Image

കണ്‍ടെംപ്റ്റ് ഓഫ് കോണ്‍ഗ്രസ് നടപടികള്‍ എങ്ങനെ നീങ്ങും? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 May, 2019
കണ്‍ടെംപ്റ്റ്  ഓഫ് കോണ്‍ഗ്രസ് നടപടികള്‍ എങ്ങനെ നീങ്ങും? (ഏബ്രഹാം തോമസ്)
അറ്റേണി ജനറല്‍ വില്യംബാര്‍ വിചാരണയ്ക്ക് ഹാജരാകാതെ ഇരുന്നത് നേരിടുവാന്‍   കണ്‍ടെംപ്റ്റ് ഓഫ് കോണ്‍ഗ്രസ് നടപടികളുമായി മുന്നോട്ട് പോകും എന്നാണ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റിക് നേതാക്കള്‍ പറുന്നത്. കണ്‍ടെപ്റ്റ് ഓഫ് കോണ്‍ഗ്രസ് അഥവാ കോണ്‍ഗ്രസിനോട് അനാദരവ് കാ്ട്ടി എന്ന വിഷയം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ സാധ്യതയുണ്ട്. എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ശാഖകള്‍ തമ്മില്‍ ഭരണഘടനാപരമായ അധികാരപോര് മാസങ്ങളായി തുര്‍ന്ന് വരുന്നതിന്റെ നേരിട്ടുളള ഏറ്റുമുട്ടലായിരിക്കും ഈ നടപടികള്‍. എല്ലാ സബപീനയും ശക്തമായി എതിര്‍ക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പറഞ്ഞിട്ടുണ്ട്.

തങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മൊഴി നല്‍കാതിരിക്കുകയോ രേഖകള്‍ ഹാജരാക്കാതെ ഇരിക്കുകയോ ചെയ്യുമ്പോള്‍ ഒരു ഹൗസ്, സെനറ്റ് അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകാറുണ്ട്. ഇതിന് കോണ്‍ഗ്രസിന് അധികാരമുണ്ടെന്ന് കോടതികള്‍ പല തവണ വിധിച്ചിട്ടുണ്ട്.

മറ്റ് ശാഖകളുമായി ഏറ്റുമുട്ടുമ്പോള്‍ ഇത് സങ്കീര്‍ണ്ണമാവാറുണ്ട്. കോണ്‍ഗ്രസിന് വിട്ടു നല്‍കുവാനാവാത്ത വിവരങ്ങള്‍ പ്രസിഡന്റുമാരുടെ പക്കല്‍ ഉണ്ടാവും. മുമ്പ് കണ്‍ടെംപ്റ്റ് നടപടികള്‍ ആരംഭിക്കും എന്ന താക്കീത് ഭരണകൂടത്തെ സഹകരിപ്പിക്കുവാനോ ഒത്തുതീര്‍പ്പിന് തയ്യാറാകുവാനോ പര്യാപ്തമാക്കിയിട്ടുണ്ട്.
കണ്‍ടെംപ്റ്റ് ഓഫ് കോണ്‍ഗ്രസ് നടപടികളിലേയ്ക്ക് നീങ്ങുന്നത് സാധാരണമല്ല. 1980 ന് ശേഷം 30ല്‍ കുറവ് അവസരങ്ങളേ ഉണ്ടായിട്ടുള്ളൂ എന്ന് കോണ്‍ഗ്രഷ്‌നല്‍ റിസര്‍ച്ച് സര്‍വീസ് പറയുന്നു.

കണ്‍ടെംപ്റ്റ് ഓഫ് കോണ്‍ഗ്രസായി ഒരു വ്യക്തിയെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് ക്രിമിനല്‍ കണ്‍ടെംപ്റ്റ് റെഫറല്‍ യു.എസ്. അറ്റേണിക്ക് അയയ്ക്കുന്നു. ശിക്ഷിച്ചാല്‍ പതിനായിരം ഡോളര്‍ പിഴയും ഒരു വര്‍ഷം ജയില്‍ ശിക്ഷയും വിധിക്കും. എന്നാല്‍ ജസ്റ്റീസ് ഡിപ്പാര്‍്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ ഒരംഗത്തിന്റെ ശിക്ഷ നടപ്പാക്കാന്‍ ഇടയില്ല. ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് ആര്‍ക്കെതിരെ ക്രിമിനല്‍ ചാര്‍ജ്ജുകള്‍ ചുമത്താം എന്ന് തീരുമാനിക്കാം. സാധാരണ ഗതിയില്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലെ ഒരു അധികാരയുടെ മേല്‍കുറ്റം ചുമത്തില്ല, പ്രത്യേകിച്ച് ഇപ്പോഴുള്ളത് പോലെ ആ അധികാരി രാജ്യത്തെ പരമോന്നത നിയമഅധികാരിയാവുമ്പോള്‍.

ഈയടുത്തകാലത്ത് മുന്‍ വൈറ്റ് ഹൗസ് കോണ്‍സല്‍ ഹാരിയറ്റ് മയേഴ്‌സിനും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോഷ്വാ ബോള്‍ട്ടനും എതിരെ യു.എസ്. അറ്റേണിമാര്‍ നടപടി സ്വീകരിച്ചില്ല. അത് 2008 ല്‍ ആയിരുന്നു. തുടര്‍ന്ന് 2012 ല്‍ അറ്റേണി ജനറല്‍ എറിക്ക് ഹോള്‍ഡര്‍ ജൂനിയറിനെതിരെയും നടപടി എടുത്തില്ല. ഇന്നത്തെ പോലെ അന്നും പ്രസിഡന്റും(ഡെമോക്രാറ്റ്) ജനപ്രതിനിധി സഭാനിയന്ത്രണവും(റിപ്പബ്ലിക്കന്‍) വ്യത്യസ്ത പാര്‍്ടിയുടേതായിരുന്നു.

മറ്റൊരു പരിഹാരമാര്‍ഗം ഫെഡറല്‍ കോടതിയെ അഭയം പ്രാപിക്കുകയാണ്. എന്നാല്‍ ഇത് കാലതാമസം വരുത്തും. ഹൗസിനോ സെനറ്റിനോ ഒരു ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നിര്‍ദ്ദിഷ്ട വ്യക്തി കോണ്‍ഗ്രഷ്‌നല്‍ സബ്പീന പാലിക്കണമെന്ന് വിധി സമ്പാദിക്കാം.

എന്നാല്‍ ട്രമ്പ് ഒരു സബ്പീന ഉണ്ടായാലും 2020 ലെ ഇലക്ഷന്‍ കഴിയുന്നത് വരെ വിവരം നല്‍കാതിരുന്നു എന്ന് വരാം. ഹോള്‍ഡറിനെതിരെ വിധി ഉണ്ടായിട്ടും പ്രസിഡന്റ് ബരാക്ക് ഒബാമ ഭരണകൂടം റിപ്പബ്ലിക്കനുകള്‍ നിയന്ത്രിച്ചിരുന്ന സഭയ്ക്ക് വിവരം കൈമാറിയത് നാല് വര്‍ഷത്തിന് ശേഷമാണ്. ഫാസ്റ്റ് ആന്റ് ഫ്യൂറിയസ് തോക്ക് വാണിഭത്തിന്റെ വിവരമാണ് നാല് വര്‍ഷം വൈകി കൈമാറിയത്.

കോണ്‍ഗ്രസിന് അനുകൂലമായി കോടതി വിധിച്ചാല്‍ പ്രതിയെ കോര്‍ട്ട് അലക്ഷ്യത്തിന് ജയിലിലടയ്ക്കാം. മറ്റൊരു പോം വഴി വളരെ ദുര്‍ലഭവും വിവാദപരവുമാണ്. കോണ്‍ഗ്രസിന്റെ അധികാരം ഉപയോഗിച്ച് ഇന്‍ഹെരന്റ് കണ്‍ടെംപ്റ്റ് എന്ന് കണ്ടെത്തുക. 1935 നു ശേഷം ഇത് പ്രയോഗിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം പാലിക്കുവാന്‍ ഒരു കാലത്ത് ഇത് സാധാരണമായി ഉപയോഗിച്ചിരുന്നു. ഒരു വ്യക്തിയെ ഹൗസിന്റെയോ സെനറ്റിന്റെയോ സാര്‍ജെന്റ് അറ്റ് ആംസ് അറസ്റ്റ് ചെയ്ത് മുഴുവന്‍ സഭയുടെയോ സെനറ്റിന്റെയോ മുമ്പാകെ ഹാജരാക്കി വിചാരണ ചെയ്യും. ശിക്ഷിച്ചാല്‍ പ്രതി നിര്‍ദ്ദേശം പാലിക്കുന്നത് വരെ ജയില്‍ വാസം തുടരണം.

ഈ അവസരത്തില്‍ ഇംപീച്ച്‌മെന്റിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു അധികാരിയെ ഇംപീച്ച് ചെയ്യുവാന്‍ മടിക്കുകയില്ല.

എന്നാല്‍ ഹൗസ് ഇംപീച്ച് ചെയ്യാന്‍ വോട്ട് ചെയ്താലും ഇത് ആദ്യപടി മാത്രമേ ആകുന്നുള്ളൂ. ഇംപീച്ച്‌മെന്റില്‍ രണ്ട് സഭയ്ക്കും പങ്കാളിത്തമുണ്ട്. ഇപ്പോള്‍ റിപ്പബ്ലിക്കനുകളുടെ നിയന്ത്രണത്തിലുള്ള സെനറ്റിന് മാത്രമേ ഒരു അധികാരിയെ കുറ്റക്കാരനെന്ന് വിധിക്കുവാനും  അധികാരസ്ഥാനത്ത് നിന്ന് മാറ്റുവാനും കഴിയുകയുള്ളൂ. മുമ്പ് ജിഓപി നിയന്ത്രണത്തിലുള്ള സഭ പ്രസിഡന്റ് ബില്‍ക്ലിന്റണെ ഇംപീച്ച് ചെയ്യണമെന്ന് തീരുമാനിച്ചപ്പോള്‍ ഡെമോക്രാറ്റുകള്‍ നിയന്ത്രിച്ചിരുന്ന സെനറ്റ് ഇത് അംഗീകരിക്കുവാന്‍ വിസമ്മതിച്ചു. ക്ലിന്റണ്‍ അധികാരത്തില്‍ തുടര്‍ന്നു.

കണ്‍ടെംപ്റ്റ്  ഓഫ് കോണ്‍ഗ്രസ് നടപടികള്‍ എങ്ങനെ നീങ്ങും? (ഏബ്രഹാം തോമസ്)
Join WhatsApp News
Anthappan 2019-05-10 08:47:03
 WHAT IS CONTEMPT OF CONGRESS?
Congress can vote to hold a person "in contempt" if that person refuses to testify, won't provide information requested by the House or the Senate, or obstructs an inquiry by a congressional committee.

Congress' power to hold someone in contempt may be used to "coerce compliance" with its demands, punish a person or remove an obstruction to the inquiry or proceeding, according to the Congressional Research Service.

The authority is not specifically laid out in the Constitution, but it is considered an implied power of Congress, according to the CRS. Congress can pursue a criminal or a civil contempt citation.

Under a rarely used doctrine known as "inherent contempt," the House or the Senate could send members of its security force — the sergeant at arms — to arrest and detain the witness. This power, however, hasn't been used since 1934, when William MacCracken, a former member of President Herbert Hoover's administration, was arrested and held under a warrant after he declined to appear before the Senate. According to The Washington Post, the Senate sergeant at arms did not have a place to hold MacCracken, who was later put up at a nearby hotel.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക