Image

24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഹനീഫയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 09 May, 2019
24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഹനീഫയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി.
ദമ്മാം: 24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്‌ക്കാരികവേദി സ്ഥാപകനേതാക്കളില്‍ ഒരാളും, കേന്ദ്രകമ്മിറ്റി അംഗവുമായ ഹനീഫ വെളിയങ്കോടിന് നവയുഗം കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നല്‍കി. 

 നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്, കേന്ദ്രരക്ഷാധികാരി ഷാജി മതിലകം നവയുഗത്തിന്റെ ഉപഹാരം ഹനീഫയ്ക്ക് കൈമാറി. നവയുഗം സീനിയര്‍ നേതാവ് ഉണ്ണി പൂച്ചെടിയല്‍ ആശംസപ്രസംഗം നടത്തി. എല്ലാവര്‍ക്കും നന്ദി പറഞ്ഞു ഹനീഫ മറുപടിപ്രസംഗം നടത്തി.

24 വര്‍ഷമായി ദമ്മാമിലെ സാമൂഹ്യസാംസ്‌ക്കാരികരംഗത്ത് സജീവമായിരുന്ന ഹനീഫ മലപ്പുറം വെളിയംകോട് സ്വദേശിയാണ്. 2007 ല്‍ നവയുഗം സാംസ്‌ക്കാരികവേദിയുടെ രൂപീകരണത്തില്‍ പങ്കാളിയായ ഹനീഫ, ഇത്രകാലവും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചു. ദമ്മാമില്‍ ഒരു കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി നോക്കി വരികയായിരുന്ന ഹനീഫ, കമ്പനി നേരിട്ട സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്നാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

നാട്ടില്‍ ഭാര്യയും, ഏകമകനുമടങ്ങുന്ന കുടുംബത്തോടൊപ്പം വിശ്രമജീവിതം ചെലവിടാനും, അതോടൊപ്പം സാമൂഹ്യരാഷ്ട്രീയമേഖലകളില്‍ സജീവമാക്കാനും, ആണ് ഹനീഫയുടെ ഭാവിപരിപാടികള്‍.



24 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഹനീഫയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക