Image

ഏഞ്ചല മൈ എഞ്ചല (നോവല്‍ -6: നീന പനക്കല്‍)

Published on 19 April, 2019
ഏഞ്ചല മൈ എഞ്ചല (നോവല്‍ -6: നീന പനക്കല്‍)
എന്റെ പൊന്നനുജത്തി കാറബല്‍ ബിസിനസ്സില്‍ വളരെ ഉയര്‍ന്ന് വരുമ്പോഴുംഎന്റെ മനസ്സില്‍ അവളൊരു ദു:ഖമായി തുടര്‍ന്നു. ഒരുപാട് അവള്‍ സഹിച്ചു, പരാതിയേതുമില്ലാതെ. ഏഞ്ചലയെ വളര്‍ത്തുന്നതോടൊപ്പം മധുര പലഹാരക്കച്ചവടവും അവള്‍ വളര്‍ത്തി. അവളനുഭവിച്ച മാനസിക പിരിമുറുക്കങ്ങള്‍ അവളുടെ നെറ്റിയില്‍ കത്തികൊണ്ടു വരഞ്ഞുണ്ടായതു പോലെ സ്ഥിരമായ വരകളായി നെടുകെയും കുറുകെയും കിടന്നു. ആ വലിയ വീട്ടിലെ അവളുടെ ഓഫീസ് മുറിയില്‍ രാത്രിമുഴുവന്‍ ഉറങ്ങാതെ എന്തൊക്കെയോ ചെയ്ത് ജീവിതം തുലയ്ക്കയാണെന്ന് മമ്മി പരാതി പ റഞ്ഞു.

രാത്രിയില്‍ എപ്പോഴുണര്‍ന്നാലും അവളുടെ മുറിയിലെ ലാമ്പ് കത്തിക്കിടക്കുന്നത് ചാരിയിട്ട വാതിലിനിടയിലൂടെ കാണാമത്രെ.

അവള്‍ക്ക് ഭര്‍ത്താവില്ല,കാമുകനില്ല, ഒരു ബോയ്ഫ്രണ്ട് പോലുമില്ല. താല്പ്പര്യമില്ലാത്തതു കൊണ്ടാവില്ല. അവള്‍ക്ക് യോജിച്ച, മനസ്സിനിഷ്ടമായ ഒരു പുരുഷനെ കണ്ടെത്താത്തതു കൊണ്ടാവും. ഞാന്‍ ജോലി ചെയ്യുന്ന ബേക്കറിയില്‍ വരുന്ന , കാറബലിന്റെ പ്രായം തോന്നിക്കുന്നപുരുഷന്മാരെ ഞാന്‍ ശ്രദ്ധിച്ചു, അവരെ കുറിച്ച് ഞാന്‍ അന്വേഷണങ്ങള്‍ നടത്തി.യഹൂദ മതാനുസാരിയായ ഒരു പുരുഷന്‍ കാറയുടെ ഭര്‍ത്താവാകണം എന്നാവും മമ്മിയുടെ ആഗ്രഹം. അതിന്റെ ഒരാവശ്യവുമില്ല എന്നാണെന്റെ മനസ്സില്‍.ഒരു ജറമിയും പിന്നൊരു ജാക്കും കണ്‍ മുന്നില്‍ നില്‌ക്കെ ഒരു യാര്‍മുല്കക്ക് പ്രാധാന്യം നല്കണോ? വീടിനകത്തും ബേക്കറികളിലുമായി ജീവിതം ഹോമിക്കരുതെന്ന് ഞാന്‍ കാറബലിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോഴെല്ലം ഒരു തലകുലുക്കലിലോ തലയാട്ടലിലോഅവള്‍ മറുപടി തരുന്നത് എന്നെ നിരാശയിലാഴ്ത്തി.

രാവേറുന്നതു വരെ മുറിക്കുള്ളില്‍കണക്കു പുസ്തകങ്ങളുടെ നടുവില്‍ വരവും ചെലവും ലാഭവും കൂട്ടിയും കിഴിച്ചും അവള്‍ പാടുപെടുന്നു എന്നെനിക്കറിയാം. ഒരു അക്കൗണ്ടന്റിനെ നിയമിച്ചൂടെ കാറബല്‍ നിനക്ക്?മമ്മി എന്നുമവളെ ഓര്‍മ്മിപ്പിച്ചും സഹതപിച്ചും ശല്യപ്പെടുത്തി.കുശാഗ്ര ബുദ്ധിയായിരുന്നു കാറബല്‍. ഫിലഡെല്ഫിയയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഒരു പത്ത് ബേക്കറികളെങ്കിലും സ്ഥാപിക്കാതെ ഫുള്‍ ടൈം അക്കൗണ്‍ ടന്റിനെ നിയമിക്കുന്നത് ബുദ്ധിയല്ലെന്ന് അവള്‍ മനസ്സില്‍വാശിപിടിച്ചു. പകരം വീടിനടുത്തുള്ള ഒരു ഹൈസ്‌കൂള്‍ കുട്ടിയെദിവസം രണ്ടു മണിക്കൂര്‍ മിനിമം വേജസ് കൊടുത്ത് ബേക്കറിയില്‍ നിര്‍ത്തി.വിശപ്പിന് കഴിക്കാന്‍ വിവിധ മധുര പ ലഹാരങ്ങള്‍ കിട്ടുമെന്ന കാര്യം മാത്രം മതിയായിരുന്നു ആ കുട്ടിക്ക് ബേക്കറി ജോലി പ്രചോദനമാവാന്‍.പലഹാരങ്ങള്‍ വീട്ടില്‍ കൊണ്ടു പോകണമെങ്കില്‍ ആവാം. പക്ഷെ വില ശമ്പളത്തില്‍ നിന്നു പിടിക്കണം. എന്നോട് കാറബെല്‍ അക്കാര്യം നിഷ്‌ക്കര്‍ഷിച്ചു.

പലഹാരമുണ്ടാക്കലും പഠിത്തവും കൂടി ഒന്നിച്ചു കൊണ്‍ടു പോകാന്‍ പറ്റില്ലെന്ന് പരാതി പറഞ്ഞ കാറബല്‍ ഒരു ദിവസം എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വന്ന് അവളുടെ ഹൈ സ്‌കൂള്‍ ഗ്രാഡ്വേഷനു എന്നെ ക്ഷണിച്ചപ്പോള്‍ എന്നിലുണ്ടായ അമ്പരപ്പ് കണ്ട് അവള്‍ പൊട്ടിച്ചിരിച്ചു. ആ നിമിഷം , ആ ഒരു നിമിഷം മാത്രംഅവളുടെ നെറ്റിയിലെ വരകള്‍ മാഞ്ഞതുപോലെ എനിക്കു തോന്നി.അപ്പോള്‍ എനിക്കു മനസ്സിലായി അവള്‍ ഓഫീസ് റൂമില്‍ ഉറങ്ങാതെ ചെയ്തിരുന്നത് എന്താണെന്ന് . എനിക്കവളെക്കുറിച്ചുള്ള അഭിമാനവുംബഹുമാനവും എത്രമടങ്ങ് വര്‍ദ്ധിച്ചു എന്ന് പറയാനാവില്ല. മലയോളമെന്ന് ഞാന്‍ പറഞ്ഞാലോ? നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അതിലും കൂടുതല്‍. പര്‍വ്വതത്തോളം.'' ഇഫ് ദെയര്‍ ഈസ് ഏ വില്‍.....'

ഗ്രാഡ്വേഷന്‍ സെറിമണി അവളുടെ വീടിനടുത്തുള്ള ഹൈസ്‌ക്കൂളില്‍ വച്ചാണ് നടക്കുന്നത്. 'ഏഞ്ചലയുമായി ഞാന്‍ വീട്ടിലിരുന്നോളാം.' മമ്മി പറഞ്ഞു. 'ആ സ്‌കൂളിന്റെ ആഡിറ്റോറിയം മുഴുവന്‍ ആളുകളായിരിക്കും. ഏഞ്ചല അത്രയും പേരുടെ മുന്നില്‍ എങ്ങനെ പെരുമാറും എന്നറിയില്ല..'

'ഏഞ്ചലയില്ലാതെ ഞാന്‍ പോവില്ല മമ്മീ.' കാറ ഉറപ്പിച്ചു പറഞ്ഞു. 'എന്റെ ഏഞ്ചലക്ക്   വരാന്‍ പാടില്ലാത്ത ഒരു സെറിമണിയും എനിക്കു വേണ്‍ടാ. ഷീ ഈസ് എ പാര്‍ട്ട് ഓഫ് മി.'

ഒരു വലിയ സെറിമണി കഴിഞ്ഞാല്‍ അതോടു ചേര്‍ന്ന് ഡിന്നറും ഉണ്‍ടാവും. 'സീ ബാസ്സ്'' എന്നു പേരുള്ള ഒരു വലിയ പേരു കേട്ട റെസ്റ്റോറന്റിലാണ് ഞാന്‍ ഡിന്നറിന്അഞ്ചു സീറ്റുകള്‍ ബുക്ക് ചെയ്തത്. കാറക്ക് എന്റെ വക ഗ്രാഡ്വേഷന്‍ സമ്മാനം.

'ആറു സീറ്റുകള്‍ ബുക്ക് ചെയ്യു ലീസാബല്‍.' അവള്‍ പറഞ്ഞു. എന്റെ മനസ്സൊന്നു കുതിച്ചു. ഒരു ബോയ്‌ ഫ്രണ്ട്?' ഒണ്‍ലി ഇഫ് യു ഡോണ്‍ട് മൈന്‍ഡ് .' അവള്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ ചിരിച്ചു. 'ദി മോര്‍ ദി മെറിയര്‍.'

ആ എക്‌സ്ട്രാ സീറ്റ് ഒരു പുരുഷനു വേണ്‍ടി ആയിരിക്കണേ എന്നു മനസ്സില്‍ ആഗ്രഹിച്ചെങ്കിലും ഒരു ബിസിനസ്സില്‍ ഉയര്‍ന്നു വരുന്ന യുവതിയെ പാട്ടിലാക്കാനും അവളെ അഡ്വാന്റേജ് എടുക്കാനും കച്ചകെട്ടിയിറങ്ങിയ ഒരുവനാവല്ലേ എന്ന് പ്രാര്‍ഥിക്കയും ചെയ്തു

ഗ്രാഡ്വേഷന്‍ സെറിമണി നടക്കുന്ന ദിവസം. വൈകിട്ട് നാലുമണിക്കാണ് ഫങ്ങ്ഷന്‍. ഏറ്റവും മുന്നിലുള്ള സീറ്റുകളിലൊന്നിലാണ് ഞാനിരുന്നത്. ലിലിയന്‍ എന്നോടൊപ്പവും. കുറച്ചു പ ിന്നില്‍ മമ്മി ഏഞ്ചലയോടൊപ്പമിരുന്നു.തങ്ങളുടെ പ്രിയപ്പെട്ടവരുടെസെറിമണിയില്‍ സംബന്ധിക്കാന്‍ വന്നവര്‍ ആഢംബര പൂര്‍വ്വം ആടയാഭരണങ്ങള്‍ ധരിച്ചിരുന്നു. അവരെ വിസ്മയപൂര്‍വ്വം കണ്‍ട് എന്താണ് നടക്കുന്നതെന്നറിയാതെ ഏഞ്ചല എല്ലാവരെയും നോക്കി പുഞ്ചിരിച്ചു . 

ഇടയ്ക്കിടെകാറബള്‍, എവിടേ കാറബള്‍ എന്ന് അവള്‍ ഉറക്കെ ചോദിക്കുന്നത് മുന്നിലിരുന്ന എനിക്കു കേള്‍ക്കാമായിരുന്നു. ഞാന്‍ ലിലിയനെ നോക്കി. 'യൂ വാണ്‍ട് മി ടു സിറ്റ് വിത്ത് ഏഞ്ചല മാം?'അവള്‍ ചോദിച്ചു. ഞാന്‍ തലയാട്ടി. കാറബെല്‍ ഡിപ്ലോമാ വാങ്ങാന്‍ പോകുമ്പോള്‍ ഏഞ്ചലയെ നോക്കി പുഞ്ചിരിച്ച് കൈ വീശി. ഇളം നീല ഗൗണുംചുവന്ന ഗ്രാഡുവേഷന്‍ ഹാറ്റും ധരിച്ച് കാറബെല്‍ നടന്നു പോകുമ്പോള്‍ ഒരു മിനിട്ടു നേരത്തേക്ക്ഏഞ്ചലക്ക് ആളെ മനസ്സിലായില്ലെന്നു തോന്നി. പെട്ടെന്നവള്‍ കസേരയില്‍ നിന്ന് ചാടിയെണീറ്റ്കാറാബാള്‍ എന്നലറി അവളുടെ പിറകെ ഓടാനാഞ്ഞു. മമ്മി അവളെ ബലമായി പിടിച്ചു എങ്കിലും അവള്‍ നന്നായി കുതറി. ലിലിയന്‍ എന്റെ അരികില്‍ നിന്ന് ചാടിയണീറ്റ് ഓടിച്ചെന്ന് അവളെ പ ിടിച്ചു. ഒരു ഗംഭീര ഗുസ്തി അവിടെ നടന്നു. ഉയരം തീരെ കുറവായിരുന്നെങ്കിലും ആരോഗ്യവതിയായിരുന്നു ഏഞ്ചല. മമ്മിക്കും ലിലിയനും അവളെ അടക്കിയിരുത്താനായില്ല.

ചുറ്റിലുമിരുന്നവരുടെ ശ്രദ്ധ ഗുസ്തിയിലേക്കായി. സ്‌കൂള്‍ സെക്യൂരിറ്റി ഓടി വന്നു , ക്രമസമാധാനം പാലിപ്പിക്കാന്‍. പെട്ടെന്ന് പിറകില്‍ നിന്ന് ഒരു പയ്യന്‍ വീര്‍പ്പിച്ച രണ്‍ ട് ബലൂണുകള്‍ കൊണ്‍ടുവന്ന് ഏഞ്ചലയുടെ നേര്‍ക്ക് നീട്ടി. 'ഹീയര്‍ മിസ്സ്. ഈ ബലൂണുകള്‍ വേണോ?' അവനും ഏഞ്ചലയെ പ ിടിച്ചു നിര്‍ത്താന്‍ ഒരു ശ്രമം നടത്തി. അവന്റെ മൂക്കിനു തന്നെ അവള്‍ ഇടിച്ചു. പാവം പയ്യന്റെ മൂക്കിലൂടെ ചോരയൊഴുകി. ഡിപ്ലോമാ വാങ്ങി വേദിയിലിരിക്കുന്നവര്‍ക്കോ , സദസ്സിലിരിക്കുന്നവര്‍ക്കോ ഒരു നന്ദിപോലും പറയാതെ കാറബെല്‍ സ്റ്റേജില്‍ നിന്നിറങ്ങിയോടി ഏഞ്ചലയുടെ അടുത്തു വന്നു. 'ഏഞ്ചല ബേബി , കാറ ഈസ് ഹീയര്‍' കാറയെ കണ്‍ടിട്ടും അവള്‍ ബഹളം നിര്‍ത്തിയില്ല. സ്റ്റേജിലേക്ക്കൈചൂണ്‍ ടി അവള്‍ നിലവിളിച്ചു. ഏഞ്ചലയെ പുറത്തു കൊണ്‍ ടുപോകുന്നതു വരെഗ്രാഡ്വേഷന്‍ സെറിമണി നിര്‍ത്തി വക്കേണ്‍ടിവന്നു. ലോക്കല്‍ ന്യൂസ് പേപ്പറില്‍ ആ വാര്‍ത്ത ഒരു ചെറിയ കോളത്തില്‍ പിറ്റേന്ന് പെ ാടിപ്പും തൊങ്ങലും വച്ച് വരികയും ചെയ്തു. ഗ്രാഡ് സെറിമണി നടക്കുമ്പോള്‍ റിട്ടാര്‍ഡഡ് പെണ്‍കുട്ടി സെക്യൂരിറ്റിയുടെ മൂക്കിടിച്ചു തകര്‍ത്തു എന്നായിരുന്നു വാര്‍ത്ത.

കാറബെല്‍ ആ പയ്യന് സഹായിക്കാനെത്തിയതിനു പ്രതിഫലമായി ഡോളര്‍ കൊടുക്കുന്നത് ഞാന്‍ കണ്‍ടു.

താല്ക്കാലിക ടെന്റുകള്‍ തീര്‍ത്ത് സ്‌കൂള്‍ കാമ്പൗണ്‍ ടിനു വെളിയില്‍ കച്ചവടം നടത്തിരുന്ന വെണ്‍ ടര്‍ മാരില്‍ നിന്ന് പൂക്കളും ചോക്കളേറ്റും ബലൂണുകളും വാങ്ങിക്കൊടുത്ത് മമ്മി ഏഞ്ചലയെ വീട്ടില്‍ കൊണ്‍ ടു പോയി.കാറബെല്‍ എതിര്‍ത്തില്ല. ഒരക്ഷരം മിണ്‍ ടിയതുപേ ാലുമില്ല. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ഏഞ്ചലയുണ്‍ ടാക്കിയ പുകില്‍ ഒരു നല്ല പാഠം കാറബെലിനെ പ ഠിപ്പിച്ചെന്നു തോന്നി.

ഞങ്ങള്‍ ഒരു ടാക്‌സി വിളിച്ച്സീബാസ്സിലേക്ക് പോയി. റിസപ്ഷനിസ്റ്റ് ഞങ്ങള്‍ക്കായി ഒരുക്കിയമേശ കാണിച്ചു തന്നു.

'' സോറി. ഞങ്ങള്‍ നാലുപേരേയുള്ളു.''ഞാന്‍ അവരോടു പ റഞ്ഞു. ''ഞങ്ങള്‍ക്ക് ഒരു ചെറിയ മേശ മതിയാവും.''

' സാരമില്ല മാഡം. ഇറ്റ് ഈസ് ഓക്കെ.എഞ്ചോയ് യുവര്‍ ഡിന്നര്‍.'ഞാന്‍ ചുറ്റും നോക്കി.നല്ല തിരക്കുണ്‍ ട്. തൂവെള്ള മേശവിരികളിട്ട ചെറുതും വലുതുമായ മേശകളില്‍ഒറ്റയായും പെട്ടയായും കൂട്ടമായും ആളുകള്‍ ആഹാരം കഴിക്കുന്നു. മേല്ത്തരം കുക്കിങ്ങ് വൈന്‍ ഉപ യോഗിച്ച് ഉണ്‍ ടാക്കിയ വിഭവങ്ങളൂടെസുഗന്ധം മൂക്കിലടിച്ചു കയറിയപ്പോള്‍ വയറു കത്തി. വായില്‍ ലാലാരസമൂറി. ഓരോ മേശയിലും ഫ്‌ളവര്‍ വേയ്‌സില്‍ തൂവെള്ള പുഷ്പ ങ്ങളുള്ള ഓര്‍ക്കിഡുകള്‍.!ഞാന്‍ ഞങ്ങളുടെ മേശയിലിരുന്ന പൂവില്‍ തൊട്ടു നോക്ക്ഇ. ഫ്രഷ് ആണോ അതോ പ്ലാസ്റ്റിക്കോ?

ഫ്രഷ് തന്നെ. ഊണുമേശയില്‍ ഐശ്വര്യം പകരുന്ന ഈ ഓര്‍ക്കിഡ് ചെടികള്‍ ഒരിക്കലുംബെഡ് റൂമില്‍ വക്കില്ല. നെഗറ്റീവ് എനെര്‍ജിയാണ് അവയില്‍ നിന്ന് പുറപ്പെടുന്നതത്രെ. എന്തു നെഗറ്റീവ് എനെര്‍ജി? ചെടികള്‍ക്കൂം പുഷ്പങ്ങള്‍ക്കും നെഗറ്റിവ് എനെര്‍ജിയുണ്‍ ടാക്കാനാവുമോ? കാര്‍ബണ്‍ മൊണോക്‌സൈഡ്? ഡയോക്‌സൈഡ്?

വെയ്റ്റര്‍വന്ന് സ്വയം പരിചയപ്പെടുത്തി. 'എന്റെ പേര്‍ മൈക്കല്‍. ഞാനാണ് ഈ രാത്രിയില്‍ നിങ്ങളുടെ മേശയില്‍ വെയ്റ്റ് ചെയ്യുന്നത്. കുടിക്കാന്‍ എന്തു വേണം?'' ഞങ്ങള്‍ ഒരാളെ കാത്തിരിക്കയാണ്. സാരമില്ല തല്ക്കാലം ഒരു കുപ്പി വൈറ്റ് വൈന്‍ കൊണ്‍ ടു വരു പ്ലീസ്.'

ഞാന്‍ ലിലിയനെ നോക്കി. ' മമ്മിയോട് എന്റെ കുഞ്ഞിനു പിണക്കം തോന്നരുത്. കാറബെലിന്റെഗ്രാഡുവേഷന്‍ആയതുകൊണ്‍ ടു മാത്രമാണ്ഞാന്‍ വൈന്‍ ഓര്‍ഡര്‍ ചെയ്തത്. ഇരുപത്തൊന്ന് വയസ്സ് തികയാതെ എന്റെ ലിലിയന്‍ വൈന്‍ കുടിക്കരുത്.' ' ഒന്നു ടോസ്റ്റ് ചെയ്യാന്‍ ഒരൗണ്‍സ് മമ്മീ, പ്ലീസ് '

' നോ ബേബി. മമ്മിയോട് എന്റെ കുഞ്ഞിന് പിണക്കം തോന്നരുത്.യൂ ആര്‍ സോാ പ്രെഷ്യസ് ടു മി.നീ ജീവിതത്തില്‍ ഒരിക്കലും തെറ്റ് ചെയ്യരുത്എന്നാണ് ഈ മമ്മിയുടെ മനസ്സില്‍. കാറബെല്‍ , നീ എന്തു പ റയുന്നു? ' കാറബെല്‍ ചിരിച്ചു. ' യു ആര്‍ റൈറ്റ് ലീസാ. ലിലിയനു വേണ്‍ ടി നമുക്ക് ജ്യൂസ് ഓര്‍ഡര്‍ ചെയ്യാം. '

അവള്‍ പിണങ്ങി ചുണ്‍ ടു മലര്‍ത്തി ' ഗ്രാന്‍ഡ്മാ ഇല്ലാത്തതു കൊണ്‍ ടാ നിങ്ങള്‍ക്ക് മാ ത്രം വൈറ്റ് വൈന്‍ ഓര്‍ഡര്‍ ചെയ്ത് കുടിക്കാന്‍ അവസരം കിട്ടിയത് എന്ന് മറക്കണ്‍ ട. ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്‍ ട് .'

ഞങ്ങള്‍ വെയിറ്ററെ പറഞ്ഞയച്ചു. ' വി വില്‍ ലെറ്റ് യു നോ. താങ്ക് യു.'

ഞാന്‍ എന്റെ ലിലിയനെ നോക്കി സ്‌നേഹത്തോടെ ചിരിച്ചു. നീയെത്ര നല്ല ഒരു പെ ണ്‍കുഞ്ഞാണു മകളെ. നിന്റെ മമ്മിയെ, നിന്റെ സഹോദരിയെ എത്ര സ്‌നേഹത്തോടെയാണ് നീ പ രിചരിക്കുന്നത്!!നിന്നെപ്പോലെ ഒരു മകളെ ,ഒരു സഹോദരിയെ ആര്‍ക്കും കിട്ടില്ല.

ലിലിയനെ ഞങ്ങളുടെ കോണ്‍ ഡോക്കടുത്തുള്ള ജെ. ഹാമ്പ്ടണ്‍ മൂര്‍ പ്രൈമറി സ്‌കൂളില്‍ , ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തപ്പോള്‍ ഏഞ്ചലയെയും അവളെപ്പോലെ ബുദ്ധി വികസിക്കാത്ത കുട്ടികള്‍ക്കുള്ള, കന്യാസ് ത്രീകള്‍ നടത്തുന്ന സ്‌കൂളില്‍ ചേര്‍ത്തു. ഫീസ് അല്പ്പം കൂടുതലായിരൂന്നെങ്കിലും നല്ല സ്‌കൂളായിരുന്നു അത്.എനിക്ക് ഒരു പെനി പോലും കൊടുക്കേണ്‍ ടി വന്നില്ല . എല്ലാം ഗവണ്മെന്റ് ചെലവില്‍ ആയിരുന്നല്ലൊ.കന്യാസ്ത്രികള്‍ക്ക്ഏഞ്ചലയെ പഠി പ്പിക്കുന്നതിനുള്ള ഫീസും,, അവള്‍ക്കുള്ള ഫുഡും സ്‌നാക്കും മറ്റു സകല ചെലവുകളും ഗവണ്മെന്റ് കൊടുത്തു.ആ സ്‌കൂളിന്റെ വകയായ സ്‌കൂള്‍ ബസ്സില്‍ ഏഞ്ചലക്ക് സ്‌കൂളില്‍ പോകാനും വരാനും ഏര്‍പ്പാടാക്കി.

രാവിലേ ഏഞ്ചലയെ ഉണര്‍ത്തുന്നതും പല്ലു തേപ്പിക്കുന്നതും കുളിപ്പിക്കുന്നതും ബ്രേക്ക് ഫാസ്റ്റ് കഴിപ്പിക്കുന്നതും എല്ലാം ലിലിയന്‍ ആയിരുന്നു. അവളുടെ സ്‌കൂള്‍ ബാഗില്‍എക്‌സ്ട്രാ ലഞ്ച് വക്കുന്നതുംഅവളുടെ ക്ലാസ്സിലെ പടങ്ങളുള്ള ചെറിയ പുസ്തകങ്ങളും പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പക്ഷി മൃഗാദികളും ആല്ഫബറ്റുകളും വലിയ ബാഗിലാക്കി അവളെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടുന്നതും എല്ലാം ലിലിയന്‍ സ്വയം ഏറ്റെടുത്തു. പല്ലു തേപ്പിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും ഏഞ്ചലയുണ്‍ ടാക്കുന്നബഹളങ്ങള്‍ സമചിത്തതയോടെ സഹിക്കുന്ന ലിലിയന്‍ എന്ന ആറുവയസ്സുകാരി എനിക്കൊരു അല്ഭുതമായിരുന്നു.അല്ഭുതമാണ്.

പെട്ടെന്ന് എന്റെ ടീനേജ് ജീവിതംമറ്റെല്ലാ ചിന്തകളെയുംതട്ടി മറിച്ചിട്ട് തള്ളി മാറ്റി ഓര്‍മ്മയിലേക്ക് ഓടി വന്നു.എന്റെ എല്ലാ തെറ്റുകളുടേയും ആകെ തുകയാണ് ഏഞ്ചല എന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു സങ്കടം വന്ന് എന്റെ നെഞ്ചിനെ പൊതിഞ്ഞു. നെഞ്ചില്‍ നിന്ന് തേങ്ങലുയര്‍ന്നപ്പോള്‍ എന്റെ ഹാന്‍ഡ് ബാഗുമെടുത്ത് ഞാന്‍ റസ്റ്റോറന്റിന്റെ ലേഡീസ് റൂമിലേക്ക് നടന്നു.എനിക്കൊന്നു കരയണം, ആരും കാണാതെ, കേള്‍ക്കാതെ. എന്റെ നൊമ്പരങ്ങള്‍ കണ്ണീരരുവിയായി പ്ര വഹിപ്പിക്കണം . ഞാന്‍റൂമിനകത്ത് കയറി സിങ്കില്‍ വെള്ളം പായിച്ചു.

കുറച്ചു സമയം കഴിഞ്ഞ്ലേഡീസ് റൂമിന്റെവാതില്ക്കല്‍ മുട്ടു കേട്ടു.

' യു ഓ ക്കെ മാം?' ' യസ് ലിലിയന്‍, ഐ ആം ഓക്കെ. ഞാന്‍ ഇപ്പോള്‍ വന്നേക്കാം.നീ കാറാബെലിന്റെ അടുത്തു പോയി ഇരിക്ക്. അവളെ ഒറ്റയ്ക്കാക്കണ്‍ ട.'

മുഖം നന്നായി കഴുകി തുടച്ച് ഒരല്പ്പം പൗഡര്‍ മുഖത്തിട്ട് ഞാന്‍ പ ുറത്തിറങ്ങി കാറബെലിന്റെ അടുത്തേക്ക് വന്നു. അപ്പോഴും കാറബെലിന്റെ അതിഥി എത്തിയിട്ടില്ലായിരുന്നു.

വെയിറ്റര്‍ഐസ് ബക്കറ്റില്‍ വൈനുമായി വന്നു. 'തുറക്കട്ടെ മാഡം?'അയാള്‍ ചോദിച്ചു.രണ്‍ ട് വൈന്‍ ഗ്ലാസ്സുകളില്‍ വൈനൊഴിച്ച് അയാള്‍ എന്റെയും കാറബെലിന്റെയും മുന്നില്‍ വച്ചിട്ട് ലിലിയനെ നോക്കി. ' ഏതു തരം ജ്യൂസ് വേണം മിസ്സ്?'വി ഹാവ് ആപ്പിള്‍, ഓറഞ്ച്പൈനാപ്പിള്‍ ആന്‍ഡ് ഗ്രേപ്പ് ജ്യൂ സസ് ' ' എനിക്ക് ഗ്രേപ്പ് ജ്യൂസ് മതി.'

' വെരി ഗുഡ് മിസ്. '

വൈന്‍ രുചിച്ചു പോലും നോക്കാതെവാതില്ക്കലേക്ക് നോക്കിയിരിക്കുന്നകാറബെലിനോട് എനിക്ക് സഹതാപം തോന്നി.എന്റെ കാറബെലിനെ പറഞ്ഞു പറ്റിച്ചത്ആരാണ്?ഒരു അവനോ അതോ അവളോ?അധികനേരംകഴിഞ്ഞില്ല, കാത്തിരിപ്പിനൊരവസാനം ഉണ്‍ ടാവാന്‍. എന്റെ കാറബെല്‍ സ്‌നേഹിച്ചത് ഒരു സാത്താന്റെ സന്തതിയെ ആയിരുന്നു എന്ന് എനിക്കാദ്യമേ തോന്നി. റീയല്‍ പ ാപ്പാസാത്താന്റെ റീയല്‍ മകന്‍ സാത്താന്‍. ഒരു വലിയ കെട്ട് ചുവന്ന റോസാ പൂക്കളുമായി വിലകൂടിയത്രീ പ ീസ് സ്യൂട്ടണിഞ്ഞ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ മേശയ്ക്കരികില്‍ വന്ന്കാറബെലിനെ നോക്കി പ ുഞ്ചിരിച്ചു . അയാളുടെ തൂ വെള്ള സ്യൂട്ട് തിളങ്ങുന്നുണ്‍ ടായിരുന്നു. 'കണ്‍ഗ്രാചുലേഷന്‍സ് കാറബെല്‍.' അയാള്‍ പൂക്കള്‍ കാറബെലിന്റെ നേര്‍ക്ക് നീട്ടി. ചെടിയില്‍ നിന്ന് അപ്പോള്‍ പറിച്ച റോസാപ്പൂക്കളുടെ മണം ചുറ്റും പരന്നു.

'സോറി. ഞാനല്പ്പം താമസിച്ചു പോയി.'

'നോ പ്രോബ്ലം ' കാറബെല്‍ ആകെ പതച്ചുയരുകയാണ്'താങ്ക് യൂ ആര്‍നോള്‍ഡ്. 'അവള്‍ പ ൂക്കള്‍ വാങ്ങി മാറോടു ചേര്‍ത്തു.

' ലീസാ മീറ്റ്മൈ ഫ്രെന്‍ഡ്ആര്‍നോള്‍ഡ് കണ്ണിങ്ങ്ഹാം 'പാതിയടഞ്ഞ കണ്ണുകളോടെ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. 'ആര്‍നോള്‍ഡ്, മൈ സിസ്റ്റര്‍ ലീസാബെല്‍ ആന്‍ഡ് ഹെര്‍ചൈല്‍ഡ് ' .അയാള്‍ ഒരു ചെറിയ ചുവന്ന റോസാപ്പൂവ് കോട്ടിന്റെ ബട്ടണ്‍ ഹോളില്‍ കുത്തിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

' നൈസ് ടു മീറ്റ് യു ലീസാ.'അയാള്‍ വലതു കരം നീട്ടി എന്റെ കണ്ണുകളിലേക്ക് നോക്കി.ആ കണ്ണുകള്‍ എന്റെ ചിന്തകളിലേക്കും ആത്മാവിലേക്കും വരെ തുളച്ചു കയറി . ടി വി യില്‍ വല്ലപ്പോഴും ക്ല ാസ്സിക്ക് മൂവികള്‍ മാത്രം കണ്‍ ടിരുന്ന എനിക്ക് ആര്‍നോള്‍ഡിന്റെ മുഖം പരിചിതമായി തോന്നി.കോണ്‍സ്റ്റന്റൈന്‍ എന്നമൂവിയില്‍ സാത്താനായി അഭിനയിക്കുന്നപ ീറ്റര്‍ സ്റ്റോമെയര്‍ആണ് എന്റെ മുന്നില്‍ നില്‍ക്കുന്നത് . അയാളുടെ തലയില്‍രണ്‍ ട് കൊമ്പുണ്‍ ടായിരുന്നു എന്നു തോന്നത്തക്കവിധംഹെയര്‍ ലൈനിനോട് ചേര്‍ന്ന്രണ്‍ ടു ചുഴികള്‍ !!എന്റെ ഉള്ളു നടുങ്ങി. ഇല്ല. എനിക്ക് വെറുതെ തോന്നുന്നതാണ്. മനസ്സിന്റെ വിഭ്രാന്തി. വെറും വിഭ്രാന്തി.

' നൈസ് മീറ്റിങ്ങ് യു മിസ്റ്റര്‍ കണ്ണിങ്ങ്ഹാം.' അയാള്‍ നീട്ടിയ വലതു കരത്തില്‍ ഞാന്‍ പ ിടിച്ചു. ഐസ് കട്ടയില്‍ പിടിച്ചതു പോലെ എന്റെ കൈ പൊള്ളി ഞാന്‍ വേഗം കൈ പിന്‍ വലിച്ചു.

'ഹായ് ലിലിയന്‍,' അയാള്‍ ലിലിയനെ നോക്കി. കാണാന്‍ കൊതിച്ചിരുന്ന ഏതോ ടീനേജ് മൂവിസ്റ്റാര്‍ആകസ്മികമായി തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതു പോലെ ആര്‍നോള്‍ഡിനെ നോക്കി അന്തം വിട്ടിരിക്കുന്ന ലിലിയന്റെവാരിയെല്ലില്‍ ഞാന്‍ മുട്ടു കയറ്റി. ഇയാളെങ്ങനെ എന്റെ കുട്ടിയുടെ പേ രറിഞ്ഞു?മൈ സിസ്റ്റര്‍ ലീസാബല്‍ ആന്‍ഡ് ഹെര്‍ ചൈല്‍ഡ് എന്നാണല്ലൊ കാറബല്‍ ഇയാളോട് പ റഞ്ഞത്.ഇയാള്‍ ലൂസിഫെറിന്റെ മകന്‍തന്നെയായിരിക്കുമോ?ഛെ. എന്തു വിഡ്ഢിത്തമാണ്ഞാനീ ചിന്തിച്ചു കൂട്ടുന്നത്? കാറബെലിന്റെ ഫ്രെന്‍ഡ് ആണല്ലൊ ഇയാള്‍. അവള്‍ ആര്‍നോള്‍ഡിനോട് വീട്ടിലുള്ളവരെ കുറിച്ച് നിശ്ചയമായും സംസാരിച്ചു കാണും. ഞാനും എന്റെ അപക്വ മനസ്സിന്റെ സംശയങ്ങളും!!

പരിധി വിട്ട് വിനയം കാട്ടുന്ന പുരുഷനെ ഒരിക്കലും വിശ്വസിക്കരുത് എന്നാണ് എന്റെ അഭിപ്ര ായം. എന്റെ അനുജത്തിയോട് പരിധി വിട്ട് വിനയം കാട്ടുന്ന ആര്‍നോള്‍ഡിനെ എനിക്ക് തീരെ ഇഷ്ടമായില്ല. ഇയാള്‍ക്ക് എന്താണ് കാറബെലില്‍ നിന്ന് വേണ്‍ ടത്?അവളുടെ പണമോ? ബിസിനസ്സോ?

കാറബെല്‍ ഓര്‍ഡര്‍ ചെയ്ത സ്റ്റേയ്ക്ക് അയാള്‍ ചെറിയ കഷണങ്ങളാക്കി അവളെ തീറ്റുന്നതും, റസ്റ്റോറന്റിലെ വിലകൂടിയ ഹൗസ് വൈന്‍ ഓര്‍ഡര്‍ ചെയ്ത് കാറയെ സന്തോഷിപ്പിക്കുന്നതും കണ്‍ ട് എന്റെ മനസ്സിടിഞ്ഞു.

കാറബെല്‍ഏതോ മാന്ത്രിക വലയത്തിലായതു പോലെ . അവള്‍ ചുറ്റുപാടുകള്‍ കാണുന്നില്ല, കേള്‍ക്കുന്നില്ല .പാതിരാവായിട്ടും വീട്ടില്‍ പോകണമെന്നുമില്ല.

' ഇറ്റ് ഹാസ് ബീന്‍ എ ലോങ്ങ് ഈവനിങ്ങ് .' ഞാന്‍ കാറയെ ഓര്‍മ്മിപ്പിച്ചു.'ലിലിയന്റെ ബെഡ്‌ടൈം എപ്പോഴേ കഴിഞ്ഞു. '

' ഓ. സോറി ലീസാബല്‍'ആര്‍നോള്‍ഡ്കോട്ടിന്റെ സ്ലീവ് ഉയര്‍ത്തി വെട്ടിത്തിളങ്ങുന്ന വാച്ചിലേക്ക് നോക്കി. വാച്ചിനകം രക്ത നിറത്തിലുള്ളതായിരുന്നു എന്നു ഞാന്‍ വ്യക്തമായി കണ്‍ ടു . അതിനകത്തെ തിരയിളക്കവും.

' സമയം പേ ായതറിഞ്ഞില്ല. വളരെ സന്തോഷം തന്ന ചില മണിക്കൂറുകളാണ് കഴിഞ്ഞു പോയത്. നന്ദിയുണ്‍ ട് . ലിലിയനെയും ലീസായെയും കണ്‍ ടതില്‍ പ രിചയമായതില്‍ വളരെ സന്തോഷം. ഞാന്‍ നിങ്ങളെ കാറിനടുത്തേക്ക് അനുഗമിക്കാം. എവിടെയാണത് പ ാര്‍ക്ക് ചെയ്തിരിക്കുന്നത്? '

'ഞങ്ങള്‍ ഒരു ടാക്‌സിയിലാണ് വന്നത്. ടാക്‌സി പിടിച്ച് പെ ാക്കോളാം. വെയിറ്ററെ വിളിക്കട്ടെ. ബില്ല് പേ ചെയ്യണം. ' ഞാന്‍ ചുറ്റും നോക്കി. വെയിറ്റര്‍മാരെ ആരെയും കാണുന്നില്ല.' ഐ ഗോട്ട് ഇറ്റ് ലീസാ.. ഇന്ന് കാറബെലിന്റെ ഗ്രാഡ്വേഷന്‍ ഡേ ആണ്. ലെറ്റ് മി റ്റേക്ക് കെയര്‍ ഓഫ് ദി ബില്‍.'

ഞാന്‍ കാറബെലിനെ നോക്കി. ഒരു ട്രാന്‍സില്‍എന്ന പോലെ ഇരുന്ന അവള്‍ എന്തെങ്കിലും കേട്ടോ എന്നെനിക്ക് സംശയം തോന്നി.

' ലെറ്റ് മി കാള്‍ എ ടാക്‌സി.'ഞാന്‍ ബാഗില്‍ നിന്ന് ഫോണ്‍ എടുക്കാനാഞ്ഞു.

'നോ .' അധികാര ധ്വനിയുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടി. ' പാതിരാവ് കഴിഞ്ഞ ഈ നേരത്ത് നിങ്ങള്‍ മൂന്നു സ്ത്രീകള്‍ പരിചയമില്ലാത്ത ഒരു ടാക്‌സിയില്‍ കയറണ്‍ ട. ഒരു മിനിട്ട് വെയിറ്റ് ചെയ്യു. നിങ്ങള്‍ക്ക് പോകാനുള്ള വാഹനം ഞാന്‍ ഏര്‍പ്പാട് ചെയ്യാം.'' താങ്ക് യൂ ആര്‍നോള്‍ഡ് , യൂ ആര്‍ വെരി കൈന്‍ഡ്.'

' മൈ പ്ലഷര്‍ ലീസാബല്‍,' അയാള്‍ ചിരിച്ചപ്പോള്‍ കോമ്പല്ലുകള്‍ തിളങ്ങി എന്നെനിക്ക് തോന്നി.

അയാള്‍ എഴുന്നേറ്റ് റിസെപ്ഷനിസ്റ്റിന്റെ അടുത്തേക്ക് നടന്നു. അവന്‍ ഒഴുകുന്നതു നോക്കി പ ുഞ്ചിരിയുമായിഈ ലോകത്തൊന്നുമല്ലാത്തതു പോലെ ഇരിക്കുന്ന കാറബെലിനെഓര്‍ത്ത് എന്റെ ഉള്ളു കലങ്ങി. ഹീ ഈസ് നോട്ട് റീയല്‍ കാറബെല്‍... എന്റെ മനസ്സ് വിളിച്ചു കൂവി.

റിസെപ്ഷനിസ്റ്റിനോട് എന്തോ പറഞ്ഞ് ചിരിച്ച് അയാള്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. 'യു ലേഡീസ് എന്നൊടൊപ്പം വരു. നിങ്ങള്‍ക്ക് പോകാനുള്ള വാഹനം റെഡി.'

'ഇത്ര വേഗമോ? ഞാന്‍ ഉറക്കെ ചോദിച്ചു. അയാള്‍ മുഖം തിരിച്ച് കാറബെലിന്റെ കൈയില്‍ പിടിച്ച് അവളെ എഴുന്നേല്പ്പിച്ചു.അവള്‍ക്ക് തനിയേ നടക്കാനാവും. ഞാന്‍ മനസ്സില്‍ പ റഞ്ഞു.

കിഴവിയൊന്നുമായിപ്പോയിട്ടില്ല.ഞാന്‍ മനസ്സില്‍ പറഞ്ഞത് അറിഞ്ഞതു പോലെ അയാളെന്നെ തിരിഞ്ഞു നോക്കി. ഞാന്‍ ലിലിയന്റെ കൈ പിടിച്ച് അയാളുടെ പിന്നാലെ നടന്നു റെസ്റ്റോറന്റിന്റെ പ ുറത്തിറങ്ങി. അവിടെ ഫ്‌ളഡ്ഡ് ലൈറ്റുകളുടെ നടുവില്‍ ഒരു തൂ വെള്ള നിറത്തിലുള്ള ലിമൊസീന്‍ കിടക്കുന്നുണ്‍ ടായിരുന്നു.

'ഓ! മൈ ഗോഡ്!!' ലിലിയന്‍ ഉറക്കെശബ്ദമുണ്‍ ടാക്കി.' ലിമോസിന്‍. വൈറ്റ് ലിമോസിന്‍ . ഞാന്‍ ഇതുപോലൊരു ലിമോസീനില്‍ കയറി യാത്ര ചെയ്യാന്‍ എത്ര ആഗ്രഹിച്ചിട്ടുണ്‍ ടെന്നൊ!!! മൈ ഗോഡ്, മൈ ഗോഡ്!!!''ബ്യൂട്ടിഫുള്‍ തിങ്ങ്‌സ്ഫോര്‍ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ലിലിയന്‍.' ആര്‍നോള്‍ഡ് അവളുടെ കവിളില്‍ തലോടി. '

മൈ ഗോഡ് എന്ന് എത്ര പ്രാവശ്യമാണ് പറഞ്ഞത്!ദൈവത്തിന്റെ നാമം വൃഥാ എടുക്കരുതെന്ന്തോറയില്‍ ഉള്ളതാണല്ലൊ. നിന്റെ ഗ്രാന്‍ഡ് മാപറഞ്ഞു തന്നിട്ടില്ലേ?

'താങ്കള്‍ ഒരു ജ്യൂ ആണോ?' എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അയാള്‍ അതിനുത്തരം തരാതെ കാറബെലിനെ കാറിനകത്തേക്ക് കയറ്റുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. ഞങ്ങള്‍ ഗുഡ്‌നൈറ്റ് പ റഞ്ഞ് ലിമോസീന്റെ അകത്തു കയറി. അതിനകം തണുത്ത് മരവിച്ചിരുന്നു.

' ഓ കാറബെല്‍, ഞാന്‍ മറന്നു. നിന്റെ മമ്മിക്ക് കൊടുക്കാന്‍ ഞാനൊരു സമ്മാനം കൊണ്‍ ടു വന്നിരുന്നു. നീയിത് മമ്മിക്ക് കൊടുത്തേക്കു .ടെല്‍ ഹെര്‍ ഐ ലവ് ഹെര്‍.' ഒരു ജുവലറി ബോക്‌സ് ആര്‍നോള്‍ഡ് അവളുടെ കൈയില്‍ പിടിപ്പിച്ചു.' ഇത് ഞാന്‍ യി സ്രയേലില്‍ നിന്ന് കൊണ്‍ ടുവന്നതാണ്. വളരെ പുരാതനമായ ഒരു നാണയം. മമ്മിക്കിത് ഇഷ്ടമാവും.'

ലിമോസീന്റെ ഡോര്‍ നിശബ്ദമായി അടഞ്ഞു.'ഇതിനകത്ത് ഭയങ്കര തണുപ്പും ഇരുട്ടുമാണല്ലൊ' കാറബെ ല്‍ പരാതി പറഞ്ഞു. ഉടനേ ചൂടു വന്നു. ' യൂ ലേഡീസ് മേക്ക് യുവസെല്‍ വ്‌സ് കംഫോര്‍ട്ടബിള്‍' കറുത്ത കണ്ണാടി കൊണ്‍ ട് അടച്ചിരുന്ന ൈഡ്രവര്‍ സീറ്റില്‍ നിന്ന് ശബ്ദം കേട്ടു. '' ഡോറിന്റെ അടുത്ത് സ്വിച്ചുണ്‍ ട് .ഓണ്‍ ആക്കിയാല്‍ വെളിച്ചം കിട്ടും. വേണമെങ്കില്‍ ഞാന്‍ ഓണ്‍ ചെയ്തു തരാം.'

ഞങ്ങള്‍ ലൈറ്റിന്റെ സ്വിച്ച് തപ്പുന്നതിനിടയില്‍വെളിച്ചം വന്നു; മൃദുവായ നീല വെളിച്ചം. എന്റെ കോണ്‍ ഡോയുടെ ലിവിങ്ങ് റൂമിനുള്ളത്ര വലിപ്പം തോന്നിച്ചു ലിമോസീന്റെ അകത്തിന്. ഒരു സൈഡില്‍ ഒരു ചെറിയ മേക്ക്ഷിഫ്റ്റ് മേശ. അതിന്റെ പുറത്ത് മധുരപ ലഹാരങ്ങള്‍, ചീസ് , ക്രാക്കേഴ്‌സ് തുടങ്ങിയവ . ലിലിയന്‍ സ്വീറ്റ്‌സിനു നേരെ കൈ നീട്ടി. ഞാന്‍ അവളുടെ കൈയില്‍ പിടിച്ചു. 'ന്‍ഓ. നിന്റെ വയര്‍ നിറഞ്ഞിരിക്കയാണ് .ഇനിയും കഴിച്ചാല്‍ ഉറങ്ങാനാവില്ല.'

ലിമോസിന്‍കാറയുടെ വീട്ടു മുറ്റത്തെത്തി. ഗൂഡ്‌നൈറ്റ് പാടി കാറബല്‍ വീടിനകത്തു കയറി.ആര്‍ണോള്‍ഡ് കണ്ണിങ്ങ്ഹാം യഥാര്‍ഥത്തില്‍ കണ്ണിങ്ങ്ആണെന്ന് എന്റെ മനസ്സ് ശക്തമായി ഓര്‍മ്മിപ്പിച്ചുകൊണ്‍ ടിരുന്നു.

കോണ്‍ ഡോയിലെത്തിയ പാടെ ലിലിയന്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പജാമ ധരിച്ച് ബഡ്ഡില്‍ കയറി.

ഞാനും കുളിച്ച് പജാമ ധരിച്ച് ഉറങ്ങാന്‍ കിടന്നു. ഒരു പോള കണ്ണടയ്ക്കാന്‍ എനിക്ക് സാധിക്കുന്നില്ല.എന്തിനാണ് എനിക്കിങ്ങനെയൊരു ചീത്ത ഫീലിങ്ങ്? എന്റെ കാറബെ ലിനെ സ്‌നേഹിക്കാന്‍ അവള്‍ക്ക് സ്‌നേഹിക്കാന്‍ ഒരു പുരുഷന്‍ ഇല്ല എന്ന് സങ്കടപ്പെട്ടിരുന്ന എനിക്ക് എന്തേ പറ്റിയത്? എനിക്കവളോട് അസൂയ തോന്നുന്നോ? അതുകൊണ്‍ ടാണോ ആര്‍നോള്‍ഡ് കണ്ണിംഹാമിനെ ഒരു പിശാചായി കാണുന്നത്?

ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷന്‍ എന്നാണല്ലൊ പ റയാറ്. ആദ്യ കാഴ്ചയില്‍ തന്നെ ആര്‍നോള്‍ഡ് ഒരു പ ിശാചാണെന്ന് തോന്നാന്‍ എന്തേ കാരണം? അയാളൊരുസിനിമാ താരത്തെപ്പോലെ സുന്ദരനായതു കൊണ്‍ ടാണോ?

പിശാചല്ലെങ്കില്‍ അയാളുടെ കൈകള്‍ തണുത്തു മരവിച്ചിരുന്നത് എങ്ങനെ?അയാള്‍ കൊണ്‍ ടു വന്ന പൂക്കള്‍ക്ക് അപ്പോള്‍ പറിച്ച പൂവിന്റെ മണം വന്നതെങ്ങനെ? അയാള്‍ റിസെപ ്ഷനിസ്റ്റിന്റെ അടുത്തേക്ക് നടന്നല്ല , ഒഴുകിയാണ് പോയതെന്ന് എനിക്ക് തോന്നിയത് ? ഒരൊറ്റ മിനിട്ടുപേ ാലും എടുക്കാതെ ആ വെള്ള ലിമോസിന്‍ റസ്റ്റോറന്റിനു മുന്നില്‍ എത്തിയതെങ്ങനെ? അതിനകം മരവിച്ചിരുന്നത് എന്തു കൊണ്‍ ട്?

എനിക്കയാളോട് ഒരു ഇഴജന്തുവിനോടു തോന്നും വിധം വെറുപ്പു തോന്നുന്നത് എന്തുകൊണ്‍ ട്?അയാള്‍ ചിരിക്കുമ്പോള്‍ അയാളുടെ കോമ്പല്ലുകള്‍ തിളങ്ങിയതെങ്ങനെ?

സ്റ്റോപ്പിറ്റ്. ഞാന്‍ എന്റെ മനസ്സിനെ ചാട്ടവാര്‍ കൊടിച്ച് നിലക്കു നിര്‍ത്താന്‍ ശ്രമിച്ചു.ഇത് നിന്റെ അസൂയയല്ലാതെ മറ്റൊന്നുമല്ല. കാറബെലിനെ സ്‌നേഹിക്കുന്ന , കരുതുന്ന ഒരു പുരുഷനുണ്‍ ടായപ്പോള്‍ നിനക്ക് അസൂയ തോന്നി. കടുത്ത അസൂയ. .

പിറ്റേന്ന് ഞാന്‍ ജോലിക്കു പോയില്ല. ഞായറാഴ്ച്ച വൈകുന്നേരമായപ്പോള്‍ എനിക്ക് ഒന്നു ബാറില്‍ പേ ാകണമെന്നു തോന്നി. കുട്ടികളെ മമ്മിയുടെ അടുക്കല്‍ ആക്കിയിട്ട് ഞാന്‍ വീടിനു കുറെ അകലെ യുള്ള ഐറിഷ് ബാറില്‍ പോയി. പിന്നെ അതൊരു പതിവായി. ശനിയാഴ്ച്ചയൊഴികെ എല്ലാ ദിവസവും ഞാന്‍ ആ ബാറില്‍ പോയി.............................
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക