Image

നൂതന കവിത (ജോസ് വിളയില്‍)

ജോസ് വിളയില്‍ Published on 13 May, 2019
നൂതന കവിത (ജോസ് വിളയില്‍)
നൂതന കവിതയ്ക്കാശാന്‍ കുഞ്ചന്‍-
നമ്പ്യാരാവാനാണൊരു സാധ്യതയേറെ
ചിന്തയ്‌ക്കൊരു കുരു നല്കുക ലക്ഷ്യം
ചിന്തിപ്പവരത് ചൊല്ലീടുന്നു
മനസാം മണ്ണിനു നനവത് കണ്ടാല്‍
ആക്കുര നന്നായ് പൊട്ടിമുളയ്ക്കും
അതിനുടെ ഇലയും ഫലവും തണലും
ആര്‍ക്കേലും നല്‍ഗുണകരമാകും.

വൃത്തവുമില്ലൊരു മഞ്ജരി കാകളി
പോയിട്ടുപമയതാകും  അധികം കാണ്‍ക
വള്ളത്തോളും ആശാനും തന്‍
കവിതകളെങ്ങനെ മേല്ത്തരമായി?
അക്കാലം നടമാടിയൊരന്യായത്തി-
ന്നവരുടെ വരികള്‍ വിപ്ലമായി.

വികാര വിചാര വിചാരണ നല്‍കാന്‍
നൂതന കവിതയ്ക്കാകും തീര്‍ച്ച
അതിനാല്‍ കുറ്റംപറയുക വേണ്ട.
-എന്നാലും നീ തെറിപറയുമതെങ്കില്‍
പിന്നെന്താണൊരു ഗതി
നാരായണ ജയ...നാരായണ ജയ.


Join WhatsApp News
മനോജ് തോമസ് , അഞ്ചേരി 2019-05-13 20:07:13
ആധൂനിക  കവിതയിൽ  കാണപ്പെടുന്ന  മാലിന്യങ്ങളുടെ  അതിപ്രസരം  വളരെ  മനോഹരമായി വർണ്ണിച്ചിരിക്കുന്നു . രാജാവ്  നഗ്നനാണ്  എന്ന്  തുറന്ന്  പറയാൻ  തോന്നിയതിൽ ...  അഭിനന്ദനങ്ങൾ 
ബെന്നി 2019-05-14 15:16:34
'വികാര വിചാര വിചാരണ നല്‍കാന്‍
നൂതന കവിതയ്ക്കാകും തീര്‍ച്ച
അതിനാല്‍ കുറ്റംപറയുക വേണ്ട. "!!   
Thank you !
മനോരാജ്യം 2019-05-14 19:30:22
ലളിതമായ ഓട്ടംതുള്ളൽ വരികൾക്കിടയിൽ മനോജ് എന്താണാവോ മനോരാജ്യം വായിച്ചെടുത്തത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക