Image

എഎപിയുമായി സഖ്യമില്ല; കോണ്‍ഗ്രസ് എല്ലാ സീറ്റിലും മല്‍സരിക്കും: പി.സി.ചാക്കോ

Published on 18 April, 2019
എഎപിയുമായി സഖ്യമില്ല; കോണ്‍ഗ്രസ് എല്ലാ സീറ്റിലും മല്‍സരിക്കും: പി.സി.ചാക്കോ

ന്യൂഡല്‍ഹി ന്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ല. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകളില്‍ നിന്നു എഎപി പിന്‍വാങ്ങിയതായി ഡല്‍ഹിയുടെ ചുമതലയുള്ള പ്രവര്‍ത്തകസമിതിയംഗം പി.സി.ചാക്കോ പറഞ്ഞു. ഡല്‍ഹിയിലെ സീറ്റ് വിഭജനത്തെ സംബന്ധിച്ചു ഏകദേശ ധാരണയായതിനു പിന്നാലെയാണ് സഖ്യമില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഡല്‍ഹിയിലെ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് മല്‍സരിക്കുമെന്നും വെള്ളിയാഴ്ചയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും പി.സി.ചാക്കോ പറഞ്ഞു. നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എഎപി നേതാവ് സഞ്ജയ് സിങ്ങുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് 3, എഎപിക്ക് 4 എന്നിങ്ങനെ സീറ്റുകള്‍ സംബന്ധിച്ച ധാരണയിലെത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും സഖ്യം വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അറിയിച്ചു.എന്നാല്‍ വ്യാഴാഴ്ച രാവിലെ ഒരു കാരണവും കൂടാതെ എഎപി ചര്‍ച്ചകളില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. ഇതിന് എഎപി നേതൃത്വം ഡല്‍ഹിയിലെ ജനങ്ങളോടു മറുപടി പറയേണ്ടി വരും.- പി.സി.ചാക്കോ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക