Image

പൂരം (കവിത -ജിഷ രാജു)

Published on 11 May, 2019
പൂരം (കവിത -ജിഷ രാജു)
ശക്തന്റെ തട്ടകത്തില്‍
കരിയുടെ, വെടിയുടെ
താളത്തിന്റെ ,നിറത്തിന്റെ
പൂരം

രാത്രിയും പകലും മറന്ന്
ആനക്കാഴ്ചകള്‍ക്കിടയിലൂടെ
എഴുതുള്ളിപ്പിന്റെ
ആരവം നിറച്ച്
വാദ്യങ്ങളില്‍ വിരല്‍ തുള്ളിച്ച്
വര്‍ണ്ണങ്ങള്‍ നോക്കി
വെടിക്കെട്ടിന്‍ വിസ്മയം
കണ്ണിലൊതുക്കി
ശക്തന്റെ തട്ടകങ്ങള്‍
ഒരു വട്ടത്തിലേക്ക്....

പഞ്ചാമൃതധാരയാല്‍
പഞ്ചവാദ്യവും
ആയിരം വിരല്‍ത്തുമ്പുകളില്‍
ഇലഞ്ഞിത്തറമേളം ലയിപ്പിച്ച്
മേളങ്ങളുടെ വാദ്യങ്ങളുടെ
നാദ ഗോപുരങ്ങള്‍ പണിത്
ആകാശത്തില്‍
അഗ്‌നിപുഷ്പങ്ങള്‍ കൊണ്ട്
പൂക്കളമൊരുക്കി
കുടമാറ്റത്തിന്റെ
ആനന്ദവിസ്മയങ്ങള്‍ വിതറി
ഒരു വട്ടത്തിനുള്ളിലേക്ക്
വീണ്ടും പൂരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക