Image

അടിയന്തര സഹായത്തിനായി ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാന്‍ ഒരൊറ്റ നമ്പര്‍ '112'

Published on 19 April, 2019
അടിയന്തര സഹായത്തിനായി ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാന്‍ ഒരൊറ്റ നമ്പര്‍ '112'

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ എവിടെ നിന്നും വിളിക്കാവുന്ന ഹൈല്‍പ്പ്‌ലൈന്‍ നമ്പര്‍ ശൃംഖല ഒരുക്കി ഇന്ത്യ. ഇരുത്‌ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ദുരിതം അനുഭവിക്കുന്ന ആര്‍ക്കും '112' എന്ന നമ്പറില്‍ നിന്ന്‌ വിളിച്ചാന്‍ സഹായം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

പോലീസ്‌ 100 (100), അഗ്‌നിശമന സേന 101), സ്‌ത്രീ സുരക്ഷ 1090) എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ എന്നിവ സംയോജിപ്പിച്ചതാണ്‌ '112' ഹെല്‍പ്പ്‌ലൈന്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ടിലൂടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. അടിയന്തിര സേവനങ്ങള്‍ക്ക്‌ യുണൈറ്റെഡ്‌ സ്റ്റേറ്റ്‌സില്‍ ഉപയോഗിക്കുന്ന '911' എന്ന നമ്പറിനു സമാനമാണ്‌ ഇതും.

ഹിമാചല്‍ പ്രദേശ്‌, ആന്ധ്രപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, കേരളം, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, തെലുങ്കാന, തമിഴ്‌നാട്‌, ഗുജറാത്ത്‌, പോണ്ടിച്ചേരി, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, നിക്കോബാര്‍, ദാദര്‍, നാഗര്‍ ഹവേലി, ദാമന്‍, ദിയു ജമ്മു കശ്‌മീര്‍, നാഗാലാന്‍ഡ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ്‌ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌.

എമര്‍ജന്‍സി റെസ്‌പോണ്‍സസ്‌ സപ്പോര്‍ട്ട്‌ സിസ്റ്റം (ഋഞടട) എന്ന സംവിധാനമാണ്‌ ഈ ഒറ്റ നമ്പറില്‍ ഉപയോഗിച്ചിട്ടുള്ളത്‌. എല്ലാതരത്തിലുമുള്ള അടിയന്തര സഹചര്യങ്ങളേയും ലക്ഷ്യം വച്ച്‌ തയ്യാറാക്കിയ അന്താരാഷ്ട്ര അംഗീകൃത നമ്പര്‍ ആണ്‌ 112.

എല്ലാ മൊബൈല്‍ ഫോണുകളിലും ഒരു പാനിക്‌ ബട്ടണ്‍ നല്‍കിയിട്ടുണ്ട്‌, 122ലേക്ക്‌ വിളിക്കുമ്പോള്‍ അടിയന്തര കോള്‍ പ്രവര്‍ത്തനക്ഷമമാക്കും.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും രൂപംനല്‍കുന്ന അടിയന്തിര പ്രതികരണ കേന്ദ്രത്തിലേയ്‌ക്ക്‌ ഇതിന്റെ സിഗ്‌നലുകള്‍ എത്തുകയും ചെയ്യുന്നു. ഈ സിഗ്‌നലുകള്‍ കോളുകളായും ഇ-മെയില്‍ അഭ്യര്‍ത്ഥനകളായും ഇആര്‍എസ്‌എസ്‌ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും എത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക