Image

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉത്സവവും പ്രതിഷ്ഠാദിനവും മെയ് എട്ടിന്

ശങ്കരന്‍ കുട്ടി Published on 19 April, 2019
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉത്സവവും പ്രതിഷ്ഠാദിനവും മെയ് എട്ടിന്
ഹൂസ്റ്റണ്‍: കേരളത്തിന്റെ തനതു കലാരുപങ്ങളായ ഒട്ടുമിക്ക ക്ഷേത്ര കലാരൂപങ്ങളും കോര്‍ത്തിണക്കി മേയ് മാസം എട്ടാം തിയതി ആഘോഷിക്കുന്ന  പ്രതിഷ്ഠദിനത്തിലും ഒന്‍പതാം തീയതി മുതല്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന  ഉത്സവത്തിലും എല്ലാ വിധ സഹായ സകരണങ്ങളോടും കൂടി
പങ്കു ചേരുവാനും സ്‌നേഹനിധികളായ നിങ്ങളോരോരുത്തരേയും  സ്‌നേഹാദരങ്ങളോടെ സവിനയം ക്ഷണിച്ചുകൊള്ളുന്നു.

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ചു ഭക്ത ജനങ്ങള്‍ കാത്തുകാത്തിരുന്ന ഉദയാസ്തമന പൂജ വഴിപാട് വിശ്വാസികള്‍ക്കായി 4,5,6,7, 19,20,21,22 എന്നീ തീയതികളില്‍ നടത്തപ്പെടുന്നു. ആദ്യമായി പേരു നല്‍കുന്ന എട്ടുപേര്‍ക്ക് മാത്രമേ ഈ വഴിപാടിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു, ആയതിനാല്‍ നിങ്ങളുടെ അവസരം എത്രയും നേരത്തേതന്നെ സ്വന്തമാക്കുക.

ഉദയാസ്തമന പൂജ വഴിപാടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളോളമാണ് ഭക്കജനങ്ങള്‍ കാത്തിരിക്കുന്നതു്. അഭീഷ്ടസിദ്ധിക്കുള്ള ഈ വഴിപാടുകള്‍ കഴിക്കാന്‍ നേര്‍ച്ച നേര്‍ന്ന് കാത്തിരിക്കുന്നതു് പതിറ്റാണ്ടുകളാണ്,ഉദയാസ്തമന പൂജാ നേരത്ത് അലങ്കാര പ്രൗഢിയോടെ നില്‍ക്കുന്ന ശ്രീ.ഗുരുവായൂരമ്പലത്തിന് ഒരു ഉത്സവത്തിന്‍റെ പ്രതീതിയാണ്. കൊട്ടും വാദ്യഘോഷങ്ങളും ശ്രീ ഭൂതബലിയുടെ സമയത്തെ ദീപാലങ്കാരങ്ങളും എഴുന്നള്ളിപ്പും ഈ വഴിപാടിന് മാറ്റുകൂട്ടുന്നതാണ് ഉദയാസ്തമന പൂജയെന്നാല്‍ ശരിക്കും ഒരു ഉല്‍സവഛായ തന്നെയാണ് എന്ന് മുന്‍ ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയും ഇപ്പോഴത്തെ ഹൂസ്റ്റണ്‍ ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മുഖ്യ തന്ത്രിയുമായ കരിയന്നൂര്‍ ശ്രീ. ദിവാകരന്‍ നമ്പൂതിരി ആവര്‍ത്തിച്ച് പറയുന്നു.

പതിനെട്ട് പൂജകളാണ് ഉദയാസ്തമന പൂജയില്‍ ഉള്‍പ്പെടുന്നത്. ആചാരാനുഷ്ടാനങ്ങളാല്‍ ഏറ്റവും ചിലവേറിയ പൂജയാണ് ഇത്. ഇതിനു വേണ്ടിയുള്ള പൂജാ ദ്രവ്യങ്ങള്‍ക്കാണ് ഇത്രയധികം ചിലവു വരുന്നതു്, ഉദയാസ്തമന പൂജയുടെ ചടങ്ങുകള്‍ക്കായി അരി അളക്കും,അരിയളക്കലിനുമുമ്പ് ക്ഷേത്രത്തിന്‍റെ മേലധികാരിയോടും മുഖ്യതന്ത്രിയോടും അനുവാദം ചോദിക്കുന്ന ചടങ്ങുണ്ട്.

പൂജ നേര്‍ന്നിട്ടുള്ള കുടുംബത്തിലെ അംഗങ്ങളും ഈ സമയം തൊട്ട് ഭക്തി പുരസ്സരം അടുത്തുവേണം, കാലത്ത് ഉഷപൂജ, 17 വിശേഷാല്‍ പൂജകളുമുണ്ട്, പതിനെട്ടാമത്തേത് ഉച്ചപൂജയും.ഉച്ചപൂജക്ക് നവകാഭിഷേകവും ഉണ്ടായിരിക്കും, ഈ 17 പൂജകളും മുഖ്യതന്ത്രി ആണ് ചെയ്തു വരുന്നത്. ഈ പൂജ നേര്‍ന്നിട്ടുള്ളവര്‍ക്ക് എല്ലാപുജകളുടേയും നിവേദ്യത്തിന്റെ ഒരു ഭാഗം പ്രസാദമായി  ലഭിക്കുന്നതാണ്. ഉദയാസ്തമന പൂജയിലെ പ്രധാന പൂജ ഉച്ചപൂജയാണന്ന് പറയാം. ഇതിനെ സപരിവാര പൂജ എന്നും പറയാറുണ്ട്. പ്രധാനപ്പെട്ട അലങ്കാരങ്ങളെല്ലാം ഉച്ചപൂജയുടെ സമയത്താണ്  ശ്രീ ഭൂതബലി മുഖ്യതന്ത്രി ഇതു് ചെയ്തു കഴിയുന്നതോടെ ഉദയാസ്തമന പൂജയുടെ ചടങ്ങുകള്‍ പൂര്‍ണമാകുന്നു.

വളരെയേറെ ഫലപ്രാപ്തിയും, ഐശ്വര്യ പ്രാദായകവുമായ ഈ പൂജ ഈ ജീവിതത്തില്‍ വളരെയേറെ സമ്പത്ത്‌സമൃദ്ധിക്ക് ഉതകുന്നതാണ്. ഉത്സവത്തോടനുബന്ധിച്ചു  നടത്തുന്ന മഹനീയമായ ഈ ഭക്തി സാന്ദ്രമായ അഭീഷ്ടസിദ്ധി സംശയലേശമില്ലാതെ സ്വായത്തമാക്കുവാന്‍ ഭക്ത ജനങ്ങള്‍ എത്രയും വേഗം ക്ഷേത്ര ഭരണ സമതിയൂമായി ബന്ധപ്പെടുക. ഈ സുവര്‍ണാവസരം ആദ്യം പേര് രാജിസ്ടര്‍ ചെയ്യുന്ന എട്ടു പേര്‍ക്കായി മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു, ഭാഗ്യം നിങ്ങളുടേതാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: temple@guruvayur.us  Dial: 713 729 8994.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക