Image

ഒളിക്യാമറാ വിവാദത്തില്‍ എം കെ രാഘവനെതിരെ കേസെടുത്തു

Published on 20 April, 2019
ഒളിക്യാമറാ വിവാദത്തില്‍ എം കെ രാഘവനെതിരെ കേസെടുത്തു


കോഴിക്കോട്‌ : ഒളിക്യാമറാ വിവാദവുമായി ബന്ധപെട്ടു കോഴിക്കോട്‌ നിയോജക മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ കേസ്‌. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ പോലീസ്‌ കേസ്‌ എടുത്തത്‌.

തുടര്‍ നടപടികള്‍ക്കായി ഡിജിപി ലോക്‌നാഥ്‌ ബഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍റെ നിലപാട്‌ തേടിയിരുന്നു. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌.

ഒരു സ്വകാര്യ ഹിന്ദി ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ്‌ എം കെ രാഘവന്‍ കുടുങ്ങിയത്‌. രാഘവന്‍റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതില്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട്‌ ഇടത്‌ മുന്നണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ ഡിജിപിയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക