Image

സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ചതിനെ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു

സുരേന്ദ്രന്‍ നായര്‍ Published on 19 April, 2019
സ്വാമി ചിദാനന്ദപുരിയെ അധിക്ഷേപിച്ചതിനെ അമേരിക്കന്‍ സംഘടനകള്‍ അപലപിച്ചു
വേദാന്ത രഹസ്യങ്ങളുടെ പൊരുളും പെരുമയും ലോകം മുഴുവന്‍ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന യതിവര്യന്‍ സ്വാമി ചിദാനന്ദപുരിയെ സങ്കുചിത രാഷ്ട്രീയത്തിന്റെ തിമിരം ബാധിച്ച മാര്‍ക്‌സിസ്റ്റു നേതാക്കള്‍ വിലകുറഞ്ഞ പരാമര്‍ശത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തോടൊപ്പം അമേരിക്കയിലെ വിവിധ ഹൈന്ദവ കൂട്ടായ്മകളും ശക്തമായി അപലപിച്ചു.

ശങ്കരപരമ്പരയുടെ ഏകാത്മക വീക്ഷണവും സ്വാമി വിവേകാനന്ദന്റെ ഉദ്ബോധന ചാതുരിയും പുലര്‍ത്തുന്ന സ്വാമി, അമേരിക്കയുള്‍പ്പെടെ അനേകം വിദേശ രാജ്യങ്ങളിലെ മലയാളികളുടെ ആത്മീയ ഗുരുവും അനുകരണീയ വഴികാട്ടിയുമാണ്. ലോകം ആദരിക്കുന്ന അത്തരം പ്രതിഭകളെ പൊട്ടക്കിണറ്റിലെ തവളകളുടെ ഹൃസ്വദൃഷ്ടിയില്‍ ദുഷിച്ച രാഷ്ട്രീയക്കാര്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത് അനുചിതവും അനഭിലഷണീയവുമാണ്.

ലോകത്തിലെ പ്രബലമായ എല്ലാ മതങ്ങള്‍ക്കും അഭയം നല്‍കിയിട്ടുള്ള ഭാരതത്തിലെ ഋഷി പരമ്പരയിലെ ആധുനിക കണ്ണിയായ ചിദാനന്ദപുരിയെ ആക്ഷേപിക്കാനുള്ള ശ്രമം എന്തിന്റെ പേരിലായാലും അനുവദനീയമല്ല.
സര്‍വസംഘ പരിത്യാഗിയായ ഒരു സന്യാസിവര്യനെ വിമര്‍ശിക്കുന്ന ഇത്തരക്കാര്‍ കട്ടുമുടിക്കുന്ന പൊതുസ്വത്തും മലീമസമാക്കുന്ന പൊതുരംഗവും തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഉയര്‍ന്നുവരുന്നത് ഇത്തരം നിലപാടുകളുടെ അന്ത്യം അകലെയല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.

ലോകമെമ്പാടുമുള്ള ഹൈന്ദവ ജനതയുടെയും സന്യാസി സമൂഹത്തിന്റെയും വികാരം പരിഗണിച്ചു ബന്ധപ്പെട്ടവര്‍ പരാമര്‍ശം പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കണമെന്നു കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക-മിഷിഗണ്‍, ശബരിമല കര്‍മ്മസമിതി തുടങ്ങി വിവിധ സ്റ്റേറ്റുകളിലെ ഇരുപതോളം ഹൈന്ദവ സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെടുന്നു.


Join WhatsApp News
Mallu 2019-04-19 18:09:13
ആർ.എസ.എസുകാരനെ പിന്നെ ഗാന്ധിയൻ എന്ന് വിളിക്കണോ? എവിടെയൊക്കെ മതം രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടുണ്ടോ ആ രാജ്യമൊക്കെ കുട്ടിച്ചോറായിട്ടുണ്ട്. ഇന്ത്യയിലും അതിനു വേണ്ടി സന്യാസിമാർ ഇറങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തരം മത മൗലികക്കാരെ അതിശക്തമായി എതിർക്കണം.
അത് കത്തനാരായാലും മൗലവി ആയാലും അങ്ങനെ തന്നെ. 
സഹികെട്ട മലയാളി 2019-04-19 21:27:06
അപ്പോൾ താങ്കൾ നിശ്‌ചയമായും മുസ്ലിം ലീഗിനെ ശക്തമായും എതിര്ത്തിര്ക്കുമല്ലോ .  കാരണം  അത് മതത്തിന്റ്റെയും രാഷ്ട്രീയത്തിന്റ്റേയും  മിശ്രണമാണല്ലോ.
രാഷ്ട്രീയ  പാർട്ടികൾ  മതേതരമായിരുന്നെങ്കിൽ സന്യാസിമാർക്  ഒന്നും  പറയേണ്ട  കാര്യമില്ല .  മതേതരം  എന്ന് വച്ചാൽ  മതമേതായാലും  മനുഷ്യന്റ്റെ  അവകാശങ്ങളും  ആനുകൂല്യങ്ങളും  ഒന്നു  തന്നെ .
വിദ്യാധരൻ 2019-04-20 00:28:21
"ശ്രുതിസ്‌മൃതിത്താൾച്ചുരുളുകളനവതി 
വിതിർത്തു വച്ച് സന്യാസി 
വേദം ചൊല്ലി,ഗീത പാടി 
വേദിയനാമസ്സന്യാസി !
മനുഷ്യരൊക്കെപാപികളാണെ-
നുണർത്തി വീണ്ടും സന്യാസി 
മനുഷ്യജന്മം കീടോപമമെ-
ന്നനുസ്മരിച്ചു സന്യാസി
"കുറഞ്ഞു നാട്ടിൽ ദൈവസ്‌നേഹം 
കരഞ്ഞു ചൊല്ലി സന്യാസി 
വിശപ്പു വന്നാൽ നാമം ചൊല്ലാൻ 
വിളിച്ചു ചൊല്ലി സന്യാസി 
'വളർത്തീടൊല്ലേ കമ്മൂണിസ "മെ -
ന്നലറി തുള്ളി സന്യാസി 
മഹർഷികല്പന്മാരാം കവികൾ 
മനുഷ്യഗാഥകൾ എഴുതുമ്പോൾ 
അനുസ്മരിക്കണമാത്മാവിനെയെ -
ന്നാജ്ഞാപിച്ചു സന്യാസി 
ഇടയ്ക്കു ഗീതാ ശ്ലോക പരമ്പര 
യടിച്ചു തിരുകും സന്യാസി 
പ്രസംഗമവാസാനിച്ചു, പിന്നെ 
പ്രസിദ്ധനാമസ്സന്യാസി 
പണിചെയ്യും കോളേജിനായി 
പണം പിരിക്കാനെഴുനേറ്റു 
xxxxxxxxxxxxxxxxxxxxxx
അന്തിയുടുക്കും കാവിയുടുപ്പി-
നകത്തിരിക്കും കൂരിരുളേ 
ഭയപ്പെടുന്നു ഞാനീക്കാവി 
പുതപ്പുകാരെ കാണുമ്പോൾ 
ഭയപ്പെടുന്നേൻ പാതിരതോറും 
പണം പിരിക്കാൻ നീയെത്തും" (സന്യാസി -വയലാർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക