Image

സത്യം ക്രൂശിക്കപ്പെടുന്നു (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 18 April, 2019
സത്യം ക്രൂശിക്കപ്പെടുന്നു (ജോര്‍ജ് പുത്തന്‍കുരിശ്)
ഒരു സത്യോപാസകന്‍ തന്റെസത്യംകൊണ്ടുള്ള പരീക്ഷണങ്ങളില്‍ എത്രയധികം വിഷമാവസ്ഥയിലേക്ക്എറിയപ്പെടാമെന്നുംഅതുപോലെ ഒരു സ്വാതന്ത്യോപാസകനോട് എത്രയധികം ബലിധാനങ്ങള്‍ അതിന്റെദാക്ഷിണ്യമില്ലാത്ത ദേവിആവശ്യപ്പെടുമെന്നുമുള്ളഗാന്ധിജിയുടെവാക്കുകളുടെ അനുരണനം ഗുഡ് ഫ്രൈയിഡെഅഥവാമലയാളത്തിലെദുഃഖവെള്ളിയാഴ്ചയുടെ ആശയത്തെ കൂടുതല്‍ആലോചനാമൃതമാക്കുന്നു.  അനേക സത്യാന്വേഷകരുടെജീവിതം ബലിധാനമായിക്കൊടുത്ത് നേടിയ ഈ സ്വാതന്ത്യം എത്ര മധുരതരമെന്നറിയാമെങ്കിലുംഇന്നും മനുഷ്യരാശിക്ക്അത് പുര്‍ണ്ണമായിആസ്വദിക്കാന്‍കഴിഞ്ഞിട്ടില്ലെന്നുള്ളത്  നമ്മളുടെ ചുറ്റുപാടുകളില്‍അരങ്ങേറുന്ന യുദ്ധങ്ങളും മനുഷ്യക്കുരുതികളുംവളരെ ഉച്ചത്തില്‍ നമ്മോട് ഉദ്‌ഘോഷിക്കുന്നു.

പലകാര്യത്തിലുംയേശുവിന് തന്റെസ്വന്ത ജനമായയഹൂദരുമായിസമാനതകള്‍ ഉണ്ടായിരുന്നെങ്കിലുംഅതുപോലെ പല കാര്യങ്ങളിലുംഅവരില്‍ നിന്നുംവ്യത്യസ്ഥമായകാഴ്ചപ്പാടുകളുംഉണ്ടായിരുന്നു.  താന്‍ വിശ്വസിച്ചിരുന്ന തത്വസംഹിതകളുടെ പേരില്‍ ക്രൂശുമരണംകൈവരിച്ച് ക്രൈസ്തവമതം ഒരു ലോകമതമായതിലുപരി, അദ്ദേഹംസ്വന്തജനത്തിന്റെസാമൂഹ്യരാഷ്ട്രീയ ജീവിതത്തില്‍വളരെആഴമായി ഇടപെട്ടിരുന്നുഎന്നുള്ളത്അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന്‌വേര്‍തിരിച്ചു നിറുത്തുന്നു.  അന്നത്തെ പല ആദ്ധ്യാത്മിക നേതാക്കളും പ്രവാചകരും പ്രാദേശിക നേതാക്കളായിഒതുങ്ങി നിന്നപ്പോള്‍, സ്വന്ത ജനത്തിന്റെസാമൂഹ്യരാഷ്ട്രീയ പ്രതിസന്ധിയെസ്വയംഏറ്റെടുത്ത്‌യേശു ഒരു ദേശീയ നേതാവായിമാറിക്കഴിഞ്ഞിരുന്നു. ആദ്ദേഹത്തിന്റെഅന്തിമയാത്ര യഹൂദാസംസ്ക്കാരത്തിന്റെകേന്ദ്രമായയെറുശലേമില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെദൗത്യംഅതിന്റെമൂര്‍ധന്യത്തില്‍എത്തിചേര്‍ന്നിരുന്നു.

എതൊരുസാമൂഹ്യവ്യവസ്ഥിതിയുടേയും ഹൃദയഭാഗത്ത്‌യാഥാസ്ഥിതികതയിലൂടെ നേടിയെടുത്ത അറിവ് ഒരു യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു. ജീവിതത്തെക്കുറിച്ചുംസാമൂഹ്യജീവിതത്തെക്കുറിച്ചും പരമ്പരാഗതമായി നേടിയഅറിവുകള്‍ഉറഞ്ഞുകൂടിഅത് ആ സമൂഹത്തിന്റെ പ്രബലസ്വഭാവമായിമാറുന്നു. പ്രധാനമായിലോകംഎന്താണെന്നുംലോകജീവിതം എങ്ങനെയായിരിക്കണമെന്നും, എങ്ങനെ ജീവിക്കണം പെരുമാറണമെന്നൊക്കെ വളരെവ്യക്തമായചിത്രംവരച്ചുകാട്ടിയാഥാസ്ഥിതികത്വമൊരു മാടമ്പിയെപ്പോലെ നമ്മെ നയിക്കുന്നു. ആര്‍ഷസംസ്കാരമെന്നെക്കെ പറയുന്നതുപോലെ, ഒരു സംസ്കാരത്തിന്റെ മൂലകല്ലായി യാഥാസ്ഥിതികമായ ഈ അറിവുകള്‍ആഴത്തില്‍ഒരോവ്യക്തികളിലുംവേരൂന്നി നില്ക്കുന്നു. ഇതിനെ ആരുംചോദ്യചെയ്യാറില്ല. ചോദ്യചെയ്തസത്യാന്വേഷികളില്‍മിക്കവരുംഅതിന്റെ ബലിധാനമായിട്ടെയുള്ളു.

ദുഃഖവെള്ളിയാഴ്ചഅല്ലെങ്കില്‍ഗുഡ്‌ഫ്രൈയിഡേയില്‍,  അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെസ്വാതന്ത്യത്തിനുവേണ്ടി ബലിധാനമായമറ്റൊരുവ്യക്തിയാണ് ആമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായ എബ്രഹാംലിങ്കണ്‍.   അമേരിക്കയുടെ ധാര്‍മ്മികതയെ വെല്ലുവിളിച്ചുകൊണ്ട്, ഭരണഘടനയേയുംരാഷ്ട്രീയാമയകെട്ടുറപ്പിനേയുംഇളക്കിമറിച്ച്അരങ്ങേറിയരക്തരൂക്ഷിതമായ ജനകീയവിപ്‌ളവത്തെ വിജയിച്ച്അടിമത്വത്തെ വേരോടെ പിഴുതെറിഞ്ഞ, അമേരിക്കന്‍ നാടുകളുടെഐക്യത്തെ ഉറപ്പിച്ച് സമ്പത്ത് വ്യവസ്ഥതിയെശക്തീകരിച്ച ആ സ്വാതന്ത്യോപാസകന്‍ അതിന്റെദാക്ഷിണ്യമില്ലാത്ത ദേവിക്കുവേണ്ടിആയിരത്തിഏണ്ണൂറ്റിഅറുപത്തയഞ്ച് ഏപ്രില്‍ പതി നാലിന് ബലിധാനമായി.

ഗിരിനിരകളോളം പഴക്കമുള്ളസത്യവുംഅഹിസയുംഅല്ലാതെ പുതിയതായൊന്നും എനിക്ക്‌ലോകത്തെ പഠിപ്പിക്കാനില്ല, സ്വാതന്ത്ര്യത്തിന്റെ ഖനിയില്‍ എത്ര ആഴത്തില്‍തേടുന്നുവോ അതിനനുസരിച്ച്അവിടെയുള്ളരത്‌നങ്ങള്‍ കണ്ടുകിട്ടും; അതാകട്ടെ കൂടുതല്‍ സേവന വൈവിധ്യങ്ങള്‍ക്കുള്ള സന്ദര്‍ഭങ്ങളുടെരൂപത്തിലും;  ജനങ്ങളുടെഅഭിപ്രായംദൈവത്തിന്റെഅഭിപ്രായമാകുന്നു, നമുക്ക്ഏറ്റവുംവലിയസാമൂഹ്യസേവനം ചെയ്യുന്ന ചിലവര്‍ക്ഷങ്ങളെ ഹിന്ദുക്കളായ നമ്മള്‍ തൊട്ടുകൂടാത്തവരായികണക്കാക്കി പട്ടണത്തിന്റേയോവിദൂര ഭാഗങ്ങളിലേക്ക്തള്ളിയിരിക്കുകയാണ്, അല്ലെങ്കില്‍പണ്ടത്തെ യഹൂദന്മാര്‍മറ്റെല്ലാവരേയും ഒഴിവാക്കിക്കൊണ്ട്‌ദൈവത്തിന്റെതെരഞ്ഞെടുക്കപ്പെട്ട ജനമായിസ്വയംകണക്കാക്കിഒരു വിഭാഗത്തെ ഗാലിയിലേയ്ക്ക്തള്ളിയതുപോലെ, എന്നള്ളസത്യങ്ങള്‍വിളിച്ചു പറഞ്ഞപ്പോള്‍സത്യത്തിന്റെദേവിഗാന്ധിജി എന്ന സത്യോപാസകന്റെജീവനെ ബലിധാനമായിആവശ്യപ്പെട്ടു.

സത്യനേഷികളെ അനുധാവനം ചെയ്യാനും അവരുടെജീവിതശൈലികളെസ്വന്തമാക്കിസ്വാതന്ത്ര്യത്തിന്റെ മധു നുകരാന്‍ പെടാപാടുപെടുന്ന നമ്മളില്‍ ഒരോരത്തോടും, എന്റെകുരിശെടുത്ത്എന്റെ പിന്നാലെ വരുവാന്‍ കഴിമോഎന്ന്‌ചോദിച്ചാല്‍; ഞാന്‍ കുടിക്കുന്ന കപ്പില്‍ നിന്ന് നിങ്ങള്‍ക്ക് കുടിക്കാന്‍ കഴിയുമോഎന്ന്ആവശ്യപ്പെട്ടാല്‍,   സത്യത്തിന്റെദേവി നമ്മളുടെ ജീവനെ ബലിധാനമായിആവശ്യപ്പെട്ടാല്‍  നാം ഏറ്റവും അധികംസ്‌നേഹിക്കുന്ന ജീവനെ ബലിധാനമായി നല്കാന്‍ കഴയുമോ എന്ന ചോദ്യംഇന്നും നമ്മളുടെ മുന്നില്‍അവശേഷിക്കുന്നു.                                               



Join WhatsApp News
Tom abraham 2019-04-19 09:34:30
Modi is far inferior to Gandhi who embraced death for 
The sake of Truth. Both from Gujarat though the former
Has no eclectic mentality. What is Truth, asked Pontius 
Pilate. Truth is Sacrifice on the Cross, Truth is Devine
Sharing and Above all Peace on Earth for which Modi 
Should mold his MIND, BODY AND SPIRIT. 
Sudhir Panikkaveetil 2019-04-19 09:58:46
കുറച്ച് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് 
ശ്രീ പുത്തൻകുരിശ് അവസാനിപ്പിച്ച 
ഈ ലേഖനം ചിന്താദ്യോതകമാണ്. ഓരോ മനുഷ്യരും 
അവരുടെ ആയുസ്സിൽ കാണുന്നതും 
കേൾക്കുന്നതും സത്യം ജയിക്കുന്നതായിട്ടല്ല 
സത്യത്തിനായ് മഹാന്മാർ മരിക്കുന്നതും 
കഷ്ടപ്പെടുന്നതുമാണ്.  സത്യവും നീതിയും 
ഈ ലോകത്തിലല്ല അടുത്ത ലോകത്തിലാണെന്ന് 
പറഞ്ഞു മനുഷ്യരെ ആശ്വസിപ്പിച്ചവർ
ബുദ്ധിമാന്മാർ. 
Thief on the cross 2019-04-19 11:10:42
സത്യം ക്രൂശിൽ തൂങ്ങി കിടക്കുന്നു . ബറാബാസും ട്രമ്പും സ്വതന്ത്രരായി നടക്കുന്നു
Anthappan 2019-04-19 11:30:54
The same people crucified Jesus enthroned Trump to power.  Hypocrisy is the face of religion in the modern world and there are millions willing to wear that mask and loot each other.  People need Barabus, Trump, Putin, Kim Jong Un,  Rodrigo Duterte, Assad, NaTaniyahu and many more such people as their leaders.  Are they ready to be crucified and follow Jeus? Very powerful article.
Sakav thomman 2019-04-19 11:52:07
Let us crucify Sakav Satan, free Sakav Pope.
Annoy 2019-04-19 12:17:12
യേശുവിനെ ക്രൂശിക്ക . ട്രംപിനെ വെറുതെ വിടുക 
യൂദാസ് 2019-04-19 15:56:19
സത്യത്തിൻ മൂർത്തിമദ് ഭാവമെന്നറിഞ്ഞിട്ടും
നിന്നെ വഞ്ചിച്ചു ക്രൂശിൽ തറയ്ക്കുവാൻ 
ഒറ്റുകൊടുത്തു  ഞാൻ നിന്നെ തൊട്ടു നടന്നവൻ.  
കുറ്റബോധത്താൽ പുകയുന്നെന്നുള്ളം   
തെറ്റ് പറ്റിപ്പോയി  ക്ഷമിക്കെന്നോടേശുവേ !
വെള്ളികാശിന്റെ സഞ്ചി കാട്ടിയെന്നെ 
കയ്യാഫസ് അന്ന്   മാടി വിളിച്ചപ്പോൾ
എല്ലാം മറന്ന്   പിന്നാലെ ഓടി ഞാൻ.
നിനക്കായി ജീവൻ കൊടുക്കുവാൻ 
അന്നെന്നൊപ്പം ഓടിയ പത്രോസുപോലും  
മൂന്നു പ്രാവശ്യം നിന്നെ തള്ളി പറഞ്ഞില്ലേ?
(എങ്കിലും നീയവന് കൊടുത്തധികാരം 
നിന്റെ സഭയെ ഭൂമിയിൽ പണിയുവാൻ .
ഒട്ടും ശാരിയായില്ലാ ഇരട്ടത്താപ്പു നയം 
ഒട്ടി നിൽകോർക്കേ ഗുണമുള്ളൂ വല്ലതും ) 
നൂറ്റാണ്ടുകളെത്ര പിന്നിട്ടുപോയിട്ടുമിന്നും 
ഒറ്റുകൊടുക്കുന്നു അങ്ങോട്ടും ഇങ്ങോട്ടും 
നിന്നനുചരർ എന്ന് ഘോഷിപ്പോർ ഇപ്പഴും .
പെരും കള്ളന്മാരാവരിൽ  ചിലർ തിരു -
വസ്ത്രത്തിനുള്ളിൽ പതിയിരുന്നു നിൻ  
പീഡിപ്പിക്കുന്നു നിൻ മണവാട്ടിവർഗ്ഗത്തെ    .
ഇന്നെന്റെ പേര് പറയുമ്പോൾ ചിലർക്ക് 
കേറും  ചൊറിഞ്ഞു പെറുവിരൽതൊട്ട് മേലോട്ട്.
ഇന്നത്തെ ലോകത്തെ വച്ച് നോക്കുമ്പോൾ 
എത്രയോ മെച്ചമാ ഞാൻ യൂദാസ് യേശുവേ.
ഞാൻ കിടപ്പുണ്ടിന്നുമീ തെമ്മാടികുഴിക്കുള്ളിൽ 
ഈവഴിയെങ്ങാനും വന്നീടുകിൽ യേശുവേ 
ദാവീദ് പുത്രാ കരുണയുണ്ടാകണം എന്നോട് 

Christians really screwed up 2019-04-19 18:13:55

One of the most unique -- and hard to grasp -- phenomena of Donald Trump's presidential candidacy (and his time in the White House) is the solid and unwavering support he has enjoyed from evangelical Christians. Witness former presidential candidate -- and former House member -- Michele Bachmann, R-Minnesota, in an interview over the weekend with a Christian conservative radio show called "Understanding These Times":

"[Trump] is highly biblical, and I would say to your listeners, we will in all likelihood never see a more godly, biblical president again in our lifetime. So we need to be not only praying for him, we need to support him, in my opinion, in every possible way that we can."
Children of Abraham 2019-04-20 08:38:06
Sitting on the lap of Abraham, Issac and Jacob the Christians are getting screwed up and they feel good about it.  If Jesus asked them to follow by carrying Cross, they will ask to replace it with a lighter materials 
A recent  survey found white evangelical support for President Trump is at an all-time high: 75 percent express a positive view of the president. Many feel "Christians for Trump" is an oxymoron—from his wealth, divorces and infidelities, to his treatment of immigrants, refugees and women, this man is no follower of Christ. But Christians applaud his appointments of pro-life judges, defense of faith-based institutions and robust support for Israel. Can you love Jesus and Donald Trump?

Can you be a good Christian and still support Trump? (Recent Poll)

Christians4Trump                                 32.5%

TrumpIsNoChristian                               67.5%
HANGING TRUTH 2019-04-20 06:18:54
The Mueller report lays out facts showing that a hostile foreign government attacked our 2016 election to help Donald Trump and Donald Trump welcomed that help. Once elected, Donald Trump obstructed the investigation into that attack.
Mueller put the next step in the hands of Congress: “Congress has authority to prohibit a President’s corrupt use of his authority in order to protect the integrity of the administration of justice.” The correct process for exercising that authority is impeachment. [ Elizabeth Warren] IMPEACH THE TRAITOR
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക