Image

കുഞ്ഞിനെ കൊന്ന കേസില്‍ അറസ്റ്റിലായ വനിത ആത്മഹത്യക്കു ശ്രമിച്ചു

Published on 09 May, 2019
കുഞ്ഞിനെ കൊന്ന കേസില്‍ അറസ്റ്റിലായ വനിത ആത്മഹത്യക്കു ശ്രമിച്ചു
ലിറ്റില്‍ ഫെറി, ന്യു ജെഴ്‌സി.
അഞ്ചു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ കൊന്ന കേസില്‍ അറസ്റ്റിലുള്ള ഇന്ത്യന്‍ വനിത ഹിരല്‍ ബന്‍ ഭവ്‌സര്‍, 29, പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ആത്മഹതയക്കു ശ്രമിച്ചു. നനഞ്ഞ പേപ്പര്‍ ടവ്വലുകള്‍ വായില്‍ കുത്തിത്തിരുകിയും കയ്യിലെ ഞരമ്പ് കടിച്ചു മുറിക്കാനും നഖം കൊണ്ട് മുറിക്കാനുമൊക്കെ ശ്രമിച്ചു. ഇതേത്തുടര്‍ന്നു അവരെ ആശുപത്രിയിലാക്കി.
മെയ് 2-നുനടന്ന സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ ഭവ്‌സര്‍ കുറ്റം നിഷേധിച്ചു. ഭവ്‌സറിനു സ്വന്തം അറ്റോര്‍ണിയെ ഏര്‍പ്പെടുത്താന്‍ ഈ മാസം 17-ലേക്കു കേസ് മാറ്റി വച്ചു.
വീട്ടുകാര്‍ ആരും കോടതിയില്‍ എത്തിയില്ല. ശൂന്യമായ നോട്ടത്തോടെ ദുഖിതയായിട്ടാണു അവര്‍ കോടതിയിലെത്തിയതെന്നു നോര്‍ത്ത് ജെഴ്‌സി റിക്കോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു്.
അപ്പാര്‍ട്ട്‌മെന്റില്‍ രാത്രി അത്താഴം കഴിച്ചു കൊണ്ടിരിക്കെ കുട്ടി കരഞ്ഞപ്പോള്‍ കുട്ടിയേയും എടുത്ത് ഭവ്‌സര്‍ മുറിയിലേക്കു പോകുകയായിരുന്നു. പിന്നീട് കിച്ചണില്‍ നിന്നു കത്തി എടുത്തു കുഞ്ഞിന്റെ കഴുത്തിലും ഇടതു കൈക്കും കുത്തി.
തനിക്കു നെഞ്ചുവേദനയാണെന്നു പറഞ്ഞു പോലീസിനെ വിളിച്ച ഭവ്‌സര്‍ പിന്നീട് തന്റെ ഭര്‍ത്താവ് കത്തികൊണ്ട് തന്നെ കുത്താന്‍ ശ്രമിക്കുന്നതായി പറഞ്ഞു. പോലീസ് എത്തി ഭര്‍ത്താവ് ജയ്മിനെ വിലങ്ങു വച്ചു. അപ്പോഴേക്കും മുറിയില്‍ നിന്നു പുറത്തു വന്ന ഭവ്‌സര്‍ താനാണു കുഞ്ഞിനെ കൊന്നതെന്നു പറഞ്ഞു. കുഞ്ഞിനെ തനിക്കു വേണ്ടായിരുന്നു എന്നും അറിയിച്ചു.
പ്രസവശേഷം പല സ്ത്രീകളും അനുഭവിക്കുന്ന പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്റെ ഇര ആണു ഭവ്‌സര്‍ എന്നു കരുതുന്നു.
Join WhatsApp News
josecheripuram 2019-05-09 20:42:56
When a human goes through changes in life,hormones act up.Emotional balance is created when you where a child and it has to be balanced,We see people& we think they are OK.Education/or personality does not matter.I have seen People of high caliber act erotically.A person commits a crime,he/she is not in the right mind.For a moment Lost sanity.
Jack Daniel 2019-05-09 23:36:18
Hi....How are you?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക