Image

പാവനമായ താമര (മീട്ടു റഹ്മത്ത് കലാം)

Published on 30 April, 2019
പാവനമായ താമര (മീട്ടു റഹ്മത്ത് കലാം)
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചു ,മനസ്സു പങ്കു വച്ചു'

1972ല്‍ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും ' എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ എഴുതിയ ഈ വരികളുടെ പ്രസക്തി ഏറുകയാണ്. തിന്മ തുടച്ചുനീക്കുക എന്ന തത്വത്തില്‍ അധിഷ്ഠിതമായി സൃഷ്ടിക്കപ്പെട്ട മതങ്ങളുടെ പേരിലാണ് ഇന്ന് നടക്കുന്ന അക്രമങ്ങള്‍.

ലോകത്തെ നടുക്കുന്ന തീവ്രവാദത്തിന്റെ ബീജം എന്നു പറയുന്നത് സത്യത്തില്‍ മതഭ്രാന്താണ്. ന്യൂസിലന്‍ഡിലെയും ശ്രീലങ്കയിലെയും ഭീകരാക്രമണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അതിന് ഇരയായത് ഏതു മതസ്ഥര്‍ ആണെന്ന് തരംതിരിക്കുന്ന തരത്തില്‍ മനുഷ്യത്വരഹിതമായി സമൂഹം മാറുന്നത് ചിന്തിക്കേണ്ട വിഷയമാണ്. നാടും ഭാഷയും ഏതായിരുന്നാലും സ്വന്തം മതത്തില്‍ പെട്ട ഒരാള്‍ക്ക് പ്രശ്‌നം വന്നാല്‍ അയാളെ സഹോദരനായി കണ്ടു സഹായിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല. എന്നാല്‍ മറ്റു മതസ്ഥരെ ഒന്നടങ്കം ശത്രുവായി കാണുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്.

ദൈവം എന്നൊരു കണ്‍സെപ്റ്റിനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത ഗോത്രവര്‍ഗക്കാര്‍ സമാധാനപരമായ ജീവിതം മുന്നോട്ടുനീക്കുമ്പോള്‍ സംസ്‌കാര സമ്പന്നര്‍ എന്ന് വിശ്വസിക്കുന്ന വിഭാഗം പല ദൈവങ്ങളുടെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന കാഴ്ച വിചിത്രമാണ്.

കഴിഞ്ഞ വര്‍ഷം നടത്തിയ ഡല്‍ഹി യാത്രയില്‍ മനസിനെ ഏറെ സ്വാധീനിച്ച ലോട്ടസ് ടെംപിളില്‍ കണ്ട ആത്മീയതയുടെ വേറിട്ട മുഖം ഇതിനോട് ചേര്‍ന്ന് ഓര്‍ത്തുപോകുകയാണ്. ആത്മീയ ഐക്യം ലക്ഷ്യം വയ്ക്കുന്ന ബഹായി മതവിശ്വാസികളുടെ ക്ഷേത്രമാണത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ തുടക്കം കുറിച്ച ഈ മതത്തിന്റെ സ്ഥാപകന്‍ ബഹാവുള്ളയാണ്. ലോകത്താകമാനം 60 ലക്ഷത്തിലധികം അനുയായികളുള്ള ബഹായി വിശ്വാസികള്‍ക്ക് നിലവില്‍ ഏഴ് ക്ഷേത്രങ്ങളുണ്ട്. ഡല്‍ഹിയിലെ ലോട്ടസ് ക്ഷേത്രത്തിന് സമാനമായി ഓസ്‌ട്രേലിയ (സിഡ്‌നി), പനാമ, ഉഗാണ്ട ,ജര്‍മനി ,അമേരിക്ക( വില്‍മെറ്റ് )എന്നിവടങ്ങളിലാണ് മറ്റു ക്ഷേത്രങ്ങള്‍. എല്ലാ മതങ്ങളിലെയും വേദഗ്രന്ഥ ഭാഗങ്ങള്‍ ബഹായികള്‍ ആരാധനയുടെ ഭാഗമായി വായിക്കുന്നു. മത സമന്വയവും മനുഷ്യ സമഭാവനയും ആണ് ഇക്കൂട്ടരുടെ പ്രത്യേകത.

1986 ല്‍ പണി കഴിപ്പിച്ച ലോട്ടസ് ടെമ്പിള്‍ ഇന്ത്യയിലെ ഏറ്റവും വലുതും ശില്പചാതുരിയില്‍ മുന്നിട്ടു നില്‍ക്കുന്നതുമായ അമ്പലങ്ങളില്‍ ഒന്നാണ്.
ഏകദേശം 40 മീറ്റര്‍ ഉയരമുണ്ട്. 9 കവാടങ്ങളില്‍ ഏതിലൂടെ കടന്നാലും ഒരേ സ്ഥലത്ത് എത്തിച്ചേരുന്നു. എല്ലാ പ്രാര്‍ത്ഥനകളും ഒരേ ദൈവത്തില്‍ ചെന്നെത്തുന്നത് പോലെ.

ഹൃദയം കവരുന്ന മനോഹാരിതയുള്ള പൂങ്കാവനവും 9 കുളങ്ങളാലും ചുറ്റപ്പെട്ട 26 ഏക്കറില്‍ ഒരുക്കിയിരിക്കുന്ന ഈ വിസ്മയം കണ്ണിനും മനസ്സിനും കുളിരണിയിക്കും.

ഇതിരിക്കുന്ന ഭൂമിയുടെ വിലയും നിര്‍മ്മാണച്ചെലവും പ്രധാനമായും നല്‍കിയത് അര്‍ദിശിര്‍ രുസ്തംപൂര്‍ എന്ന ഹൈദരബാദുകാരനാണ്. തന്റെ ജീവിത സമ്പാദ്യം മുഴുവനും അദ്ദേഹം ഇതിനു വേണ്ടി ചിലവഴിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്ന ലോട്ടസ് ടെമ്പിള്‍, താജ്മഹലിനെ പിന്തള്ളിയാണ് രണ്ടായിരത്തി ഒന്നില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇറാനിയന്‍ വാസ്തുശില്പി ആയ ഫാരിബോസ് സാഹബയാണ് വെളുത്ത മാര്‍ബിളില്‍ 27 ഇതളുകളുള്ള താമരപ്പൂവിനെ ആകൃതിയില്‍ ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കിയത് . ഇന്ത്യയുടെ ദേശീയ പുഷ്പമായ താമര, ഭാരതത്തിന്റെ പൈതൃകവുമായി ചേര്‍ന്നു നില്‍ക്കുന്നു എന്നതു കൂടാതെ ബുദ്ധ-ജൈന മതങ്ങളിലും ഹിന്ദുമതത്തിലും ഇസ്ലാമിക വിശ്വാസത്തിലും പരിപാവനമായി കണക്കാക്കുന്ന ഒന്നാണ്.

ഒരേസമയം 2500 പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ ഹാളില്‍ ചെരുപ്പ് ധരിക്കാതെ വേണം പ്രവേശിക്കാന്‍.

സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന ഓഡിയോ വിഷ്വല്‍ ആണ് മറ്റൊരു പ്രധാന സവിശേഷത. മഴയില്‍ നിന്നും മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ നിന്നും ക്ഷേത്രത്തിന്റെ മേല്‍ക്കൂര സംരക്ഷിക്കാനായി ഗ്ലാസ്സും സ്റ്റീലും ഉപയോഗിച്ച് ഒരു കവചം നിര്‍മ്മിച്ചിട്ടുണ്ട്. പ്രകാശം കടത്തിവിടുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

വായനശാലയില്‍ നിന്ന് പുസ്തകം എടുക്കുന്നത് പോലെ അവനവന്റെ വിശ്വാസങ്ങളുമായി യോജിച്ച മതഗ്രന്ഥം എടുത്ത് വായിക്കാനുള്ള സൗകര്യമുണ്ട് . ഭാഷ പ്രശ്‌നമല്ല. ഒരാള്‍ ഖുര്‍ആന്‍ കയ്യിലെടുക്കുമ്പോള്‍ തൊട്ടടുത്തുള്ള ആളുകള്‍ ബൈബിളും ഭഗവത്ഗീതയും വായിക്കുന്നത് തടസ്സം ആകാത്തിടത്ത് ആത്മീയതയുടെ നിറവ് കാണാന്‍ സാധിക്കും. അത്ര തുറന്ന് മനസ്സില്‍ നിന്നു വരുന്ന നിശബ്ദമായ് പ്രാര്‍ത്ഥനയ്ക്കാകാം പ്രപഞ്ചശക്തി വേഗത്തില്‍ ഉത്തരം നല്‍കുന്നതും. ദൈവം ഒന്നാണ് ,മതങ്ങള്‍ ഒന്നാണ് , മനുഷ്യന്‍ ഒന്നാണ് എന്ന സന്ദേശമാണ് ഇവിടെ മുഴങ്ങുന്നത്.

മതഭ്രാന്ത് പലപ്പോഴും അണുബോംബുകളെക്കാള്‍ മാരകമായി നാശം വിതയ്ക്കും.

രക്ഷാകവചമായി നിലകൊള്ളുന്ന ദേവാലയങ്ങളില്‍ പോലും മനസമാധാനം നഷ്ടപ്പെട്ട് അക്രമിക്കപ്പെടുമോ എന്ന ഭീതി ആളുകളില്‍ നിറയുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ജനങ്ങള്‍ മാറിച്ചിന്തിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ന് കണ്ടുവരുന്ന മതസ്പര്‍ദ്ധ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നിര്‍മ്മിതമാണ്. സാഹോദര്യത്തില്‍ കഴിയുന്നവരെ തമ്മിലടിപ്പിക്കാന്‍ മതത്തെ കൂട്ടുപിടിക്കുമ്പോള്‍ നമ്മുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പല മൂല്യങ്ങളും തകര്‍ക്കപ്പെടുകയാണ് .വോട്ട് ബാങ്കുകള്‍ ലക്ഷ്യംവച്ച് രാഷ്ട്രീയ മുതലെടുപ്പിന് മതത്തെ ആയുധമാക്കുന്നവരില്‍ നിന്നുള്ള മോചനമാണ് ആവശ്യം. 
പാവനമായ താമര (മീട്ടു റഹ്മത്ത് കലാം) പാവനമായ താമര (മീട്ടു റഹ്മത്ത് കലാം) പാവനമായ താമര (മീട്ടു റഹ്മത്ത് കലാം) പാവനമായ താമര (മീട്ടു റഹ്മത്ത് കലാം) പാവനമായ താമര (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
Sakav thomman 2019-04-30 10:10:36

Vayalar did not know about God s spot. Man did not create God. Brain s Rt lobe spot circuitry God s own software in the multiverse hardware. Religions without Reasoning is suicide. Bear in mind, there is only one Race under God we trust. 

M.V. 2019-04-30 22:05:00
 'Demons  can induce good emotions' -  using emotions as a gauge of right and wrong leading to wrong choices , an aspect that  has been with us since The Fall and continues to lead  persons  into evil choices , including unholy practices and such  in even Christian marriages , persons   having come  under   the massive loss of faith , caused  by minds dulled by the feel good god of emotions imbued through media and all its false values 

The struggle ' between the City of God and that of the earthly  City of man ' is meant to be , to help bring more glory for those who take on the struggle in the Way God desires and wills it , in holiness , resisting   powers of evil .


 Good talk on how spiritual warfare helps persons to grow in virtue , for all its blessings for the hereafter, how those who are afflicted  can be holy  -

 On Angelic warfare and role of bl.Mother - 

May calling on this  Mother of us all help us in  dealing with the fears and evils of our times ,
to be instead filled with the trust in the love and designs of a loving Father , whose Face we behold in The Risen Lord  and partially , in the beauty of His creation and goodness in various ways and places .

Think 2019-05-01 07:29:49
Think for yourself M.V., instead of reading all this garbage.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക