Image

കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമിയെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് നേരിട്ട് 65 വയസ്സുകാരി

പി.പി. ചെറിയാന്‍ Published on 18 April, 2019
കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമിയെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് നേരിട്ട് 65 വയസ്സുകാരി
ഫ്‌ലോറിഡാ: അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറ് തട്ടിയെടുക്കാന്‍ ശ്രമിച്ച 37 വയസ്സും, 300 പൗണ്ട് തൂക്കവുമുള്ള  അന്റോണിയൊ എന്ന അക്രമിയെ 65 വയസ്സുള്ള ക്ലാരസ് നേരിട്ടത് ബേസ് ബോള്‍ ബാറ്റു കൊണ്ട്. 

അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലെ മുറിയില്‍ നിന്ന് കാറ് തകര്‍ക്കുന്നതിനുള്ള ശ്രമം കണ്ട ക്ലാരസ് പൊലിസിനെ വിവരം അറിയിക്കാതെ സ്വയം നേരിടാനാണ് തീരുമാനിച്ചത്. വീടിനകത്തു സൂക്ഷിച്ചിരുന്ന ബാറ്റ് എടുത്തു വാതില്‍ തുറന്ന് ധൈര്യത്തോടെ പുറത്തിറങ്ങിയ ഇവര്‍ അക്രമിയെ സമീപിച്ചു കയ്യില്‍ കരുതിയിരുന്ന ബാറ്റു കൊണ്ട് തല ലക്ഷ്യമാക്കി ആഞ്ഞു വീശി. തലക്ക് അടിയേറ്റ അക്രമി നിലവിളിച്ചു അവിടെ നിന്നും രക്ഷപ്പെട്ടു.

ഏപ്രില്‍ 14 ഞായറാഴ്ചയായിരുന്നു സംഭവം. അക്രമി ഓടി രക്ഷപ്പെട്ടതോടെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ അന്റോണിയൊ പൊലീസ് പിടിയിലായി. കവര്‍ച്ചയ്ക്കും മയക്കു മരുന്നു കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ്സെടുത്ത് ജയിലില്‍ അടച്ചു. അക്രമിയെ നേരിട്ട ക്ലാരസിനെ പൊലീസും, സംഭവ സ്ഥലത്തു എത്തി ചേര്‍ന്നവരും അഭിനന്ദിച്ചു.

കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമിയെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് നേരിട്ട് 65 വയസ്സുകാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക