തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ
ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ
മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് ജാഗ്രതാ മുന്നറിയിപ്പ്
നല്‍കിയിട്ടുള്ളത്. ശനിയാഴ്ച പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക്
സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ യെല്ലോ
അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നേരത്തേ മലപ്പുറം ജില്ലയിലും യെല്ലോ
അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
മലപ്പുറം, പാലക്കാട്, വയനാട്,
കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ളതായും
മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള
കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.