Image

ആനകള്‍ക്ക്‌ ഇവിടെ പോളിംഗ്‌ ഡ്യൂട്ടി: ഡ്യൂട്ടിയിലുള്ളത്‌ നൂറ്‌ ഗജവീരന്‍മാര്‍

Published on 20 April, 2019
 ആനകള്‍ക്ക്‌ ഇവിടെ പോളിംഗ്‌ ഡ്യൂട്ടി: ഡ്യൂട്ടിയിലുള്ളത്‌ നൂറ്‌ ഗജവീരന്‍മാര്‍


പശ്ചിമബംഗാള്‍  തിരഞ്ഞെടുപ്പില്‍ `ഒഫീഷ്യല്‍ ഡ്യൂട്ടി'യില്‍ ആനകളും പങ്കാളികള്‍.  സംസ്ഥാന സര്‍ക്കാരാണ്‌ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി ഇത്തരമൊരാശയം നടപ്പിലാക്കിയത്‌. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളിലാണ്‌ തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ആനകളെ വ്യാപകമായി ആശ്രയിക്കുന്നത്‌.

മനുഷ്യര്‍ക്ക്‌ സഞ്ചാരം അസാധ്യമായ മേഖലകളായതു കൊണ്ടാണ്‌ ഇങ്ങിനെ. ഏകദേശം നൂറോളം ആനകളെയാണ്‌തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി സര്‍ക്കാര്‍ പരിശീലനം നല്‍കി നിര്‍ത്തിയിട്ടുള്ളത്‌.

 കാല്‍നട പോലും അപ്രാപ്യമായ വടക്കന്‍ മേഖലയിലെ ഘോരവനങ്ങളില്‍  പതിറ്റാണ്ടുകളായി ഇത്തരം ആനകള്‍  സര്‍ക്കാരിന്റെ പോളിംഗ്‌ സംവിധാനത്തിന്റെ ഭാഗമാണ്‌.ഇത്തരം ആനകളില്ലാതെ പോളിംഗ്‌ സാമഗ്രികള്‍ എത്തിക്കുക അസാധ്യം.

ബോക്‌സാ ടൈഗര്‍ റിസര്‍വ്വ്‌, ഗാരുമാരാ ദേശീയ ഉദ്യാനം, മഹാനന്ദ വൈല്‍ഡ്‌ ലൈപ്‌ സാങ്‌ച്വറി, ഛപ്രമാരി വന്യജീവിസങ്കേതം എന്നിങ്ങനെയുള്ള മേഖലകളില്‍ ആനകളില്ലാതെ തിരഞ്ഞെടുപ്പ്‌ അസാധ്യം. ഈ മേഖലയില്‍ ടൂറിസം ജോലികള്‍ക്കും ആനകളെ നിയോഗിക്കാറുണ്ട്‌.

നൂറു ശതമാനം വിശ്വസിക്കാവുന്ന ബുദ്ധിയുള്ള ഇവയ്‌ക്ക്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ പരിഗണനയുമുണ്ട്‌ ഈ മേഖലയിലെ വിദഗ്‌ധനായ എസ്‌ എസ്‌ ബിസ്‌ത്‌ പറുയന്നു.

നീണ്ട പരിശീലനം കഴിഞ്ഞ്‌ പത്ത്‌ വയസിലാണ്‌ ആനകള്‍ `ജോലി'യില്‍ പ്രവേശിക്കുന്നത്‌.

ഒഫീഷ്യല്‍ ഡ്യൂട്ടിയായതു കൊണ്ടു തന്നെ മാസവേതനം ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ആനകള്‍ക്കുമുണ്ട്‌. പിടിയാനകള്‍ക്ക്‌ പ്രസവാവധിയുമുണ്ട്‌.  60-ാം വയസ്സില്‍ വിരമിച്ച്‌ പെന്‍ഷനും വാങ്ങി വിശ്രമജീവിതം ആസ്വദിക്കാം!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക