന്നു അവർ. ശ്രീ ചിദാനന്ദപുരിയെ സ്വാമിയായി കരുതുന്നവർ മഹാന്മാരായ മറ്റു ഋഷിവര്യന്മാരെ അപമാനിക്കുന്നതിനു  തുല്യമാണ്. 

നാക്കെടുത്താൽ ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും പുച്ഛിച്ചു മാത്രമേ സംസാരിക്കുള്ളൂ. ചില പ്രഭാഷണങ്ങൾ ക്രിസ്ത്യാനികളും മുസ്ലിമുകളും വിദേശീയർ എന്ന രീതിയാലാണ്. മറ്റു മതക്കാരുടെ വളർച്ചയിൽ അസൂയകൊണ്ട് ഈ വിദ്വാനു സഹിക്കാൻ സാധിക്കുന്നില്ല.

ഒരു സന്യാസിയാകണമെങ്കിൽ ഇദ്ദേഹം ധ്യാനത്തിലിരുന്ന് കുറച്ചുകൂടി പാകത വരുത്താനുണ്ട്. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. രണ്ടും ഇദ്ദേഹത്തിനുണ്ട്, ആർഎസ്,എസ് ദിവ്യന്മാരെ ആരാധിച്ചുകൊണ്ടിരുന്നാൽ ഭാരതത്തിന്റെ ധർമ്മ ശാസ്ത്രങ്ങളെ മനസിലാക്കാൻ സാധിക്കില്ല. വർഗീയത ആദ്യം വെടിഞ്ഞ് മനുഷ്യനായി തീരാൻ പഠിക്കൂ സ്വാമി. സമയം ഉണ്ടെങ്കിൽ സ്വാമി സന്ദീപാനന്ദയുടെ പ്രഭാഷണങ്ങൾ കേൾക്കൂ. അപ്പോൾ ശരിയായ സ്വാമി ആരെന്നു മനസിലാകും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക