Image

ഡാളസ് കേരള അസ്സോസിയേഷന്‍ നഴ്‌സസ് ഡേ ആഘോഷം മെയ് 18ന്

പി. പി. ചെറിയാന്‍ Published on 15 May, 2019
ഡാളസ് കേരള അസ്സോസിയേഷന്‍ നഴ്‌സസ് ഡേ ആഘോഷം മെയ് 18ന്
ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി നഴ്‌സസ്മദേഴ്‌സ് ഡെ ആഘോഷം സംഘടിപ്പിക്കുന്നു.

മെയ് 18 ശനിയാഴ്ച രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലുള്ള നഴ്‌സുമാരേയും, അമ്മമാരേയും ആദരിക്കുന്ന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ റോയ് കൊടുവത്ത്, ചെറിയാന്‍ ചൂരനാട്, ജോസഫ് ജോര്‍ജ് വിലങ്ങോലില്‍, ഡാനിയേല്‍ കുന്നേല്‍ എന്നിവര്‍ അറിയിച്ചു.

ഡാളസ് കേരള അസ്സോസിയേഷന്‍ നഴ്‌സസ് ഡേ ആഘോഷം മെയ് 18ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക