Image

കൈ മെയ് മറന്ന് പൊരുതി സുരേഷ് ഗോപി; മോഹന്‍ലാല്‍ കൈയ്യൊഴിഞ്ഞപ്പോള്‍ ഒപ്പം നിന്നത് ബിജുമേനോന്‍

കല Published on 19 April, 2019
 കൈ മെയ് മറന്ന് പൊരുതി സുരേഷ് ഗോപി; മോഹന്‍ലാല്‍ കൈയ്യൊഴിഞ്ഞപ്പോള്‍ ഒപ്പം നിന്നത് ബിജുമേനോന്‍

തിരുവനന്തപുരം പത്തനംതിട്ട മണ്ഡലങ്ങള്‍ ഇക്കുറി ബിജെപിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇപ്പോഴും പ്രവചനാതീതമാണ്. എന്നാല്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തോടെ അപ്രതീക്ഷിതമായിട്ടാണ് തൃശ്ശൂര്‍ ബിജെപിയുടെ വിജയ പ്രതീക്ഷാ ചിത്രത്തിലേക്ക് കടന്നു വരുന്നത്. സിപിഐയുടെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസാണ് ആദ്യം പ്രചരണത്തിനെത്തിയത്. തൊട്ടു പിന്നാലെ കോണ്‍ഗ്രസിന്‍റെ ടി.എന്‍ പ്രതാപന്‍റെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവുമൊടുവിലാണ് സുരേഷ് ഗോപി രംഗത്തെത്തുന്നത്. 
വന്നപ്പോള്‍ തന്നെ സുരേഷ് ഗോപി ശബരിമല അയ്യപ്പന്‍റെ പേരെടുത്ത് പറഞ്ഞ് വോട്ട് ചോദിച്ച് വിവാദം സൃഷ്ടിച്ചു. കളക്ടര്‍ അനുപമ അതിന് നോട്ടീസ് നല്‍കി. വിവാദത്തോടെ തുടങ്ങയപ്പോള്‍ സുരേഷ് ഗോപി ശ്രദ്ധിക്കപ്പെട്ടു. നന്നായി പ്രസംഗിക്കാന്‍ അറിയാം എന്നത് എപ്പോഴും സുരേഷ് ഗോപിയുടെ പ്ലസ് പോയിന്‍റായി. പ്രസംഗത്തിനിടയില്‍ സിനിമാ ഡയലോഗുകള്‍ മേമ്പൊടിയായി തീര്‍ത്ത് കൈയ്യടികള്‍ വാങ്ങി. അതോടെ സുരേഷ്ഗോപി തൊട്ടതും പിടിച്ചതുമെല്ലാം ശ്രദ്ധ നേടുന്നതും വാര്‍ത്തയാകുന്നതും പതിവായി. 
മോദി പണ്ട് പറഞ്ഞ 15 ലക്ഷം അണ്ണാക്കില്‍ തള്ളിത്തരുമെന്ന് കരുതിയോ എന്ന പിടിവിട്ട ചോദ്യത്തോടെ തനി രാഷ്ട്രീയക്കാരനായി സുരേഷ്ഗോപി. വന്ന് വന്ന് സുരേഷ് ഗോപി എവിടെയെങ്കിലും ഊണ് കഴിക്കാന്‍ കയറുന്നതും സുരേഷ് ഗോപിയുടെ മാനേജരുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയതും വരെ വാര്‍ത്തയായി. 
എന്നാല്‍ മണ്ഡലത്തിന് പുറത്തേക്ക് വാര്‍ത്തയായി എത്തുന്നത് സുരേഷ് ഗോപിയാണെങ്കിലും മണ്ഡലത്തിനുള്ളില്‍ ശക്തമായ വേരോട്ടമുള്ളവരാണ് ഇടത് വലത് സ്ഥാനാര്‍ഥികള്‍.മണ്ഡലത്തിനുള്ളില്‍ നന്നായി പ്രചരണം നടത്താന്‍ ഇരുപക്ഷത്തിനും കഴിയുന്നുമുണ്ട്. 
എപ്പോഴും കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും മാറിമാറി തുണച്ചവരുമാണ് തൃശൂര്‍കാര്‍. തൃശ്ശൂര്‍, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍, ഗുരുവായൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തൃശ്ശൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങള്‍ യുഡിഎഫും, പുതുക്കാട്, നാട്ടിക, ഗുരുവായൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. ശക്തമായ ഇടതു തരംഗത്തിലും യുഡിഎഫ് തൃശ്ശൂരില്‍ നേടിയ ഈ വിജയം തുടര്‍ന്നാല്‍ ടി.എന്‍ പ്രതാപന് വിജയം ഉറപ്പ്. 
ശബരിമല വിഷയം തൃശ്ശൂരില്‍ വലുതായി പ്രതിഫലിക്കുമെന്ന് ആരും കരുതുന്നുമില്ല. അതുകൊണ്ടു തന്നെ ബിജെപി ആ വിധത്തില്‍ നേട്ടമുണ്ടാക്കുമെന്ന് പറയുക വയ്യ. പക്ഷെ സ്ഥാനാര്‍ഥി സുരേഷ്ഗോപിയാണ് എന്നതാണ് ബിജെപിയുടെ പ്രതീക്ഷയാകുന്നത്. വന്‍ ജനാവലിയാണ് സുരേഷ്ഗോപിയുടെ ഓരോ പരിപാടികളിലും എത്തുന്നത്. എന്നാല്‍ വിജയിക്കാന്‍ ഇതുപോരെന്ന തോന്നലില്‍ സഭയെ പരമാവധി വിശ്വാസത്തിലെടുക്കാന്‍ സുരേഷ്ഗോപി സ്വന്തം നിലയ്ക്ക് ശ്രമിക്കുന്നുണ്ട്. സ്റ്റേജില്‍ ക്രിസ്ത്രീയ ഗാനങ്ങള്‍ ആലപിച്ച് തന്‍റെ സെക്യുലര്‍ ഇമേജ് പ്രചരിപ്പിക്കാനും സുരേഷ്ഗോപി ശ്രമിക്കുന്നു. 
അതിനപ്പുറം തന്‍റെ സിനിമ ഇമേജ് സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ സഹപ്രവര്‍ത്തകരെ ഇറക്കുക എന്ന തന്ത്രത്തിലേക്കാണ് അവസാന നിമിഷം സുരേഷ് ഗോപി എത്തിയത്. തൃശ്ശൂരുകാരന്‍ കൂടിയായ നായകതാരം ബിജുമേനോന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, പുതുമുഖ നടി പ്രീയാ വാര്യര്‍ എന്നിവര്‍ സുരേഷ്ഗോപിക്ക് വോട്ട് ചോദിച്ചെത്തി. സുരേഷ് ഗോപിയിലെ മനുഷ്യസ്നേഹിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ബിജുമേനോന്‍ സുരേഷ് ഗോപിക്കായി വോട്ട് ചോദിച്ചത്. വോട്ട് ചോദിച്ച് പോയതിന് പിന്നാലെ ബിജുമേനോനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതില്‍ നിന്ന്  കേരളം സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തെ എങ്ങനെ കാണുന്നു എന്നതിന്‍റെ ആദ്യ സൂചനകള്‍ എത്തിത്തുടങ്ങിയെന്ന് മനസിലാക്കാം.  
മോഹന്‍ലാലിനെ തനിക്കായി വോട്ട് ചോദിക്കാന്‍ എത്തിക്കാന്‍ സുരേഷ് ഗോപി പരമാവധി ശ്രമിച്ചതാണ്. സുരേഷ് ഗോപിയുമായി വലിയ അടുപ്പമാണെങ്കിലും രാഷ്ട്രീയ വിവാദം നേരിടേണ്ടി വരുമോ എന്ന ഭയത്താല്‍ മോഹന്‍ലാല്‍ വോട്ട് ചോദിക്കാന്‍ വരാന്‍ തയാറായില്ല. ഒരുവിധപ്പെട്ട ചലച്ചിത്രതാരങ്ങളൊന്നും തൃശ്ശൂര്‍ വഴി വരാന്‍ തയാറായതുമില്ല. വന്ന ബിജുമേനോന് തെറി വിളികൊണ്ട് ഇരിക്കാനും വയ്യാത്ത സ്ഥിതി. 
മകന്‍ ഗോകുല്‍ സുരേഷും ഭാര്യ രാധികയുമെല്ലാം സുരേഷ് ഗോപിക്കായി ഇപ്പോള്‍ മണ്ഡലത്തില്‍ സജീവ പ്രചരണത്തിലാണ്. വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയാണ് ഓരോ തിരഞ്ഞെടുപ്പ് പ്രചരണ വേദിയും സുരേഷ് ഗോപി പിന്നിടുന്നത്. എന്നാല്‍ ഇതൊക്കെ തൃശ്ശൂരിന്‍റെ പള്‍സ് അറിയുന്ന തൃശ്ശൂരുകാര്‍ കൂടിയായ പ്രതാപന്‍റെയും രാജാജിയുടെയുമടുത്ത് ചിലവാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. 

Join WhatsApp News
Lal Fan-no 2019-04-19 11:52:22
മോഹൻലാൽ ആരാ കക്ഷി. വിദഗ്ദമായി   ജമൈക്കയിലേക്കു മുങ്ങി! 
No to suresh gopi 2019-04-22 10:29:12
സുരേഷ്‌ ഗോപി ...

ഇയാളെന്ത്‌ കപടനായ മനുഷ്യനാണ്‌ !! എന്ത്‌ നുണയനാണിയാൾ ? 

ആചാരങ്ങൾ സംരക്ഷിക്കാനും , അയ്യനെ സംരക്ഷിക്കാനും ഇയാളെ എം പി ആക്കുവാനാണ്‌ പറയുന്നത്‌ 

MP എന്ന നിലയിലെ പ്രവർത്തനം
=================

2016 ഏപ്രിൽ മുതൽ ഇയാൾ ഇന്ത്യൻ പാർലമന്റ്‌ മെംബറാണ്‌ . അതായത്‌ മൂന്ന് വർഷമായി MP ആണ്‌ . ഇയാൾക്ക്‌ മാത്രം അത്‌ അറിയില്ല . അതുകൊണ്ടാണല്ലൊ MP ആയ തന്നെ വീണ്ടും MP ആക്കിയാൽ മല മറിക്കും എന്ന് പറയുന്നത്‌ 

എന്നിട്ട്‌ ഇയാൾ പാർലമെന്റിൽ ഇത്‌ വരെ എന്ത്‌ മലയാണ്‌ മറിച്ചത്‌ ? ശബരിമലയെക്കുറിച്ച്‌ ഇയാൾ പാർലമെന്റിൽ സംസാരിച്ചൊ ? 

മൂന്ന് വർഷമായി എം പി ആയ ഇയാൾ വെറും 11 ഡിബേറ്റിലാണ്‌ ഇത്‌ വരെ പങ്കെടുത്തിട്ടുള്ളത്‌ ( സംസ്ഥാന ശരാശരി 16.5%) . ആതിൽ ഒന്ന് പോലും ശബരിമലയെക്കുറിച്‌ ഇല്ല 

വെറും നാലേനാല്‌ ചോദ്യങ്ങളാണ്‌ ഇയാൾ പാർലമെന്റിൽ ചോദിച്ചിട്ടുള്ളത്‌ !! സംസ്ഥാന ശരാശരി 55 ചോദ്യം ആണെന്ന് ഓർക്കണം . ഈ നാലിൽ ഒന്ന് പോലും ശബരിമലയെക്കുറിചല്ല . 
ഏറ്റവും രസം 2016 ഏപ്രിലിൽ MP ആയ ഇയാൾ ആദ്യമായി ഒരു ചോദ്യം ചോദിച്ചത്‌ 2018 ഡിസംബറിലാണ്‌ !! 

ഒരു പ്രൈവറ്റ്‌ ബില്ല് പോലും ഇയാൾ പാർലമെന്റിൽ കൊണ്ടുവന്നിട്ടില്ല . ശബരിമലയിലെ ആചാര സംരക്ഷണത്തിന്‌ ഇയാൾക്ക്‌ ഒരു ബിൽ കൊണ്ടുവരാമായിരുന്നല്ലൊ ? കൊണ്ടുവന്നൊ ? 

MP ഫണ്ട്‌ വിനിയോഗം 
=============

തൃശൂരിൽ തന്നെ ജയിച്ചാൽ മലമറിക്കും എന്നാണ്‌ ഇയാൾ തള്ളുന്നത്‌ . വെറും 33% മാണ്‌ ഇയാളുടെ MP ഫണ്ട്‌ വിനിയോഗം !! അതായത്‌ ഒരു MP ക്ക്‌ വർഷത്തിൽ നീക്കി വെച്ചിട്ടുള്ള തുക ഏതെങ്കിലും പദ്ധതിക്കായ്‌ ശുപാർശ്ശ ചെയ്താൽ മാത്രം മതി . അതുപോലും ഇയാളെക്കൊണ്ട്‌ ഇത്‌ വരെ കഴിഞ്ഞിട്ടില്ല !! 

ഫണ്ട്‌ വിനിയോഗത്തിൽ കേരളത്തിൽ ഏറ്റവും മോശം MP മാരിൽ ഒരാൾ ഇയാളാണ്‌ 

ടാക്സ്‌ വെട്ടിപ്പ്‌ 
=========

കേരള പോലീസ്‌ ഇയാൾക്കെതിരെ അടുത്തിടെ രണ്ട്‌ കേസ്‌ എടുത്തിരുന്നു 
IPC sections 464 (forgery) 
468 (forgery for the purpose of cheating).
എന്തിനാണെന്നറിയാമൊ ? 
ഇയാൾ MP ആയതിനു ശേഷം എടുത്ത ഔഡി Q7 ആഡംബര വാഹനത്തിന്‌ നികുതി വെട്ടിക്കാൻ കള്ള രേഖ ചമച്ചു !! 
20 ലക്ഷം കേരളത്തിൽ നികുതി അടക്കുന്നത്‌ ഒഴിവാക്കാൻ പോണ്ടിചേരിയിൽ വ്യാജ അഡ്രസ്‌ ഉണ്ടാക്കി വെറും 1.5 ലക്ഷം നികുതി അടച്ച്‌ കാർ രജിസ്റ്റർ ചെയ്തു 
നോക്കണെ ... 
കള്ളപ്പണത്തെയും നികുതി വെട്ടിപ്പിനെയും കുറിച്‌ നിരന്തരമായി സംസാരിക്കുന്ന ഒരാൾ 18.5 ലക്ഷം രൂപ നികുതി വെട്ടിക്കാൻ വ്യാജരേഖ ചമച്ചു , ഇയാൾ . നിലവിൽ ഇയാൾ ഈ കേസിൽ ജാമ്യത്തിലാണ്‌ 

സുരേഷ്‌ ഗോപി എന്ന നുണയൻ 
===========

ദുബായിലെ ഒരു റേഡിയോക്ക്‌ ഇയാൾ കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്‌ ഒരിക്കൽ സ്വിസർലാൻഡിൽ പോയ ഇയാൾ ബീഫ്‌ മാത്രം തിന്ന് പെട്ടന്ന് 4 കിലോ കൂടി എന്ന് . ഇത്‌ യൂടൂബിൽ ലഭ്യമാണ്‌ 

രാജ്യത്ത്‌ ബീഫിന്റെ പേരിൽ ആൾകൂട്ട കൊലപാതകം നടക്കുന്നതിനെ ന്യായീകരിക്കാൻ ഇയാൾ പറഞ്ഞത്‌ " ഞങ്ങളാരും ബീഫ്‌ കഴിക്കാറുമില്ല , വീട്ടിൽ കയറ്റാറുമില്ല എന്നാണ്‌ . ഇതു യൂടൂബിൽ ലഭ്യമാണ്‌ . 

തരത്തിനനുസരിച്‌ നിറം മാറുന്ന ഇയാൾ എന്ത്‌ നുണയനാണ്‌  !! 

വാഗ്ദ്ധാന ലംഘകൻ 
============

ഏഷ്യനെറ്റ്‌ കോടീശ്വരൻ പരിപാടിയിൽ അവതാരകനായ്‌ വന്ന ഇയാൾ, മത്സരാര്‍ത്ഥിയായിരുന്ന സൗമില നജീമിന് , എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച്‌ മാസത്തിലെ ശംബളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് യുവതി ഫെയ്സ്ബുക്കിലൂടെ രംഗത്ത് വരികയായിരുന്നു.

വിശക്കുംബൊൾ അടുത്ത്‌ കാണുന്ന വീട്ടിൽ കയറി ആഹാരം കഴിക്കുന്ന സുരേഷ്‌ ഗോപി 
=========

ഇയാൾ കഴിഞ്ഞ 30 വർഷമായി മലയാള സിനിമയിലുണ്ട്‌ . ഷൂട്ടിംഗ്‌ ആവശ്യത്തിന്‌ കേരളത്തിന്റെ മുക്കിലും മൂലയിലും ഇയാൾ സഞ്ചരിച്ചിട്ടുണ്ട്‌ . എന്നെങ്കിൽ ഇയാൾ ഏതെങ്കിലും ഒരു വീട്ടിൽ ഉച്ചയായപ്പോൾ കടന്ന് ചെന്ന് ഒരു ഉരുള ചോർ വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടൊ ? ഇയാൾ കഴിഞ്ഞ 3 വർഷം MP ആയിരുന്നിട്ട്‌ തന്റെ നാടായ കൊല്ലത്ത്‌ ഏതെങ്കിലും ഒരു വീട്ടിൽ കടന്ന് ചെന്ന് ഒരു നേരത്തെ ആഹാരം കഴിച്‌ സുഹൃദം പങ്ക്‌ വെച്ചിട്ടുണ്ടൊ ? പൊള്ളാച്ചിയിൽ ഷൂട്ടിന്‌ പോയ ഇയാൾ കുളിക്കാൻ മിനറൽ വാട്ടർ കൊടുത്തില്ല എന്ന് പറഞ്ഞ്‌ പ്രശ്നമുണ്ടാക്കിയതായി ആരോപണം ഉണ്ട്‌ , അല്ലാതെ ഒരു വറ്റ്‌ ചോറു ഇന്ന് വരെ ഒരു പാവപ്പെട്ട വീട്ടിൽ കയറി കഴിചിട്ടില്ല . 

എന്നിട്ടാണ്‌ ഇലക്ഷനിൽ മൽസരിക്കാൻ വരുന്ന ഇയാൾ ഇപോൾ കാണിച്‌ കൊണ്ടിരിക്കുന കോപ്രായങ്ങൾ 

ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ സുരേഷ്‌ ഗോപി 
==============

1, ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ കേസ്‌ കൊടുത്തത്‌ സങ്കി ആയ  പ്രേരണ കുമാരി . അവർ ഇപ്പൊൾ BJP തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സജീവം 
2, ശബരി മലയിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നപ്പൊൾ ആദ്യം സ്വാഗതം ചെയ്ത്ത്‌  , K സുരേന്ദ്രൻ , TG മോഹൻദാസ്‌ , ജന്മഭൂമി , സങ്കികളുടെ ദേശീയ നേതൃത്വം 
3, കോടതി വിധിക്ക്‌ എതിരെ ഒരു ഓഡിനൻസ്‌ കൊണ്ട്‌ വന്ന് സ്ത്രീപ്രവേശനം നിരോധിക്കാതിരുന്നത്‌ സുരേഷ്‌ ഗോപിയും MP , കുമ്മനവും , സുരേന്ദ്രനുമൊക്കെ പിന്തുണക്കുന്ന മോഡി സാർക്കാർ 

എന്നിട്ടും ഇനി ഇയാൾ ജയിച്ച്‌ രാജ്യസഭയിൽ നിന്ന് ലോകസഭയിലേക്ക്‌ മാറി ഇരുന്നാൽ ശബരിമല ആചാരം സംരക്ഷിക്കാൻ എന്ത്‌ ചെയ്യും എന്നാണ്‌ പറയുന്നത്‌ ? ആരെയാണ്‌ ഇയാൾ പൊട്ടനാക്കുന്നത്‌ ?
Anish Shamsudheen
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക