Image

സൗദിയില്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിക്കു ദാരുണാന്ത്യം

Published on 15 May, 2019
സൗദിയില്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളിക്കു ദാരുണാന്ത്യം
ദമാംഃസൗദിയില്‍ സിമന്റ് മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണി(48)നാണ് ദാരുണാന്ത്യം സംഭവിച്ചത്. സീഹാത്ത്ജുബൈല്‍ റോഡിലെ റെഡിമിക്‌സ് കമ്പനിയിലെ സിമന്റ് മിക്‌സറിനുള്ളിലെ ബ്ലേഡ് വെല്‍ഡ് ചെയ്യാന്‍ അതിനുള്ളില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

തകരാറ് ശരിയാക്കി പുറത്തിറങ്ങിയ ജോണ്‍ അതിനുള്ളിലെ പണിയായുധങ്ങള്‍ തിരിച്ചെടുക്കാന്‍ വീണ്ടും ഇറങ്ങിയപ്പോള്‍, ഇതറിയാതെ ജീവനക്കാരന്‍ മിക്‌സര്‍ ഓണ്‍ ചെയ്തതോടെ വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്ന് കരുതുന്നു. 20 വര്‍ഷമായി ഇവിടെ വെല്‍ഡര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി കമ്പനി അധികൃതരും സുഹൃത്തുക്കളും അറിയിച്ചു. ഭാര്യ: ബിന്‍സി, മകള്‍ നേഹ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക