Image

കണ്ണൂരില്‍ കെ സുധാകരന്റെ വിശ്വസ്‌തന്‍ കോണ്‍ഗ്രസ്‌ വിട്ടു സിപിഐ എമ്മിനൊപ്പം

Published on 18 April, 2019
കണ്ണൂരില്‍ കെ സുധാകരന്റെ വിശ്വസ്‌തന്‍ കോണ്‍ഗ്രസ്‌ വിട്ടു സിപിഐ എമ്മിനൊപ്പം


കണ്ണൂര്‍: കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കെ പി സി സി വര്‍ക്കിങ്‌ പ്രസിഡന്റ്‌ കെ സുധാകരന്റെ വിശ്വസ്‌തനുമായിരുന്ന പ്രദീപ്‌ വട്ടിപ്രം കോണ്‍ഗ്രസ്‌ വിട്ട്‌ സി പി ഐ എമ്മിലേക്ക്‌ .

ഉച്ചക്ക്‌ 1.30 ന്‌ സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ കോണ്‍ഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌

മുന്‍ കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായ പ്രദീപ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക