Image

പണക്കൊഴുപ്പിന്റെ രാഷ്ട്രീയം (മോന്‍സി കൊടുമണ്‍)

Published on 01 May, 2019
പണക്കൊഴുപ്പിന്റെ രാഷ്ട്രീയം (മോന്‍സി കൊടുമണ്‍)
 തിരഞ്ഞെടുപ്പു ചൂടിന്‍ ലഹരിയില്‍ ഇന്ത്യയൊട്ടാകെ കൊടികളും തോരണങ്ങളു കൊണ്ട് അലങ്കരിച്ചതു മാത്രമല്ല കോടികളുടെ അനധികൃതമായ കള്ളയൊഴുക്കും നാം കണ്ടു കഴിഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പിന് മുപ്പത്തയ്യായിരം കോടി രുപയാണ് ചില വാക്കുന്നത് എന്ന് അമേരിക്ക നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.

 ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യളിലൊന്നായ ഇന്ത്യയിലാണ് ഈ കോടികള്‍ തുലക്കുന്നത് എന്ന് നാം മനസ്സിലാക്കണം .പട്ടേല്‍ പ്രതിമയും ശിവജി പ്രതിമയും വാനിലുയര്‍ത്തി കോടികള്‍ മുടിച്ചതിന്‍ കണ്ണീര്‍ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കയാണ് .ഒരു സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗികമായി അന്‍പതുലക്ഷമോ എഴുപതുലക്ഷമോ ചിലവാക്കാം എന്ന് നിയമമുണ്ടെങ്കിലും അനധികൃതമായി ഒന്‍പത് കോടി വരെ മുടക്കുന്നുണ്ട് .കോര്‍പ്പറേറ്റുകളും ശതകോടീശ്വരന്‍മാരും പന്ത്രണ്ടായിരം കോടി രൂപ വരെ ഒരു സ്ഥാനാര്‍ത്ഥിക്കു കൊടുക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അപ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഇവരുടെ അടിമയായി എന്നും കഴിയേണ്ടി വരുമ്പോള്‍ പാവപ്പെട്ടവന്റെ കണ്ണുനീരിന്റ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാന്‍ സാധിക്കും. അങ്ങനെ പണക്കാരന്റെ പ്രതിനിധിയായി മാറുന്ന ജനപ്രതിനിധികള്‍ അവതരിപ്പിക്കുന്ന ബജറ്റും പണക്കാരന്റെ ആസനം താങ്ങുന്നതായിരിക്കും ..  

നാല്‍പത്തിയഞ്ചു ശതമാനം പേര്‍ ഇന്നും ഇന്ത്യയില്‍ പട്ടിണി പേക്കോലങ്ങളായായി കഴിയുന്നു. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ പാവപ്പെട്ടവന്‍ ജനപ്രതിനിധിയാകണം. നോര്‍ത്ത് ഇന്ത്യയില്‍ പത്ത് കോടി പാര്‍ട്ടിക്കു കൊടുത്തുവെങ്കില്‍ മാത്രമെ മത്സരിക്കാന്‍ അര്‍ഹതയുള്ളു എന്നതരത്തില്‍ വരെയെത്തിയിട്ടുണ്ട് .തമിഴ്‌നാട്ടിലും ഇലക്ഷന്‍ സമയത്ത് കോടികള്‍ക്ക് വിലയില്ലെന്നു മാത്രമല്ല ഗുണ്ടക ളു ടെ വിളയാട്ടവും ജീവിത ഭാഗമായി മാറിത്തുടങ്ങി .ഭാരതീയ ജനതാ പാര്‍ട്ടി ഭാരതത്തിന്‍ പേര്‍ ചൊല്ലി കള്ളപ്പണമൊഴുക്കിയും വര്‍ഗ്ഗീയത പറഞ്ഞും വോട്ടുപിടി ശ്രമം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. അംബാനിമാര്‍ക്ക് അംബരചുംബികള്‍ നിര്‍മ്മിക്കാന്‍ പെട്രോള്‍ വില കൂട്ടി പാവപ്പെട്ടവനെ പിഴിഞ്ഞു കുത്തുപാളയെടുപ്പിക്കയാണ് ബി.ജെ.പി ചെയ്തത്. ബജറ്റുകള്‍ പണക്കാര്‍ക്കു വേണ്ടി മാത്രം മെനയുമ്പോള്‍ അവരില്‍ നിന്നും പാര്‍ട്ടി ഫണ്ടുകള്‍ കോടികളോളം പിരിച്ചെടുക്കാം. കേരളത്തില്‍ അടിവേരുകളില്ലാത്ത താമരക്ക് ഇതളുകള്‍ വിരിയിക്കാന്‍ കോടികള്‍ വാരിയെറിഞ്ഞാല്‍ മതിയെന്നാണ് ഇവരുടെ ആശയം.

 ഈ ആശയത്തില്‍ വിരിഞ്ഞതാണ് ത്രിശ്ശൂരിലെ കോടീശ്വരസ്ഥാനാര്‍ത്ഥി പണത്തിന്റെ പുറത്തിരുന്ന് അദ്ദേഹം പറയുന്ന ഒരു വാചകമുണ്ട് " ഈ ത്രിശ്ശൂരു ഞാന്‍ ഇങ്ങു എടുക്കുവാ ഇത് എന്റെതാണ് കൊല്ലത്തുകാരനായ ഇദ്ദേഹം പണത്തിന്റ പെരുപ്പില്‍ കൊട്ടിക്കലാശത്തിന്റെ ദിവസം തുള്ളിയത് എന്തിനാവോ? കെട്ടിവെച്ച കാശു കിട്ടിയാല്‍ ഭാഗ്യം. പല രാഷ്ടീയ മലക്കം മറിഞ്ഞ് സിനിമയും കളഞ്ഞ് മോദിക്ക് അടിമയായി ജീവിച്ചു കൊള്ളാമെന്നാണ് ശപഥം .പണക്കൊഴുപ്പില്‍ രാഷ്ടീയം മറിയുമ്പോള്‍ കുറുമ്പക്ക് വീണ്ടും കഞ്ഞി കുമ്പിളില്‍ തന്നെ.   നിങ്ങള്‍ കൊയ്യും വയലെല്ലാം നിങ്ങടെയാകും പൈങ്കിളിയേ.... പണ്ടു സുഖിപ്പിച്ചതാ ഇപ്പോള്‍ അവരും കണക്കായി .പാവപ്പെട്ടവന്റെ പേര്‍ ചൊല്ലി പള്ള വീര്‍പ്പിക്കുന്ന പാര്‍ട്ടിയും ഗാന്ധി തൊപ്പിയിട്ട് ഗാന്ധിയുടെ പേര്‍ പറയുന്ന പാര്‍ട്ടിയേയും നമ്മള്‍ കണ്ടു കഴിഞ്ഞു.

എന്താണ് നേട്ടം ആര്‍ക്കാണ് നേട്ടം. എല്ലാ സ്ഥാനാര്‍ത്ഥികളും കോടീശ്വരന്‍മാര്‍ തന്നെയായാകുമ്പോള്‍ അവര്‍ കോടീശ്വരന്‍മാര്‍ക്കു വേണ്ടി വാ പൊളിക്കയും ചെയ്യുമ്പോള്‍ പാവപ്പെട്ടവന്‍ വീണ്ടും വീണ്ടും താഴേക്കു പോവുകയും പണക്കാരന്‍ വീണ്ടും ഉന്നതി പ്രാപിക്കയും ചെയ്യുമ്പോള്‍ ഇന്ത്യ എന്ന രാജ്യത്ത് ധ ന പ ര മാ യ ഒരു അസംതു തി ലാവസ്ഥ സൃക്ഷിക്കപ്പെടുകയല്ലാതെ ധനപരമായ ഒരു സമത്വം ഉണ്ടാകുമോയെന്ന് എനിക്കു തോന്നുന്നില്ല .ചുരുക്കി പറഞ്ഞാല്‍ പാവപെട്ടവനു പ്രാണന്‍ കളഞ്ഞാലും രക്ഷ യുണ്ടോയെന്നു തോന്നുന്നില്ല. പണക്കൊഴുപ്പിന്റെ രാഷ്ട്രീയം പാവപ്പെട്ടവനെ വീണ്ടും പട്ടിണിയാക്കുന്നുവെന്നു ചുരുക്കം
Join WhatsApp News
Ponmelil Abraham 2019-05-02 06:46:38
A super message and analysis of the current situations surrounding the present election. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക