Image

“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു

പി ഡി ജോര്‍ജ് നടവയല് Published on 27 April, 2019
“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: ലാനയുടെ അംഗസംഘടനയായി ചക്കോ ശങ്കരത്തില്‍ വിഭാവനം ചെയ്ത ”ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി” ,Literary Association for Malayalam Philadelphia- LAMP എന്ന ഇംഗ്ലീഷ് പരിഭാഷയില്‍, ദീപം എന്ന പരികന്നയോടെ, ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ മലയാള വിഭാഗം മേധാവിയും, അമേരിക്കയിലെ മലയാള പത്രരംഗത്ത് ആദ്യകാലപ്രവര്‍ത്തകനുമായ ഡോ. ജെയിംസ് കുറിച്ചി ഒമ്പതുതിരിയിട്ട നിലവിളക്കില്‍ ഭദ്രനാളംതെളിച്ചു. ഗുരുശ്രേഷ്ഠാ പുരസ്കാരജേതാവും ജീവകാരുണ്യ- സാമൂഹ്യ-സാഹിത്യ പ്രവര്‍ത്തനനിരതനുമായ ഫാ. എംകെ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.

 ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍,അമേരിക്കയിലെ മലയാള നിരൂപക വാഗ്മി പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍, ചതുര്‍ഭാഷാ പണ്ഡിത പ്രൊഫസ്സര്‍ഡോ. എന്‍ പി ഷീല, ചെറുകഥാ കോവിദന്‍ സിഎംസി, അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തക കുലപതി ജോര്‍ജ് ജോസഫ്, ലാനാ ജോയിന്റ് സെക്രട്ടറി കെകെജോണ്‍സണ്‍, ശ്രീനാരായണ സാഹിത്യശിരോമണി അശോകന്‍ വേങ്ങശ്ശേരി, ജോര്‍ജ് നടവയല്‍ എന്നിവര്‍ തുടര്‍നാളങ്ങള്‍ തെളിച്ചു. ഫൊക്കാനാ ട്രഷറാര്‍ സജിമോന്‍ ആന്റണി, പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിദഗ്ദ്ധനുമായ  വിന്‍സന്റ് ഇമ്മാëവേല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ അലക്‌സ് തോമസ്, കോട്ടയം സിഎംഎസ് കോളജ് മുന്‍ അദ്ധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫീലിപ്പോസ് ചെറിയാന്‍, ഫാ ഷിബുജോണ്‍, കവയിത്രി സോയാ നായര്‍, നേഴ്‌സ് സംഘടനയായ ‘പിയാനോ’ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, നൃത്യാദ്ധ്യാപികമാരും എഴുത്തുകാനുമായ നിമ്മീ ദാസ്, സാന്ദ്രാ തെക്കുംതല, എഴുത്തുകാരി അഷിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. 

“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
“ദീപം” ഡോ. ജെയിംസ് കുറിച്ചി ഉദ്ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക