Image

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ വയനാട്ടില്‍ മാവോയിസ്റ്റുകളുടെ കത്ത്

Published on 18 April, 2019
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ വയനാട്ടില്‍ മാവോയിസ്റ്റുകളുടെ കത്ത്

വയനാട്: വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പിനെതിരെ മാവോയിസ്റ്റുകളുടെ കത്ത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയാണ് ഇപ്രാവശ്യം കത്ത് പ്രത്യക്ഷപ്പെട്ടത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലാണ് വയനാട് പ്രസ് ക്ലബ്ബില്‍ കത്ത് ലഭിച്ചത്. രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോണ്‍ഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തില്‍ പറയുന്നത്.

രാഹുലും നരേന്ദ്രമോദിയും സീതാറാം യെച്ചൂരിയും രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം ഉണ്ടാക്കാത്ത മൂന്ന് മുന്നണികളും കര്‍ഷകരെ വഞ്ചിക്കുകയാണെന്നും കത്തില്‍ പറയുന്നു.വോട്ട് ബഹിഷ്‌കരിക്കണമെന്ന് മാവോയിസ്റ്റുകളുടെ പതിവ് ആഹ്വാനം ഇത്തവണത്തെ കത്തിലില്ല. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടില്‍ നേരത്തെ മാവോയിസ്റ്റുകളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക