Image

യു എസ് - ചൈന വാണിജ്യ യുദ്ധം? (ബി ജോണ്‍ കുന്തറ)

Published on 14 May, 2019
യു എസ് - ചൈന വാണിജ്യ യുദ്ധം? (ബി ജോണ്‍ കുന്തറ)
ഒരല്‍പ്പം ചരിത്രം പതിനേഴാം നൂറ്റാണ്ടുമുതല്‍ ചൈനയും അമേരിക്കയുമായി കടല്‍ മാര്‍ഗം കച്ചവട ബന്ധങ്ങള്‍ നിലനിന്നിരുന്നു. അന്നത്തെ പ്രധാന ചൈനീസ് ഇറക്കുമതി സില്‍ക്ക്, കളിമണ്‍ പാത്രങ്ങള്‍, തേയില. പിന്നീട് ഒന്നാം ലോകമഹായുദ്ധകാലം മുതല്‍ പലേ രീതികളിലും അമേരിക്ക ചൈനയുമായി, പെസഫിക് സമുദ്രത്തിലും ഈസ്റ്റ് ഏഷ്യന്‍ ഭൂഖണ്ഡത്തിലും സ്വാധീനം ഉറപ്പിക്കുന്നതിനുപലേ കൂട്ടുകെട്ടുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്.

1949ല്‍ മാവോയുടെ ആധിപത്യത്തില്‍ ചൈന കമ്മ്യൂണിസ്റ്റ് തത്വസംഹിതകളെ അടിസ്ഥാനപ്പെടുത്തി ഒരു ഭരണം രുപീകരിക്കുകയും ചൈന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമധേയം സ്വീകരിച്ചു. മാവോയെ ചെറുത്ത നാഷണലിസ്റ്റുകള്‍ തൈവാന്‍ ഐലന്‍ഡില്‍ രക്ഷനേടി അമേരിക്ക ഇവര്‍ക്ക് സംരക്ഷണവും കൊടുത്തു.

പിന്നീട് കൊറിയന്‍ യുദ്ധം, വിയറ്റ്‌നാം യുദ്ധം ഇവ അമേരിക്കന്‍ ചൈനാ ബന്ധങ്ങളില്‍ കൂടുതല്‍ ഉലച്ചിലുകള്‍ വരുത്തി എല്ലാ നയതന്ത്രബന്ധങ്ങളും ഭഞ്ജിക്കപ്പെട്ടു അമേരിക്ക തൈവാനെ ചൈനയായി അംഗീകരിച്ചു.യൂ. ന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വവും നല്‍കി.

ചൈനയും അമേരിക്കയുമായുള്ള സംഘര്ഷാനവസ്ഥകള്‍ക്ക് ഒരു മാറ്റം വരുന്നത് 1969ല്‍ പ്രസിഡന്‍റ്റ് നിക്‌സന്‍റ്റെ സമയം മുതല്‍. അതും പ്രധാനമായി റഷ്യക്ക് ഒരുമറുപടി നല്‍കുന്നതിനും ചൈനയെ റഷ്യാ കൂട്ടുകെട്ടുകളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും. പ്രസിഡന്‍റ്റ് ജിമ്മി കാര്‍ട്ടറിന്‍റ്റെ സമയം ചൈനക്ക് അമേരിക്ക മുഴുവന്‍ നയതന്ത്ര ബന്ധം വീണ്ടും നല്‍കി.

അതിനുശേഷം അമേരിക്ക ചൈനാ ബന്ധം ശീഘ്രഗതിയില്‍ മുന്നോട്ടു പോകുകയായിരുന്നു.ലോക വ്യവഹാര സംഘടനയില്‍ അംഗത്വം ലഭിച്ചു പിന്നീട് എല്ലാ സമ്പന്ന രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന സംഘടനകളിലും ചൈന കയറിപ്പറ്റി.

ചൈനയിലെ താഴ്ന്ന കൂലിയും, ഭരണകൂടം നിയന്ദ്രിക്കുന്ന എല്ലാ സംവിധാനങ്ങളും അമേരിക്കയിലെ നിരവധി വന്‍ സ്ഥാപനങ്ങളെ ആകര്‍ഷിച്ചു അവര്‍ ചൈനയില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി ആപ്പിള്‍ കമ്പ്യൂട്ടര്‍ പോലുള്ള കോര്‍പറേഷന്‍സ് ഉദാഹരണം.

അമേരിക്കന്‍ ജനതയുടെ എല്ലാത്തിനും കുറഞ്ഞവില മോഹം ചൈന മുതലെടുത്തു അവിടെ നിര്‍മ്മിതമായ നിത്യോപയോഗ സാമഗ്രികളും ഭക്ഷണ സാധങ്ങളും അമേരിക്കയിലേക്ക് നിര്ബാഗധീ കയറ്റിവിട്ടു. കടകളെല്ലാം ചൈനീസ് നിര്‍മ്മിത സാധങ്ങള്‍ കൊണ്ട് നിറഞ്ഞു.

ഈ അവസ്ഥ അമേരിക്കയില്‍ വ്യവസായമേഖലകളെ ബാധിക്കുവാന്‍ തുടങ്ങിയിട്ട് നിരവധി വര്ഷങ്ങളായി.അമേരിക്കയും ചൈനയുമായുള്ള കച്ചവട കമ്മി വരുമാനം ചൈനക്കു അനുകൂലമായി വളരുവാന്‍ തുടങ്ങി. അമേരിക്കയില്‍ പലേ സ്ഥാപനങ്ങളും മത്സരശേഷി നശിച്ചു പൂട്ടപ്പെട്ടു.ഇങ്ങനെ ഉണ്ടാക്കുന്ന വരുമാനം തിരികെ കടമായി അമേരിക്കന്‍ ഭരണകൂടം വാങ്ങുവാനും തുടങ്ങി.

ചൈന വളരെ കൗശലപൂര്‍വ്വം വാണിജ്യത്തില്‍ അമേരിക്കന്‍ ഭരണനേതാക്കളെ കബളിപ്പിക്കുകയായിരുന്നു, കുറേയെല്ലാം അമേരിക്കയുടെ പിടിപ്പുകുറവ് എന്നുംപറയണം. ചൈനയിലേക്ക് കയറ്റിവിടുന്ന സാധങ്ങള്‍ക്ക് ഇവര്‍ 10 %നുമേല്‍ നികുതി പിരിക്കുമ്പോള്‍ അമേരിക്കയിലേക്ക് ഇവര്‍ കയറ്റിവിടുന്നവക്ക് നികുതി 4 % മാത്രം.

ഇതിനെ ച്ചൊല്ലി എല്ലാവര്‍ഷവും അമേരിക്ക കുറ്റം പറഞ്ഞിരുന്നു എന്നിരുന്നാല്‍ത്തന്നെയും ആരും ശക്തമായ നിലപാട് ഒന്നും ഇതുവരെ എടുത്തിരുന്നില്ല. എല്ലാവരും ചൈന നികുതി കൂട്ടി തിരിച്ചടി നടത്തും അത് അമേരിക്കന്‍ കയറ്റുമതികളെ പ്രതികൂലമായി ബാധിക്കും എന്ന ഭയത്തില്‍.
ഡൊണാള്‍ഡ് ട്രംപിന്‍റ്റെ വിജയത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.നികുതികള്‍ സമാന നിലകളില്‍ ആയിരിക്കണമെന്ന നിലപാടില്‍ ചര്‍ച്ചകള്‍ തുടങ്ങി എന്നാല്‍ ചര്‍ച്ചകള്‍ കാര്യമായ ഫലങ്ങള്‍ ഒന്നും കൊണ്ടുവരുന്നില്ല എന്ന നില വന്നപ്പോള്‍ ട്രംപ് ചൈനാ ഇറക്കുമതി സാധങ്ങള്‍ക്ക് നാലില്‍ നിന്നും പത്തിലേക്ക് നികുതി  കൂട്ടിത്തുടങ്ങി.അതിനു ബദലായി ചൈന പത്തില്‍നിന്നും ഇരുപത്തിലേക്കും നികുതി വര്‍ദ്ധന നടപ്പിലാക്കി.ഇനിയും നികുതി കൂട്ടും എന്നാണ് അമേരിക്കന്‍ നേതാക്കള്‍ പറയുന്നത്. ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീണ്ടുപോകുന്നു.

ചൈനയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് കുറവ് കണ്ടുതുടങ്ങിയിരിക്കുന്നു ഈ അവസ്ഥ തുടര്‍ന്നാല്‍ ഇന്നത്തെ ലോക സാമ്പത്തിക മരവിപ്പിന്‍റ്റെ വെളിച്ചത്തില്‍ ചൈന ആയിരിക്കും കൂടുതല്‍ വേദന അനുഭവിക്കുവാന്‍ പോകുന്നത്.

ചൈനയുമായി ചര്‍ച്ചകള്‍ വളരെ വിഷമം എന്ന് അമേരിക്കന്‍ പക്ഷത്തിനറിയാം ഒന്നാമത് ഇവര്‍ വാക്കുപാലിക്കുന്ന സ്വഭാവക്കാരല്ല.മറ്റൊരു രീതിയില്‍ ചൈന അമേരിക്കയെ മാത്രമല്ല മറ്റു രാജ്യങ്ങളെയും കറക്കുന്നത് അവരുടെ നാണയ കൃത്രിമ വിലയില്‍ കൂടിയാണ്. ഇതിനും മാറ്റം വേണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു.

ചൈന ഇന്ന് ഒരു പാവപ്പെട്ട രാജ്യമല്ല അവര്‍ എല്ലാ മേഖലകളിലും ഉയര്‍ന്നിരിക്കുന്നു ഈ സാഹചര്യത്തില്‍ അമേരിക്ക എന്തിന് കുറഞ്ഞ നികുതിയില്‍ ചൈനീസ് നിര്‍മ്മിത വസ്തുക്കള്‍ വാങ്ങണം? രണ്ടു രാജ്യങ്ങളും സമാന രീതികളില്‍ നികുതി വരുത്തണം കൂടാതെ ഇറക്കുമതി രംഗത്ത് ഒരു നീതി വരുത്തണം കൂടാതെ ചൈന കോപ്പി റൈറ്റ് മേഖലകളില്‍ നടത്തുന്ന കള്ളക്കളികള്‍ അവസാനിപ്പിക്കണം

അമേരിക്കയില്‍ ട്രംപിനും ഈ ചര്‍ച്ചകളില്‍ പൂര്‍ണ പിന്തുണയില്ല ഡെമോക്രാറ്റ്‌സ് ഇവിടെയും രാഷ്ട്രീയം കളിക്കുന്നു ഇവര്‍നോക്കുന്നത് ചൈനാ ചര്‍ച്ചകള്‍ എങ്ങും എത്തരുത് അമേരിക്കന്‍ കര്‍ഷകരും ഉപഭോക്താക്കളും ഈ കച്ചവട യുദ്ധത്തില്‍ സാമ്പത്തികമായി നഷ്ട്ടം സഹിക്കണം അങ്ങിനെ ട്രംപിന്‍റ്റെ 2020 തിരഞ്ഞെടുപ്പു സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കണം.

ജൂണ്‍ മാസത്തില്‍ ട്രംപും ചൈനാ പ്രസിഡന്‍റ്റും തമ്മില്‍ വീണ്ടും കാണുന്നുണ്ട് കൂടാതെ മറ്റു കൂടിക്കാഴ്ചകളും ചര്‍ച്ചകളും അണിയറകളിലും നടക്കുന്നു. കുറച്ചുനാളത്തേക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റ് പൊതുവെ ഒരു മാന്യത്തിലായിരിക്കും. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോള്‍ നന്നായിരിക്കുന്നു അവസ്ഥയില്‍ അധികമൊന്നും ഈ ട്രേഡ് യുദ്ധം അമേരിക്കക്ക് പരുക്കുകള്‍ ഒന്നും ഏല്‍പ്പിക്കുവാന്‍ പോകുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക