Image

സ്വാതിതിരുനാള്‍ സംഗീതോത്സവം മെയ് നാലിന്

പ്രസാദ് പി Published on 17 April, 2019
സ്വാതിതിരുനാള്‍ സംഗീതോത്സവം മെയ് നാലിന്
ലോസ്ആഞ്ചെലെസ്:   കാലിഫോര്‍ണിയയിലെ പ്രമുഖമലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം), സ്വാതിതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ (ശിവം) സഹകരണത്തോടെ ഒരുക്കുന്ന ഇരുപത്തിയെട്ടാമതു സ്വാതിതിരുനാള്‍ മെയ്‌നാല് ശനിയാഴ്ച ലോസ്ആഞ്ചെലെസ് നോര്‍വാക്കിലുള്ള സനാതനധര്‍മ ക്ഷേത്ര ഹാളില്‍വെച്ചു നടത്തുന്നതാണ്.

കാലത്ത് എട്ടുമണിമുതല്‍ രാത്രി ഒന്‍പതുവരെ നീളുന്ന സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരുനല്ലവിരുന്നായിരിക്കും.   ലോസ് ആഞ്ചെലെസിലും പരിസരങ്ങളിലുമായി സംഗീതപഠനം നടത്തുന്നവര്‍ക്ക് കഴിവുതെളിയിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമുള്ള ഒരവസരമായിട്ടാണ് ഈ സംഗീതോത്സവം കണക്കാക്കപ്പെടുന്നത്.

പതിമൂന്നാമതു രാജാരവിവര്‍മ ചിത്രകലാമത്സരത്തില്‍ സമ്മാനാര്‍ഹമായചിത്രങ്ങളുടെ പ്രദര്‍ശനവും സ്വാതിതിരുനാള്‍ ദിനത്തോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്. ഏകദേശം മൂന്നുപതിറ്റാണ്ടോളമായി കാലിഫോര്‍ണിയയിലെ സംഗീതപ്രേമികള്‍ നല്‍കിയ പ്രോത്സാഹനവും സഹകരണവും പങ്കാളിത്തവുംതങ്ങള്‍ക്ക് പ്രചോദനംനല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ശങ്കരസുബ്രഹ്മണ്യന്‍ (വയലിന്‍),നിര്‍മല്‍നാരായണന്‍ (മൃദംഗം) തുടങ്ങിയവരുടെ അകമ്പടിയോടെ പുല്ലാംകുഴല്‍സംഗീതരംഗത്തെ പ്രശസ്തകലാകാരി ശ്രീമതി സിക്കില്‍മാലചന്ദ്രശേഖര്‍ അവതരിപ്പിക്കുന്ന പുല്ലാകുഴല്‍ സംഗീതമാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമെന്ന് ചെയര്‍മാന്‍ പ്രൊഫ. ആര്‍ ജയകൃഷ്ണന്‍ പറഞ്ഞു.

സംഗീതോത്സവം വിജയിപ്പിക്കുന്നതിന് എല്ലാ സംഗീതാസ്വാദകരും സഹകരിക്കണമെന്ന് ഓം പ്രസിഡന്റ് വിനോദ് ബാഹുലേയന്‍, സെക്രട്ടറി സുനില്‍രവീന്ദ്രന്‍, ഡയറക്ടര്‍ രവിവെള്ളത്തേരി എന്നിവര്‍അഭ്യര്‍ത്ഥിച്ചു പ്രവേശനംതികച്ചും സൗജന്യമായപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മതിയായപാര്‍ക്കിംഗ് സൗകര്യംഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ‘www.ohmcalifornia.org’ സന്ദര്‍ശിക്കുക. 


സ്വാതിതിരുനാള്‍ സംഗീതോത്സവം മെയ് നാലിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക