Image

പ്രസിഡന്റ്- കോണ്‍ഗ്രസ് നേര്‍ക്കുനേര്‍? (ബി ജോണ്‍ കുന്തറ)

Published on 09 May, 2019
പ്രസിഡന്റ്- കോണ്‍ഗ്രസ് നേര്‍ക്കുനേര്‍? (ബി ജോണ്‍ കുന്തറ)
അമേരിക്ക, ഭരണ തലസ്ഥാനത്തു ഒരു ഭരണഘടനാ പ്രതിസന്ധി നേരിടുകയാണ് ഇതുപോലുള്ള പ്രതിബന്ധങ്ങള്‍ നേതാക്കള്‍ക്ക് ഒരു പുത്തരിയല്ല എങ്കിലും ഇത്തവണ അത് കൂടുതല്‍ ശ്രദ്ധേയമായിരുന്നു.കാരണം ഡൊണാള്‍ഡ് ട്രാമ്പാണല്ലോ പ്രസിഡന്റ്.

ഇത്തവണ ഇതിലെ വില്ലന്‍, റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ടും അറ്റോര്‍ണി ജനറല്‍ വില്യം ബാറും. നാം ഈ റഷ്യന്‍ ട്രംപ് തിരഞ്ഞെടുപ്പു ഗൂഡാലോചന നാടക വിചാരണ കാണുവാനും കേള്‍ക്കുവാനും തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ രണ്ടായിയിരിക്കുന്നു. വിചാരണ നടന്നു ട്രംപ് നിരപരാധി എന്ന അവലോകനവും പുറത്തുവന്നു.

400 ലധികം പേജുകളുള്ള ഈ റിപ്പോര്‍ട്ട് രണ്ടു മൂന്നു രീതികളിലാണ് പുറത്തുവന്നിരിക്കുന്നത് ഒന്ന് പൊതുവെ പൊതുജനതക്ക് ഇതില്‍ 15 ശതമാനത്തോളം നമുക്ക് വായിക്കുവാന്‍ പറ്റില്ല. എന്നാല്‍ കോണ്‍ഗ്രസ്സിനു കൊടുത്തിട്ടുള്ള റിപ്പോര്‍ട്ടില്‍ വെറും 2 ശതമാനമേ ഒളിക്കപ്പെടുന്നുള്ളു ഇതിന്‍റ്റെ കാരണം കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള നിയമങ്ങളാണ് വിചാരണ സമയം ശേഖരിച്ചതും ശിഷിക്കപ്പെടാത്തവരുടെയും വിവരങ്ങള്‍ പുറത്തുവിട്ടുകൂടാ. അതാണ് എ.ജി. ബാര്‍ അനുസരിക്കുന്നത്.

ഇവിടാണ് ഹൌസ് നിയമ കമ്മിറ്റി അധ്യക്ഷന്‍, നാടലരും ബാറും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് .ആദ്യ ഘട്ടത്തില്‍ നാടലാര്‍, ബാറിനെ തന്‍റ്റെ സഭയുടെ മുന്നില്‍ ഹാജരാകുവാന്‍ ആഹ്വാനം നല്‍കി എന്നാല്‍ സഭയില്‍ തന്നോടു ചോദ്യങ്ങള്‍ ഹൌസ് അംഗങ്ങള്‍ക്കു മാത്രമേ ചോദിക്കുവാന്‍ പാടുള്ളു എന്ന ബാറിന്‍റ്റെ നിലപാടില്‍ വിചാരണ മുടങ്ങി.

അതിനുശേഷം, മുഴുവന്‍ റിപ്പോര്‍ട്ടിനു വേണ്ടിയുള്ള വടംവലി തുടങ്ങി. എ ജി മറ്റു പല വിട്ടുവീഴ്ചകള്‍ക്കും ഒരുങ്ങി എങ്കിലും അതിലൊന്നും ഡെമോക്രാറ്റ് ഭാഗത്തിന് തൃപ്തി വന്നിട്ടില്ല ഇന്നലെ നാടലാര്‍ വിളംബരം പുറപ്പെടുവിച്ചു എ ജി ബാര്‍,  കോണ്‍ഗ്രസ്സിനെ ധിക്കരിക്കുന്നു, നീതിസഭയെ അവഗണിക്കുന്നു ഇതില്‍ കേസെടുക്കുന്നു.

പുറകെ പ്രസിഡന്‍റ്റ് ട്രംപും അറിയിപ്പു പുറപ്പെടുവിച്ചു, മുള്ളര്‍ റിപ്പോര്‍ട്ട്തന്‍റ്റെ ഭരണ നിര്വ്വയഹണാധികാര മേഖലയില്‍ അതിനാല്‍ മുഴുവന്‍ രൂപത്തില്‍ കാണുന്നതിന് ആര്‍ക്കും അധികാരമില്ല. ഇവിടാണ് ഭരണഘടനാ  പ്രതിസന്ധി ഉദിച്ചിരിക്കുന്നത്.

ഭരണഘടനാ പ്രകാരം എ.ജി. പദവി പ്രസിഡന്‍റ്റിന്‍റ്റെ അതികാരത്തില്‍ വരും അതിനാല്‍ കോണ്‍ഗ്രസ്സിന് ഇതില്‍ അധികമൊന്നും കൈകടത്തുന്നതിന് അവകാശമില്ല. ഭരണഘടന അനുശാസിക്കുന്ന അധികാര വിഭജനം അമേരിക്കയില്‍ സാധാരണ ചോദ്യപ്പെടാറില്ല. എന്നാല്‍ ചോദ്യപ്പെടുന്നത് ആദ്യ സംഭവുമല്ല.

ഒബാമയുടെ ഭരണകാലം അന്നത്തെ എ.ജി. എറിക്ക് ഹോള്‍ഡറും അന്നത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയന്ധ്രിച്ചിരുന്ന ഹൌസ് ഇതുപോലുള്ള കേസെടുപ്പുകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നാല്‍ അവയൊന്നും അധികം മുന്നോട്ടു പോയിട്ടില്ല.

നാടലരും കൂട്ടരും ഈ വിവാദങ്ങളുമായി കോടതികളെ സമീപിക്കും. ഒന്നിനും ഒരു തീര്‍പ്പും ഉടനെ സംഭവിക്കില്ല . കോടതികളില്‍ വര്‍ഷങ്ങളോളം ഈകേസുകള്‍ കെട്ടിക്കിടക്കും അതാണ് സംഭവിക്കുവാന്‍ പോകുന്നത്. അവസാനം സുപ്രീം കോടതിയിലെത്തും അപ്പോളേക്കും 2020 തിരഞ്ഞെടുപ്പും നടന്നിരിക്കും.

രണ്ടു കൂട്ടരുടെയും കോടതി ചിലവുകള്‍ നമ്മുടെ നികുതിപ്പണമാണല്ലോ അതിനാല്‍ കോടതിയുദ്ധം  എത്ര നീണ്ടുപോയാലും ആര്‍ക്കുചേദം? ഒബാമ സമയത്തെ എറിക് ഹോള്‍ഡര്‍  കേസ് അവസാനം കോടതി തള്ളിക്കളയുകയായിരുന്നു.

ഇവിടെ എ.ജി. ബാറിന്‍റ്റെ വാദമുഖങ്ങള്‍ വിജയിക്കുന്നതിനുള്ള സാധ്യതകളാണ് കാണുന്നത് കാരണം, എ.ജി.താന്‍ അനുസരിക്കേണ്ട നിയമങ്ങളാണ് ലംഗിക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നത്. കൂടാതെ എ.ജി. മറ്റു പല ഒത്തുതീര്‍പ്പുകള്‍ക്കും സന്നദ്ധത കാട്ടി എന്നാല്‍ ആരും ചെവിക്കൊണ്ടില്ല.
പൊതുജനം പൊതുവെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഈ നീക്കങ്ങളില്‍ പ്രതിപത്തി കാട്ടുന്നില്ല എന്നാണ് വാര്‍ത്തകള്‍ കാണുന്നത് . ഈ റഷ്യട്രംപ് ഗൂഡാലോചന കോലാഹലം കേട്ടു മടുത്തു ട്രംപ് തെറ്റോന്നും ചെയ്തിട്ടില്ല എന്ന വിധിയും വന്നു. പിന്നെന്തിനീ ചത്ത കുതിരയെ വീണ്ടും തല്ലുന്നു ജീവിക്കുമോ?


Join WhatsApp News
Boby Varghese 2019-05-09 12:11:21
Trump's biggest crime was winning the 2016 election. He should have known that the election belonged to Hillary Clinton. How dare Trump win the election making all the fake news his enemy? How dare Trump care about ordinary American workers in the Rust Belt? Doesn't he know that we live in a global economy now, and the American workers are immaterial? Doesn't Trump know that caring about one's nation and its citizens is obsolete?

For all his flaws, Trump is the best thing to have happened to our corrupt national politics. He ripped the mask off our political and media establishments. He is the much needed human defibrillator to our political system. For the crime of winning the 2016 election,the elites have pinned all kinds of crimes on Trump, hoping something will stick. What we have been seeing for the last two and a half years is nothing but revenge in steroids.
Me2 2019-05-09 15:34:37
തമിഴ്നാട്ടിൽ എംജിയാർ മരിച്ചപ്പോൾ ചിലർ ആത്മഹത്യ ചെയ്‌തു എന്ന് കേട്ടിട്ടുണ്ട്. അതിനോട് യോജിക്കാൻ കഴിയുന്നില്ലെങ്കിലും, അത് ച്യ്തവർക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുത്തവനായിരുന്നു എംജിയാർ . എന്നാൽ ഇവിടെ ഒരുത്തൻ ട്രംപിന് വേണ്ടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതെന്തിനാണെന്ന് മനസിലാക്കുന്നില്ല .  കള്ളത്തരങ്ങളിലൂടെയും, വഞ്ചനയുടെയും ചതിയുടെയും, ശത്രുക്കളോട് കൂട്ടുകൂടിയും അധികാരത്തിൽ വന്ന ജന്മം അമേരിക്കയിൽ ഉണ്ടെന്നു തോന്നുന്നില്ല .
അമേരിക്കൻ പോത്ത് 2019-05-10 09:06:13
പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ല മി ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക